7 പേര്‍ക്ക് കയറാവുന്ന കരുത്തുറ്റ ഓഫ്‌റോഡര്‍; ഥാറിന് മുമ്പേ കളംനിറയാന്‍ ഗൂര്‍ഖ 5 ഡോര്‍ എത്തി
ഓഫ്‌റോഡിംഗ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഫോഴ്‌സ് മോട്ടോര്‍സ് ഗൂര്‍ഖ 5 ഡോര്‍ പതിപ്പിന്റെ (Force Gurkha 5-Door) വില പ്രഖ്യാപിച്ചു. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വെളിപ്പെടുത്തി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേ വില സര്‍പ്രൈസായി വില പ്രഖ്യാപനം നടത്തുകയായിരുന്നു കമ്പനി. 5 ഡോര്‍ പതിപ്പിനൊപ്പം ഫീച്ചര്‍, പവര്‍ട്രെയിന്‍ അപ്‌ഡേറ്റുകളോടെ ഗൂര്‍ഖ 3 ഡോറും വിപണിയില്‍ എത്തിയിട്ടുണ്ട്. പുത്തന്‍ വാഹനത്തിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
സമാനതകളില്ലാത്ത ശക്തിയും ശേഷിയും സൗകര്യവും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന എസ്‌യുവിയെ കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും ഇതിനോടം അറിഞ്ഞതിനാല്‍ വിലയറിയാനാകും ഏവര്‍ക്കും താല്‍പര്യം. കൂടുതല്‍ ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനും അധിക സീറ്റുകളുമായി എത്തുന്ന ഗൂര്‍ഖ 5 ഡോര്‍ 18 ലക്ഷം രൂപ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. അുതസമയം 2023 ഗൂര്‍ഖ 3 ഡോറിന് 16.75 ലക്ഷം രൂപയാണ് വില. 15.09 ലക്ഷം രൂപയായിരുന്നു ഗൂര്‍ഖ 3 ഡോറിന്റെ പഴയ വില. എക്‌സ്‌ഷോറൂം വിലകളാണിത്.

പുതിയ ഫോഴ്‌സ് ഗൂര്‍ഖ 5 ഡോറിന്റെ ഡിസൈനിനെ കുറിച്ച് പറയുമ്പോള്‍ ഗൂര്‍ഖ 3-ഡോര്‍ പതിപ്പില്‍ കാണുന്ന അതേ ബോക്സി സിലൗറ്റാണ് ഇതും വരുന്നത്. 'ഗൂര്‍ഖ' ബാഡ്ജുള്ള റെക്ടാംഗുലാര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡിആര്‍എല്‍) റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഗൂര്‍ഖ 5 ഡോര്‍ മോഡലിന്റെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.
10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ്കളാണ് ഇരുേമാഡലുകളിലുമുള്ള പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഗൂര്‍ഖ 5-ഡോര്‍ പതിപ്പില്‍ ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍ വരുന്നു. മാത്രമല്ല റൂഫ് റാക്ക് ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു. ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, റിയര്‍ ഫെന്‍ഡറുകളില്‍ '4X4' ബാഡ്ജ്, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പിന്‍വശത്തെ പ്രധാന സവിശേഷതകള്‍.

മൂന്നാം വരിയിലെ ക്യാപ്റ്റന്‍ സീറ്റിലേക്ക് റിയര്‍ ഡോര്‍ വഴിയും കയറാന്‍ സാധിക്കും. 3-ഡോര്‍ മോഡലിനെ അപേക്ഷിച്ച് ഗൂര്‍ഖ 5-ഡോറിന്റെ ഡാഷ്‌ബോര്‍ഡ് ലേഔട്ടില്‍ ഫോഴ്‌സ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അധിക നിര സീറ്റുകളും അപ്‌ഹോള്‍സ്റ്ററിയും മാത്രമാണ് ക്യാബിനിലെ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍. 5 ഡോര്‍ ഗൂര്‍ഖയില്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകളും മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഇതിന് റിയര്‍ റൂഫ് മൗണ്ടഡ് എസി വെന്റുകളും ലഭിക്കുന്നു.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം അപ്ഡേറ്റ് ചെയ്ത 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവര്‍ വിന്‍ഡോകള്‍ എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

ഗൂര്‍ഖയുടെ രണ്ട് പതിപ്പുകള്‍ക്കും മെര്‍സിഡീസ്-സോഴ്‌സ്ഡ് 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് തുടിപ്പേകുന്നതെങ്കിലും ഇത് ഇപ്പോള്‍ കൂടുതല്‍ കരുത്തനായിട്ടുണ്ട്. 140 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ഇപ്പോള്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്റെ പവര്‍ 49 bhp-യും ടോര്‍ക്ക് 70 Nm ഉം വര്‍ധിച്ചിട്ടുണ്ട്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.
ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കെയ്സും മാനുവലി ലോക്കിംഗ് ഫ്രണ്ട്, റിയര്‍ ഡിഫറന്‍ഷ്യലുകള്‍ എന്നിവ ഉള്‍പ്പെടുന്ന 4X4 ഡ്രൈവ്ട്രെയിന്‍ ഗൂര്‍ഖ 5-ഡോര്‍, 3-ഡോര്‍ പതിപ്പുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നു. രണ്ട് എസ്‌യുവികളും 233 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നു. ഫാക്ടറി ഫിറ്റഡ് സ്‌നോര്‍ക്കലിന്റെ ഫലമായി 700 mm വാട്ടര്‍ വേഡിംഗ് ശേഷിയും ഇതിനുണ്ട്.

ഫോഴ്സ് ഗൂര്‍ഖ 5-ഡോര്‍ വരാനിരിക്കുന്ന മഹീന്ദ്ര ഥാര്‍ 5-ഡോറിനെയാണ് നേരിടുക. അതേസമയം മാരുതി ജിംനിക്ക് പറ്റിയ ഒരു വലിയ എതിരാളിയായും ഇതിനെ കണക്കാക്കാം. മഹീന്ദ്ര ഥാറാണ് ഫോഴ്സ് ഗൂര്‍ഖ 3-ഡോറിന്റെ എതിരാളി. 2024 ഗൂര്‍ഖയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഓഗസ്റ്റ് 15-ന് ലോഞ്ച് ചെയ്യാന്‍ പോകുന്ന മഹീന്ദ്ര ഥാര്‍ 5-ഡോറിനായി നിങ്ങള്‍ കാത്തിരിക്കുമോ. അതോ കൂടുതല്‍ കരുത്തനായി എത്തിയ ഗൂര്‍ഖ വാങ്ങുമോ?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.


Click it and Unblock the Notifications








