ഥാറിനെ പൂട്ടാൻ കച്ചകെട്ടി ഫോഴ്സ്; യൂട്ടിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗൂർഖ ഫൈവ് ഡോർ, പുത്തൻ സ്പൈ ചിത്രങ്ങൾ
വരാനിരിക്കുന്ന മഹീന്ദ്ര എസ്‌യുവിയോളം പരീക്ഷണം നടത്തിയ മറ്റൊരു മോഡൽ ഉണ്ടെങ്കിൽ, അത് ഫോഴ്‌സ് ഗൂർഖ ഫൈവ് ഡോർ ആണ്. 2022 -ൻ്റെ തുടക്കം മുതൽ നാം ഈ വാഹനത്തിൻ്റെ ടെസ്റ്റ് മോഡലുകളെ നിരത്തുകളിൽ കണ്ടെത്തിയിട്ടുണ്ട്. വീണ്ടും വൻതോതിൽ ക്യാമൊഫ്ലാജ് ചെയ്ത വാഹനം ക്യാമറ കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്, ഇത്തവണ എസ്‌യുവി ഒരു പ്രൊഡക്ഷൻ റെഡി അവതാറിൽ കാണപ്പെടുന്നു.
ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിൽ, ഓഫ്‌റോഡറിന് താൽക്കാലികലമായി ഫോഴ്‌സ് സിറ്റിലൈനിന്റെ ഹെഡ്‌ലൈറ്റുകളും ഫൈവ് സ്‌പോക്ക് 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളും നൽകിയിരിക്കുന്നു എന്ന് നമുക്ക് കാണാൻ കഴിയും. എൽഇഡി ഡിആർഎല്ലുകളോട് കൂടിയ വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളോടു കൂടി പ്രൊഡക്ഷൻ സ്പെക്ക് ഗൂർഖ ഫൈവ് ഡോർ ഫോഴ്സ് വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

ത്രീ ഡോർ മോഡലിൽ നിലവിലുള്ള അതേ ടെയിൽഗേറ്റും, അതിൽ ഫിറ്റ് ചെയ്ത സ്പെയർ വീലും സ്നോർക്കലും ഈ ടെസ്റ്റ് മോഡലിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നീളമേറിയ വീൽബേസും എക്സ്ട്ര ഡോറുകളും കാരണം ത്രീ ഡോർ മോഡലിൽ നിന്ന് വലിയ മാറ്റം നമുക്ക് ശ്രദ്ധിക്കാനാവുന്നത് വാഹനത്തിന്റെ പ്രൊഫൈലിൽ നിന്നാണ്.
വരാനിരിക്കുന്ന എസ്‌യുവിയുടെ ഇൻ്റീരിയർ ചിത്രങ്ങൾ ഇതോടൊപ്പം പുറത്തു വന്നിട്ടില്ല, എന്നാൽ മുമ്പ് വന്ന സ്പൈ ഷോട്ടുകൾ ഡാർക്ക് ഗ്രേ നിറത്തിലുള്ള ക്യാബിൻ തീമിന്റെ ഒരു സൂചന നൽകിയിരുന്നു. ഫൈവ് ഡോർ ഗൂർഖ ത്രീ റോ ലേയൗട്ടിൽ വാഗ്ദാനം ചെയ്യും, യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ബെഞ്ചും ക്യാപ്റ്റൻ സീറ്റുകളും വരുന്നു.

ഫോർ വീൽ ഡ്രൈവ് (4WD) എൻഗേജ് ചെയ്യുന്നതിന് മാനുവൽ ലിവർ ലഭിക്കുന്ന ത്രീ ഡോർ ഗൂർഖയിൽ നിന്ന് വ്യത്യസ്തമായി, ഫൈവ് ഡോർ മോഡലിന് സെൻട്രൽ കൺസോളിൽ ഇലക്ട്രോണിക് ഷിഫ്റ്റ് ഓൺ ഫ്ലൈ കൺട്രോളറുമായി വരും എന്ന് ഒരു പഴയ സ്പൈ ചിത്രം വെളിപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിശാലമായ ഫൈവ് ഡോർ പതിപ്പിൽ പോലും ഫോഴ്സ് ഗൂർഖ ഒരു യൂട്ടിലിറ്റേറിയൻ ഓഫറായി തുടരും, അതിനാൽ മഹീന്ദ്ര ഥാർ ഫൈവ് ഡോർ അതിൻ്റെ ത്രീ ഡോർ പതിപ്പിനേക്കാൾ ഉപരിയായി വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ഫീച്ചറുകൾ ഞങ്ങൾ ഇതിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, മുന്നിലും പിന്നിലും (രണ്ടാം നിര) പവർ വിൻഡോകൾ, ഒന്നിലധികം വെൻ്റുകളുള്ള മാനുവൽ എസി എന്നിവ ഉപയോഗിച്ച് ഫോഴ്‌സ് ഫൈവ് ഡോർ ഗൂർഖയെ സജ്ജീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിൻ്റെ സേഫ്റ്റി പായ്ക്കേജിൽ ഡ്യുവൽ എയർബാഗുകൾ, റിവേഴ്‌സിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉണ്ടായിരിക്കും.
ഫൈവ് ഡോർ ഗൂർഖയ്ക്ക് ത്രീ ഡോർ മോഡലിൽ കാണുന്ന 90 PS പവറും/ 250 Nm torque ഉം പുറപ്പെടുവിക്കുന്ന അതേ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിച്ചേക്കും, എന്നിരുന്നാലും ഹൈ സ്റ്റേറ്റിൽ ഇത് ട്യൂൺ ചെയ്തേക്കാം. ഇതിന് സമാനമായ അഞ്ച സ്പീഡ് മാനുവൽ ഗിയർബോക്‌സും ലോ-റേഞ്ച് ട്രാൻസ്ഫർ കേസുള്ള ഫോർ വീൽ ഡ്രൈവ്‌ട്രെയിനും ലഭിക്കും.

ഫോഴ്സ് ഗൂർഖ ഫൈവ് ഡോർ ഈ വർഷം അവസാനത്തോടെ കമ്പനി പുറത്തിറക്കിയേക്കാം എന്ന് ഞങ്ങൾ കരുതുന്നു, വാഹനത്തിന്റെ എക്സ്-ഷോരൂം വിലകൾ 16 ലക്ഷം രൂപയിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. ഇത് വരാനിരിക്കുന്ന ഫൈവ് ഡോർ മഹീന്ദ്ര ഥാറുമായി നേരിട്ട് മത്സരിക്കും, അതേസമയം തന്നെ മാരുതി ജിംനിക്കും ഒരു വലിയ ബദലാണ്.


Click it and Unblock the Notifications








