ഒറ്റ ചാർജിൽ 240 കി.മീ; കരന്റിലോടും ഗൂർഖയുമായി സ്റ്റാർട്ടപ്പ് കമ്പനി

ലോകമെങ്ങും ഇവികളിലേക്ക് ചുവടുവെയ്ക്കുകയാണ്, അതിനാൽ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കളും ഇതേ പാതയിൽ തന്നെയാണ്, തങ്ങളുടെ ഓഫ്റോഡ് റേഞ്ച് മോഡലുകളെ പോലും ബ്രാൻഡുകൾ ഇപ്പോൾ ഇവികളാക്കുകയാണ്. ഹമ്മർ ഇവി, G-വാഗൺ ഇവി എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ ഒരു ബജറ്റ് ഓഫ്റോഡ് ഇവി എന്ന നിലയിൽ ഒന്നും തന്നെ നിലവിലില്ല എന്നതാണ് വാസ്തവം.

മഹീന്ദ്ര ഥാർ ഇവി അണിയറയിലാണ്, വാഹനം അധികം താമസിയാതെ വിപണിയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അതിന് മുന്നോടിയായി ചെക്കോസ്ലോവാക്യൻ സ്റ്റാർട്ടപ്പ് MW മോട്ടോർസ് ഫോഴ്‌സ് ഗൂർഖയെ അടിസ്ഥാനമാക്കി ഒരു ഓൾ-ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്. സ്പാർട്ടൻ 2.0 എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ ഇവി എസ്‌യുവിക്ക് 240 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുണ്ടെന്ന് കമ്പനി പറയുന്നു.

കരന്റിലോടും ഗൂർഖയുമായി സ്റ്റാർട്ടപ്പ് കമ്പനി

ബോഡിഷെൽ, ലാഡർ ഫ്രെയിം ഷാസി, സസ്പെൻഷൻ, ഓഫ് റോഡ് ഗിയർ, ഇൻ്റീരിയർ ബിറ്റുകൾ എന്നിവ സ്പാർട്ടൻ 2.0 -ക്ക് ഫോഴ്സ് മോട്ടോഴ്സ് നൽകിയിട്ടുണ്ട്. ചൈനയിലെ ഒരു കമ്പനിയാണ് ഇതിന് ബാറ്ററി വിതരണം ചെയ്യുന്നത്, വാഹനം തയ്യാറാക്കാൻ ആവശ്യമായ മറ്റെല്ലാം MW മോട്ടോർസ് സജ്ജമാക്കുന്നു.

യൂറോപ്പിൽ ഉടനീളമുള്ള 1971 -ലെ റഷ്യൻ മിലിട്ടറി 4x4 മോഡലായ UAZ ഹണ്ടറിൻ്റെ പരിവർത്തനമായ - യഥാർത്ഥ സ്പാർട്ടൻ ഇവിയുടെ ഉപഭോക്താക്കളിൽ നിന്ന് അതിൻ്റെ എഞ്ചിനീയർമാർ ഓൺ-ബോർഡ് ഫീഡ്‌ബാക്ക് സ്വീകരിച്ചതായി ബ്രാൻഡ് പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് നാം ഇന്ത്യയിൽ കണ്ട UAZ എസ്‌യുവിയുടെ ഒരു സിവിലിയൻ പതിപ്പാണ് UAZ ഹണ്ടർ.

കരന്റിലോടും ഗൂർഖയുമായി സ്റ്റാർട്ടപ്പ് കമ്പനി

ഗിയർബോക്‌സിന് പകരം ഒരൊറ്റ മോട്ടോർ 176 bhp കരുത്തും 1,075 Nm പീക്ക് torque ഉം ട്രാൻസ്‌ഫർ കെയ്‌സിലൂടെ കൈമാറുന്നു, ഹൈ & ലോ റേഞ്ചിൽ മാനുവലായി തെരഞ്ഞെടുക്കാവുന്ന ടു അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് സിസ്റ്റം ഇത് നൽകുന്നു. മുന്നിലും പിന്നിലും മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകളും ഹിൽ ഡിസെൻറ് കൺട്രോളും ഇതിലുണ്ട്.

57.4 kWh -ൻ്റെ കപ്പാസിറ്റിയുള്ള, അണ്ടർ ബോണറ്റ് ബാറ്ററി ഏകദേശം 240 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഒരു ശരാശരി ഉപഭോക്താവിൻ്റെ ഒരാഴ്ച്ചത്തേക്കുള്ള ഉപയോഗത്തിന് മതിയാവും എന്ന്, MW മോട്ടോഴ്‌സ് വിശ്വസിക്കുന്നു. 90 kW വരെ ചാർജിംഗിനെ ഇത് സപ്പോർട്ട് ചെയ്യുന്നു, അതിനാൽ 20 മുതൽ 80 ശതമാനം ചാർജ് കൈവരിക്കാൻ അരമണിക്കൂറിലധികം സമയമെടുക്കും. ബൈ-ഡയറക്ഷണൽ ചാർജിംഗ് സാധ്യമാണ്, അതായത് പവർ ടൂളുകൾക്കും മറ്റ് ഉപകരണങ്ങൾക്കും 230V പവർ ഇതിന് നൽകാം.

കരന്റിലോടും ഗൂർഖയുമായി സ്റ്റാർട്ടപ്പ് കമ്പനി

4,116 mm നീളവും 1,812 mm വീതിയുമുള്ള സ്പാർട്ടൻ 2.0, മിക്ക ഓഫ്-റോഡറുകളേക്കാളും ചെറുതാണെങ്കിലും ജിംനിയേക്കാൾ വലുതാണ്. ഇടുങ്ങിയ സ്പെയ്സുകളിൽ എളുപ്പത്തിൽ ഹാൻഡിൽ ചെയ്യാൻ ഇത് അനുവദിക്കുന്നു. വാഹനത്തിൻ്റെ അപ്രോച്ച് ആംഗിൾ 38 ഡിഗ്രിയും ഡിപ്പാർച്ചർ ആംഗിൾ 35 ഡിഗ്രിയുമാണ്, അതേസമയം അതിൻ്റെ ബ്രേക്ക്ഓവർ ആംഗിൾ 25 ഡിഗ്രെസ് ആയി കണക്കാക്കുന്നു.

ഗൂർഖ അടിസ്ഥാനമായുള്ള സ്പാർട്ടൻ 2.0 -ൻ്റെ കർബ് വെയിറ്റ് 2,350 കിലോഗ്രാം ആണ്, അതേസമയം ലോഡ്, ടൗവിംഗ് കപ്പാസിറ്റികൾ യഥാക്രമം 1,025 കിലോഗ്രാം, 3,000 കിലോഗ്രാം എന്നിവയാണ്. കോയിൽ സ്പ്രിംഗുകളും മുന്നിലും പിന്നിലും ഒരു ആൻ്റി റോൾ ബാറും വാഹനത്തിന്റെ സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നു.

കരന്റിലോടും ഗൂർഖയുമായി സ്റ്റാർട്ടപ്പ് കമ്പനി

സ്പാർട്ടൻ 2.0 നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഗൂർഖയുമായി സാമ്യമുള്ളതിനാൽ ഇൻ്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ക്യാബിൻ അല്പം ഹാർഡ് ആയി തോന്നാം, ഒരു സെറ്റ് ക്ലോത്ത്-അപ്ഹോൾസ്റ്റേർഡ് അഡ്ജസ്റ്റബിൾ സീറ്റുകൾ, ടു വേ അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് വിൻഡോകൾ, എയർ കണ്ടീഷനിംഗ്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്പ്ലേ, ഇൻഫോടെയിൻമെൻ്റ് ടച്ച്സ്ക്രീൻ എന്നിവ ഉൾക്കൊള്ളുന്നു.

സ്പാർട്ടൻ 2.0, ജിംനി ത്രീ ഡോർ പോലെ, ചില യൂറോപ്യൻ വിപണികളിലും യുകെയിലും ഒരു വാണിജ്യ വാഹനമായി മാത്രം വിൽപ്പനയ്ക്ക് എത്തുന്നു, അതായത് ഇതിന് പിൻ സീറ്റുകൾ ലഭിക്കില്ല, കൊമേർഷ്യൽ മോഡലായതിനാൽ ഇത് കർശനമായ രണ്ട് സീറ്റുകളുള്ള എസ്‌യുവിയായി മാത്രം വിൽപ്പനയ്ക്ക് എത്തുന്നു.

കരന്റിലോടും ഗൂർഖയുമായി സ്റ്റാർട്ടപ്പ് കമ്പനി

ഗൂർഖയെ അടിസ്ഥാനമാക്കിയുള്ള പ്യുവർ ഇവി എസ്‌യുവി, കഴിഞ്ഞ വർഷം ഒരു കൺസെപ്റ്റായി പ്രിവ്യൂ ചെയ്ത ഥാർ ഇവിയുടെ ശരിയായ പരുക്കൻ, ഓൾഡ് സ്‌കൂൾ എതിരാളിയാകാം. എന്നാൽ, ഫോഴ്‌സ് മോട്ടോഴ്‌സിൻ്റെ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച വാർത്തകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഫോഴ്‌സും മഹീന്ദ്രയും ഈ വർഷം യഥാക്രമം ഥാറിൻ്റെയും ഗൂർഖയുടെയും ഡീസൽ പവർ, ഫൈവ് ഡോർ പതിപ്പുകൾ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, February 2, 2024, 14:04 [IST]
English summary
Force gurkha based electric suv spartan 2 0 ev unveiled
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X