ഇന്ത്യയില്‍ നിന്ന് പോയ ആളേ അല്ല, എന്‍ഡവര്‍ ആളാകെ മാറി... ഫോര്‍ച്യൂണര്‍ ഇനി ശരിക്കും വിയര്‍ക്കും

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് അമേരിക്കന്‍ കാര്‍ കമ്പനിയായ ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിട്ടത്. നഷ്ടം കുമിഞ്ഞുകൂടിയതും ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ചയുടെ അഭാവവും മൂലമാണ് രാജ്യം വിടുന്നതെന്നുമായിരുന്നു അന്ന് ഫോര്‍ഡ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് തങ്ങളുടെ ചെന്നൈ പ്ലാന്റ് വില്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്‍മാറിയതോടെ ഫോര്‍ഡ് ഇന്ത്യയിലേക്ക് തിരിച്ചുവരികയാണെന്ന അഭ്യൂഹങ്ങള്‍ വന്നു.

ഫുള്‍സൈസ് എസ്‌യുവി സെഗ്മെന്റില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ എതിരാളിയായിരുന്ന എന്‍ഡവറും കൊണ്ടായിരിക്കും കമ്പനിയുടെ മടങ്ങിവരവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ബലമേകിക്കൊണ്ട് എന്‍ഡവറിന്റെ ഇന്ത്യയില്‍ നിന്നുള്ള സ്പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാവുകയും ചെയ്തു. എസ്‌യുവിയുടെ ആഗോള പതിപ്പായ എവറസ്റ്റും മറ്റൊരു ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ട്രക്കുമാണ് ചെന്നൈയില്‍ വെച്ചാണ് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. ഇതോടെയാണ് എന്‍ഡവറുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങി വരാനുള്ള സാധ്യത വര്‍ധിച്ചത്.

ford endeavour

2025-ല്‍ ഫോര്‍ഡ് എന്‍ഡവറുമായി ഇന്ത്യന്‍ കരയിലെത്തുമെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ബ്രാന്‍ഡ് ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. നിലവില്‍ പറയത്തക്ക എതിരാളികള്‍ ആരുമില്ലാതെയാണ് ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തില്‍ ഫോര്‍ച്യൂണര്‍ വിലസുന്നത്. ഈ ഒരു സെഗ്മെന്റിനെ തന്നെ പുനര്‍നിര്‍മിക്കാനായി വമ്പന്‍ മാറ്റങ്ങളോടെയാകും എന്‍ഡവര്‍ വരിക. ഇന്ത്യയില്‍ നിന്ന് പോകുമ്പോള്‍ ഉണ്ടായിരുന്ന ആളേ അല്ല കക്ഷി ഇപ്പോള്‍. ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവി ഇന്ത്യ വിട്ട ശേഷം എത്രത്തോളം മാറി എന്ന കാര്യം നമുക്ക് പരിശോധിക്കാം.

സ്പെസിഫിക്കേഷനുകള്‍: ഫോര്‍ഡ് ഇന്ത്യ വിട്ട് ഏതാനും മാസങ്ങള്‍ക്ക് ശേഷം 2022-ലാണ് ന്യൂ ജെനറേഷന്‍ എവറസ്റ്റ് ആഗോള വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഓസ്‌ട്രേലിയ, തെക്ക്-കിഴക്കന്‍ ഏഷ്യ തുടങ്ങിയ ആഗോള വിപണികളിലാണ് എന്‍ഡവര്‍ എവറസ്റ്റ് എന്ന പേരില്‍ വിറ്റഴിക്കുന്നത്. എന്‍ഡവറില്‍ ഉപയോഗിച്ച അതേ ലാഡര്‍-ഫ്രെയിം ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോം നിലനിര്‍ത്തിയെങ്കിലും പുതുതലമുറ പതിപ്പ് വലിപ്പം കൂട്ടിയാണ് ഫോര്‍ഡ് കൊണ്ടുവന്നത്.

ford endeavour suv patent

എവറസ്റ്റ് എസ്‌യുവിയുടെ നീളവും ഉയരവും നേരിയ തോതില്‍ വര്‍ദ്ധിച്ചപ്പോള്‍ വീതി 146 mm കൂടി. ക്യാബിനില്‍ കൂടുതല്‍ ഇടമൊരുക്കി എസ്‌യുവിയുടെ വീല്‍ബേസ് ഇപ്പോള്‍ 2,850 മില്ലിമീറ്ററില്‍ നിന്ന് 2,900 മില്ലിമീറ്ററായി മാറിയിട്ടുണ്ട്. കൂടുതല്‍ പ്രായോഗികത കൈവന്നിരിക്കുന്നതിനാല്‍ ഇത് വാഹനത്തിന് വലിയൊരു പ്ലസാണ്.

ഡിസൈന്‍: റോഡ് പ്രസന്‍സാണ് എന്‍ഡവറിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. ഡിസൈനിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ റോഡ് പ്രസന്‍സ് നിലനിര്‍ത്തിക്കൊണ്ട് തന്നെ നിരവധി മാറ്റങ്ങള്‍ക്ക് എസ്‌യുവി വിധേയമായി. മുന്‍വശത്ത് വലിയ ഗ്രില്ലും മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലൈറ്റും എല്‍ഇഡി ഡിആര്‍എല്‍ യൂണിറ്റുകളും നല്‍കിക്കൊണ്ട് എസ്‌യുവിക്ക് കൂടുതല്‍ ഷാര്‍പ്പായ ലുക്ക് ലഭിച്ചിട്ടുണ്ട് ഇപ്പോള്‍.

everest

ഹെഡ്ലൈറ്റ് യൂണിറ്റുകള്‍ ഒരു ഹൊറിസോണ്ടല്‍ ബാര്‍ വഴി കണക്റ്റ് ചെയ്തിരിക്കുന്നു. എസ്‌യുവിയുടെ എടുപ്പ് കൂട്ടാനായി വശങ്ങളില്‍ കൂടുതല്‍ ക്യാരക്ടര്‍ ലൈനുകളും ഷോള്‍ഡര്‍ ലൈനുകളും ചേര്‍ത്തിട്ടുണ്ട്. വേരിയന്റുകളെ ആശ്രയിച്ച് 17 ഇഞ്ച് മുതല്‍ 21 ഇഞ്ച് വരെ സൈസിലുള്ള വീലുകള്‍ തെരഞ്ഞെടുക്കാം. എസ്‌യുവിയുടെ പിന്‍വശത്ത് 'L' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്.

എഞ്ചിനും പെര്‍ഫോമന്‍സും: ഇന്ത്യയില്‍ കാണപ്പെട്ട എവറസ്റ്റ് എസ്‌യുവിക്ക് 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ അല്ലെങ്കില്‍ 2.0 ലിറ്റര്‍ ബൈ-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ടര്‍ബോ എഞ്ചിന് 168 bhp പവറും 405 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ബൈ-ടര്‍ബോ എഞ്ചിന്‍ 208 bhp പവറും 500 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

ബൈ-ടര്‍ബോ എഞ്ചിനോടൊപ്പം 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വരുന്നത്. രണ്ട് ഗിയര്‍ബോക്സുകള്‍ക്കും സെലക്ട്ഷിഫ്റ്റ് ലഭിക്കുന്നു. മാത്രമല്ല എസ്യുവി 4x2, 4x4 ഡ്രൈവ്ട്രെയിനുകളില്‍ തെരഞ്ഞെടുക്കാം. മാത്രമല്ല സ്‌പോര്‍ട്ട്, പ്ലാറ്റിനം എന്നീ രണ്ട് വേരിയന്റുകളിലും എവറസ്റ്റ് എസ്‌യുവി വില്‍ക്കുന്നുണ്ട്. 247 bhp പവറും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കൂടുതല്‍ ശക്തമായ 3.0-ലിറ്റര്‍ V6 ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ഈ രണ്ട് വേരിയന്റുകള്‍ക്കും തുടിപ്പേകുന്നത്.

ഫീച്ചറുകള്‍: ഓള്‍ ബ്ലാക്ക് തീമിലാണ് പുതിയ എന്‍ഡവറിന്റെ ഇന്റീരിയര്‍ പണിതിരിക്കുന്നത്. കാലത്തിന് അനുസൃതമായ രീതിയില്‍ മോഡേണ്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് എസ്‌യുവി വരുന്നത്. 12 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, ഓട്ടോ-ഫോള്‍ഡിംഗ് മൂന്നാം നിര സീറ്റുകള്‍ എന്നിവയാണ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. പുത്തന്‍ എന്‍ഡവറിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Tuesday, March 12, 2024, 17:30 [IST]
English summary
Ford endeavour changes expected in suv while returning to indian market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X