തിരിച്ചുവരവ് ഇവകളിലൂടെയോ? ബജറ്റ് ഇവി പ്ലാഫോമിനായുള്ള പണികൾ ആരംഭിച്ച് ഫോർഡ്

ഇവികൾ ഇന്ന് വാഹന വിപണിയുടെ ഒരു അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്, എന്നിരുന്നാലും താരതമ്യേന ഉയർന്ന വിലയാണ് ഭൂരിഭാഗം ജനങ്ങളേയും ഇതിൽ നിന്ന് ഒല്പം പിന്നോട്ട് വലിക്കുന്നത്. എന്നാൽ ഇത് തിരിച്ചറിഞ്ഞ് ഇപ്പോൾ പല പ്രമുഖ വാഹന നിർമ്മാതാക്കളും ബജറ്റ് ഫ്രണ്ട്ലി മോഡലുകൾ അവതരിപ്പിക്കുകയാണ്.

അമേരിക്കൻ വാഹ ഭീമനായ ഫോർഡും ഇക്കാര്യത്തിന് ഊന്നൽ നൽകുകയാണ്. വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ഫോർഡ് ഒരു പുതിയ ഇവി പ്ലാറ്റ്‌ഫോം തയ്യാറാക്കുകയാണ്. എൻട്രി ലെവൽ ടെസ്‌ല മോഡലുകൾക്കും ആഗോളതലത്തിൽ നിരവധി ചൈനീസ് ബ്രാൻഡുകൾ നിർമ്മിക്കുന്ന മോഡലുകൾക്കും എതിരാളികളായി പുത്തൻ ഇവികളെ പുറത്തിറക്കാൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും.

ബജറ്റ് ഇവികൾക്കായി പുത്തൻ പ്ലാറ്റ്ഫോം ഒരുക്കാൻ ഫോർഡ്

ഇതുവരെ അജ്ഞാതമായ ഒരു "സ്കങ്ക് വർക്ക്സ് ടീം" ഒരു പുതിയ ഇവി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് എന്ന് ഫോർഡ് സിഇഒ ജിം ഫാർലി പ്രഖ്യാപിച്ചു. ഈ ടീം ഇതുവരെ കഴിഞ്ഞ രണ്ട് വർഷമായി കൺവെൻഷണൽ ഫോർഡ് കമ്പനി ഘടനയ്ക്ക് പുറത്ത് ഒരു "സ്റ്റാർട്ടപ്പ്" ആയി പ്രവർത്തിക്കുകയായിരുന്നു. മറ്റ് മിക്ക ഇവി പ്ലാറ്റ്‌ഫോമുകളെയും പോലെ, ഈ പ്രത്യേക ഇവി പ്ലാറ്റ്‌ഫോമും വളരെ ഫ്ലെക്സിബിളും ഒന്നിലധികം ടൈപ്പ് ഇവികളെ ഉൾക്കൊള്ളാൻ കഴിയുന്നതുമാണ്.

ഈ പുതിയ ഇവി എപ്ലാറ്റ്‌ഫോമിൻ്റെ പ്രത്യേക വിശദാംശങ്ങളൊന്നും ഫാർലി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, പ്ലാറ്റ്‌ഫോമിൻ്റെ പ്രധാന ലക്ഷ്യം ചെലവ് കുറഞ്ഞ ഇവികൾ നിർമ്മിക്കുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഒരിക്കൽ ഇലക്ട്രിഫിക്കേഷനിലേക്ക് ചുവടു വെച്ച ഉപഭോക്താക്കൾ ഇവികളോട് വിശ്വസ്തരായി നിലകൊള്ളുന്നു, എന്നാൽ ഇനീഷ്യൽ ചെലവുകളാണ് ഈ പരിവർത്തനത്തെ തുടക്കത്തിൽ പ്രതീക്ഷിച്ചതിലും മന്ദഗതിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് ഇവികൾക്കായി പുത്തൻ പ്ലാറ്റ്ഫോം ഒരുക്കാൻ ഫോർഡ്

ഈ പുതിയ ഇവി പ്ലാറ്റ്‌ഫോം അതിൻ്റെ കുറഞ്ഞ ചിലവ് കൊണ്ട്, ഇലക്ട്രിക് വാഹന വിപണിയിലെ ഫോർഡിന്റെ ആത്യന്തിക എതിരാളികളായി താൻ കണ്ടെത്തുന്ന അഫോർഡബിൾ ടെസ്‌ല മോഡലുകൾ, ചൈനീസ് ഇവി ബ്രാൻഡുകൾ എന്നിവയെ ചെറുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഫാർലി വിശദീകരിച്ചു. ആഗോളതലത്തിൽ ഇവി മോഡലുകളുടെ വില കുറയ്ക്കാനും കോംപറ്റീറ്റീവായ വില നിർണ്ണയത്തിനും പ്ലാറ്റ്ഫോം സഹായിക്കും.

നിലവിൽ, ടെസ്‌ല മോഡൽ Y -യുടെ വില ഫോർഡ് മാക് -e -യേക്കാൾ കുറവാണ്, മോഡൽ 3 സെഡാൻ ഇതിലും വിലകുറവിലാണ് വരുന്നത്. വിലയേറിയ മോഡലുകളിൽ ഒന്നായിട്ടും മാക് -e -യിൽ ഫോർഡിന് വലിയ ലാഭം ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പുതിയ ലോ കോസ്റ്റ് ഇവി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കുറച്ച് ലാഭം കൊണ്ടുവന്ന് ഇത് മാറ്റാനാണ് ഫോർഡ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

ബജറ്റ് ഇവികൾക്കായി പുത്തൻ പ്ലാറ്റ്ഫോം ഒരുക്കാൻ ഫോർഡ്

ഫോർഡിൻ്റെ ഇന്ത്യ റീ-എൻട്രി പ്ലാനുകൾ: ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഏറ്റവും പുതിയ തലമുറ എൻഡവർ എസ്‌യുവിക്ക് ഫോർഡ് ഇന്ത്യയിൽ പേറ്റൻ്റ് ഫയൽ ചെയ്തിരുന്നു. അതോടൊപ്പം ബ്രാൻഡ് കുറച്ച് തൊഴിലവസരങ്ങൾ ലിസ്റ്റ് ചെയ്യുകയും ചെന്നൈ പ്ലാൻ്റിൻ്റെ വിൽപ്പനയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. ഈ സംഭവവികാസങ്ങൾ ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി.

ഫോർഡ് ഇന്ത്യയിലേക്ക് തിരികെ എത്തുകയാണ് എങ്കിൽ മുകളിൽ സൂചിപ്പിച്ച ഈ പുതിയ ലോ കോസ്റ്റ് ഇവി പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ബജറ്റ് ഇവികൾക്ക് ഇവിടെ ഒരു സ്വീകാര്യത പ്രതീക്ഷിക്കാം. കൂടാതെ അമേരിക്കൻ ബ്രാൻഡിന്റെ രണ്ടാം വരവിന് കൂടുതൽ തിളക്കവും ഈ ഇവി മോഡലുകൾ വാഗ്ദാനം ചെയ്യും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

Note: Images are representative purpose only.

More from DriveSpark

Article Published On: Friday, February 9, 2024, 15:47 [IST]
English summary
Ford plans to create a budget electric platfrom for affordable evs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X