ജപ്പാനിലെത്തുന്ന ആദ്യ മാരുതി എസ്‌യുവി ഇതാണ്! ഇന്ത്യയില്‍ ഓരോ മാസവും വാങ്ങുന്നത് 12,500 പേര്‍

2023 ഓട്ടോ എക്സ്പോയില്‍ ജിംനി ലൈഫ്‌സ്‌റ്റെല്‍ എസ്‌യുവിയോടൊപ്പം അരങ്ങേറ്റം കുറിച്ച കാറാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. 2023 ഏപ്രില്‍ 24-ന് കാറിന്റെ വില പ്രഖ്യാപനവും നടന്നു. മാരുതിയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ജിംനിയേക്കാള്‍ സ്വീകാര്യതയാണ് ഫ്രോങ്ക്‌സ് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തത്. വെറും 10 മാസത്തിനുള്ളില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ കാര്‍ ആഭ്യന്തര, കയറ്റുമതി വിപണികളിലായി ഇതിനോടകം 2 ലക്ഷം യൂണിറ്റ് വില്‍പ്പന മറികടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മാരുതി സുസുക്കി ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഫ്രോങ്ക്‌സ് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിരുന്നു.

ഇപ്പോള്‍ മാരുതി സുസുക്കി ഈ ക്രോസ്ഓവര്‍ കൂപ്പെ ജപ്പാനിലേക്കും കയറ്റുമതി ചെയ്യാന്‍ തുടങ്ങി. മാരുതി സുസുക്കിയുടെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ കീഴില്‍ ഇത് ജപ്പാനില്‍ വില്‍പ്പനക്കെത്തും. മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ വരുന്ന ഈ നീക്കം മാരുതിയുടെ ഉത്പാദന ശേഷിയെ പ്രതീകപ്പെടുത്തുക കൂടി ചെയ്യുന്നു. മാരുതി ഫ്രോങ്ക്‌സിലൂടെ ബ്രാന്‍ഡ് ഒരു പുതിയ കൂപ്പെ ഡിസൈന്‍ ഭാഷ അവതരിപ്പിക്കുകയാണ്.

maruti suzuki fronx export to japan commenced

കമ്പനിയുടെ വാഹന നിരയില്‍ ബ്രെസക്ക് കീഴെ വരുന്ന ക്രോസ്ഓവര്‍ കൂപ്പെ വാഹനമാണ് ഫ്രോങ്ക്‌സ്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ സാന്നിധ്യവും ഷാര്‍പ്പര്‍ ലുക്കും മികച്ച പെര്‍ഫോമന്‍സും കാരണം ഈ കാറിന് ഇന്ത്യയില്‍ മികച്ച സ്വീകാര്യത ലഭിച്ചു. ഇതാദ്യമായാണ് ഒരു മാരുതി സുസുക്കി എസ്‌യുവി ജപ്പാനില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. കോംപാക്റ്റ് എസ്‌യുവി കൂപ്പെ മാരുതി സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റില്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്.

1,600-ലധികം വാഹനങ്ങള്‍ അടങ്ങുന്ന ആദ്യത്തെ ഷിപ്‌മെന്റ് ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് ജപ്പാനിലേക്ക് പുറപ്പെട്ട് കഴിഞ്ഞു.ബലേനോക്ക് (2016) ശേഷം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ മാരുതി സുസുക്കി മോഡലാണ് ഫ്രോങ്ക്‌സ്. ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ എപ്പോഴെങ്കിലും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഫ്രോങ്ക്‌സ് ജപ്പാനില്‍ ലോഞ്ച് ചെയ്‌തേക്കും.

maruti suzuki fronx interior

ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 6 എയര്‍ബാഗുകള്‍, ടിസിഎസ്, ഇ്‌സ്പി, എബിഎസ്, ഇബിഡി, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എന്നിവയാണ് ഇന്ത്യന്‍-സ്‌പെക് ഫ്രോങ്ക്‌സിന്റെ പ്രധാന ഫീച്ചറുകള്‍. കാര്‍ ജപ്പാനിലെത്തുമ്പോള്‍ ADAS പോലുള്ള കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് കിടിലനാക്കും.

രണ്ട് പവര്‍ട്രെയിനുകള്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്‌സ് ഇന്ത്യയില്‍ വില്‍ക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമാണ് അവ. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ഇത് വരുന്നു.

maruti suzuki fronx

ടര്‍ബോ എഞ്ചിന്‍ 98 bhp പവറും 147 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5MT , 6TC ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ഇണചേരുന്നു.ഇന്ത്യയില്‍ വമ്പന്‍ വിജയമായ ഫ്രോങ്ക്‌സ് ജപ്പാനിലും നിരവധി ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയിലെ നമ്പര്‍ വണ്‍ ആയ മാരുതി സുസുക്കി തന്നെയാണ് കയറ്റുമതിയുടെ കാര്യതതിലും ഒന്നാമത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നൂറിലധികം രാജ്യങ്ങളിലേക്കായി മാരുതി സുസുക്കി 2.8 ലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു.

രാജ്യത്തെ പാസഞ്ചര്‍ വാഹന കയറ്റുമതിയുടെ 42 ശതമാനം ഓഹരിയും കമ്പനിയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ മാരുതി സുസുക്കി 70,560 യൂണിറ്റുകള്‍ കപ്പല്‍ കയറ്റി വിട്ടിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ വില്‍പ്പന കണക്കുകളുടെ കാര്യത്തില്‍ ഇത് റെക്കോഡാണ്. ഫ്രോങ്ക്‌സ് ജപ്പാനില്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞാല്‍ കയറ്റുമതിയുടെ കാര്യത്തില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം.

More from DriveSpark

Article Published On: Tuesday, August 13, 2024, 18:26 [IST]
English summary
Fronx became first maruti suzuki suv shipped to japan all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X