ഗെയിം ഓഫ് ത്രോൺസ് ആരാധകൻ്റെ മഹീന്ദ്ര ഥാർ കണ്ടോ; കേരളത്തിലെ എംവിഡിയുടെ കണ്ണിൽപ്പെടണ്ട

ഗെയിം ഓഫ് ത്രോൺസ് സിരീസ് കാണാത്തവരുണ്ടാകില്ല. സിരീസ് ആരാധകൻ ഒരു ഥാർ വാങ്ങിയാൽ എന്ത് സംഭവിക്കും എന്നറിയാൻ ഒരു വീഡിയോ ഇപ്പോൾ സാഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഗെയിം ഓഫ് ത്രോൺസ് തീമിൽ വ്റാപ്പ് മഹീന്ദ്ര ഥാറിന്റെ ഒരു ചെറിയ വീഡിയോ ഐഡിഇ ഓട്ടോ വർക്ക്സ് ഓൺലൈനിൽ ഷെയർ ചെയ്തിരിക്കുകയാണ്.

വാഹനത്തിൻ്റെ എല്ലാ ആംഗിളുകളും കാണിക്കുന്ന ഒരു ചെറിയ വീഡിയോ ആണ് ഇവർ പങ്കിട്ടിരിക്കുന്നത്. ബോണറ്റും റൂഫും പിൻഭാഗത്തെ ഗ്ലാസ് ഏരിയയും ചാരനിറത്തിൽ ഒരു പ്രിന്റഡ് വ്റാപ് കാറിന് നൽകിയിരിക്കുന്നത് കാണാൻ കഴിയും. അതേസമയം, സൈഡ് പ്രൊഫൈലിനും പിൻവശത്തെ വാതിലിനും ഒരു തണുത്ത മൊസൈക്ക് ശൈലിയിലുള്ള ധ്രുവക്കരടിയുടെ വെളുത്ത നിറം ലഭിക്കും. ഈ പ്രത്യേക ഥാറിന്റെ ബോണറ്റിൽ വിൻ്റർ ഈസ് കമിങ്ങ് എന്ന ടാഗ്‌ലൈൻ എന്നു നൽകിയിട്ടുണ്ട്.

ഗെയിം ഓഫ് ത്രോൺസ് ആരാധകൻ്റെ മഹീന്ദ്ര ഥാർ കണ്ടോ

ഗെയിം ഓഫ് ത്രോൺസ് ജോർജ്ജ് ആർ.ആർ. മാർട്ടിന്റെ 'എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ' എന്ന പുസ്തക പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ഒരു ജനപ്രിയ ഫാന്റസി ടെലിവിഷൻ പരമ്പരയാണ്. സിംഹാസനത്തിന്റെയും ഏഴ് രാജ്യങ്ങളുടെയും നിയന്ത്രണത്തിനായി മത്സരിക്കുന്ന കുലീന കുടുംബങ്ങൾ തമ്മിലുള്ള അധികാര പോരാട്ടങ്ങളെയാണ് ഈ പരമ്പരയിലൂടെ കാണിക്കുന്നത്.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാറിന്റെ 4X4 പതിപ്പ് വിപണിയിലെത്തുന്നത്. ഇതിലെ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നൽകാൻ കഴിയും. അതേസമയം എംഹോക്ക് ഡീസലിന് 130 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാനുമാവും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്.

കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോർവീൽ ഡ്രൈവ് പതിപ്പിനുണ്ട്. ഇനി RWD ഥാറിന്റെ കാര്യത്തിലേക്ക് വന്നാൽ XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാനാവും.

കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഥാറിന്റെ RWD വകഭേദത്തിൽ തെരഞ്ഞെടുക്കാനാവും. 2020-ൽ പുത്തൻ ഥാർ ഇറക്കിയതു മുതൽ മഹീന്ദ്ര വാഹനങ്ങൾക്ക് പ്രത്യേക ഇമേജാണുള്ളത്. നിലവിൽ 9.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

2024 -ൽ ഥാറിൻ്റെ ഫൈവ് ഡോർ പതിപ്പിനായി വാഹന വിപണി കാത്തിരിക്കുകയാണ്. ഥാർ ഫൈവ് ഡോറിന്റെ ഡാഷ്‌ബോർഡിന് ഡ്യുവൽ ടോൺ ബ്രൗൺ & ബ്ലാക്ക് കളർ തീം ലഭിക്കുന്നു. സ്റ്റാൻഡേർഡ് ത്രീ ഡോർ ഥാറിന്റെ ഓൾ ബ്ലാക്ക് തീമിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. സീറ്റ് അപ്ഹോൾസ്റ്ററി ഉൾപ്പെടെയുള്ള ക്യാബിനിലെ ബാക്കി ഭാഗങ്ങളിലും ഡ്യുവൽ-ടോൺ ബ്രൗൺ & ബ്ലാക്ക് കളർ തീം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒരു ഫാമിലി പർപ്പസ് കൂടെ ലക്ഷ്യമിടുന്ന ഫൈവ് ഡോർ ഥാർ കൂടുതൽ ഫാമിലി വൈബ് വാഗ്ദാനം ചെയ്യുന്ന ഇന്റീരിയറുകൾ ഒരുക്കുന്നതിന്റെ ഭാഗമാണിത്.

മറ്റ് പ്രധാന മാറ്റങ്ങളിൽ, ഇൻഫോടെയിൻമെന്റ് സ്ക്രീനിനുള്ള വേക്കൻഡ് സ്പെയ്സ് വലുതായി കാണപ്പെടുന്നു. ഇതിന് 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ ഉൾക്കൊള്ളാൻ കഴിയണം. നിലവിലുള്ള ത്രീ ഡോർ ഥാറിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ടച്ച്‌സ്‌ക്രീനിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ UI -യും ലഭിക്കും. ഫൈവ് ഡോർ ഥാറിന് ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കും എന്നതാണ് മറ്റൊരു സാധ്യത. സൺറൂഫും പുതിയ ഫ്രണ്ട് ആം റെസ്റ്റും ഫൈവ് ഡോർ ഥാറിന്റെ മറ്റ് സവിശേഷ വശങ്ങളിൽ പെടുന്നു. A, B പില്ലറുകൾക്ക് ഗ്രാബ് ഹാൻഡിലുകൾ ഇതിന് ലഭിക്കും.

5-ഡോർ ഥാറിന്റെ സ്റ്റൈലിംഗിൽ മഹീന്ദ്ര വലിയ മാറ്റങ്ങൾ ഒന്നും അവതരിപ്പിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, ടാർഗെറ്റ് പ്രേക്ഷകരുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി ചില കോസ്മെറ്റിക് അപ്പ്ഡേറ്റുകളും ടച്ച് അപ്പുകളും ആവശ്യമായി വന്നേക്കാം. സ്റ്റാൻഡേർഡ് ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ ഫൈവ് ഡോർ പതിപ്പിന് ടോൺ ഡൗൺ രൂപമുണ്ടാകാം. ഫൈവ് ഡോർ ഥാറിനൊപ്പം 4×2, 4×4 ഓപ്ഷനുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. നീളം കൂടിയ ബോഡിയും വീൽബേസും വാഹനത്തിന്റെ ചില ഓഫ് റോഡിംഗ് കഴിവുകളെ ബാധിക്കുമോ എന്നത് കണ്ടറിയണം.

More from DriveSpark

Article Published On: Tuesday, January 9, 2024, 19:02 [IST]
English summary
Game of thrones sticker wrapped mahindra thar photos goes viral on social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X