തന്നത്താൻ പാർക്ക് ചെയ്യും, ഒപ്പം ADAS ഉം; ബജറ്റ് ഇവികളിൽ വിപ്ലവം സൃഷ്ടിക്കാൻ ജെൻസോൾ

പ്രാഥമികമായി തങ്ങളുടെ സോളാർ ബിസിനസിന് പേരുകേട്ട ജെൻസോൾ ഗ്രൂപ്പ് ഇപ്പോൾ ഇലക്ട്രിക് കാർ ബിസിനസ്സിലേക്ക് കടക്കുകയാണ്. നഗരത്തിലെ തിക്കും തിരക്കും കുറക്കുന്നതിന് അർബൻ മൊബിലിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം, കമ്പനി ജെൻസോൾ ഇവിയെ ഓൺലൈനിൽ ടീസ് ചെയ്യുകയും ചെയ്തിരുന്നു.

അതിനുശേഷം കാർ ഇപ്പോൾ അതിന്റെ ടെസ്റ്റിംഗ് ആരംഭിച്ചിരിക്കുകയാണ്. പൂനെയിലെ ചകനിലാണ് വാഹനത്തിന്റെ ടെസ്റ്റ് മോഡലിനെ കണ്ടെത്തിയത്. ഇലക്ട്രിക് കാർ സ്റ്റാർട്ടപ്പായ ജെൻസോൾ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ ക്ലസ്റ്ററായ പൂനെയിൽ ഒരു ബേസ് അടുത്തിടെ സ്ഥാപിച്ചു.

ബജറ്റ് ഇവികളിൽ വിപ്ലവം സൃഷ്ടിക്കാൻ ജെൻസോൾ

ആസ്ഥാനം പൂനെയിലെ മുണ്ഡ്‌വയിലാണെന്നും പ്രതിവർഷം 30,000 യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള ചക്കനിലാണ് നിർമ്മാണശാല എന്നും തോന്നുന്നു. ചിഞ്ച്‌വാഡ് ആർ‌ടി‌ഒ നൽകുന്ന ടെംപററി രജിസ്‌ട്രേഷനാണ് ടെസ്റ്റ് മോഡലിൽ കണ്ടെത്തിയത്, കൂടാതെ'ഓൺ ടെസ്റ്റ്' എന്ന പ്ലേറ്റുകളും വാഹനത്തിൽ ഉണ്ടായിരുന്നു. വളരെ കുറച്ച് പ്രവർത്തനങ്ങളുള്ള താങ്ങാനാവുന്ന ഇവികളുടെ ഒരു സെഗ്മെന്റാണ് ജെൻസോൾ ലക്ഷ്യമിടുന്നത്.

വിലയുടെ കാര്യത്തിൽ എംജി കോമറ്റിന് താഴെയും PMV -ക്ക് മുകളിലും ഇരിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ചാണ് കമ്പനി ചിന്തിക്കുന്നത്. PMV ഇന്ത്യയിൽ ഒരു മിനി ഇലക്ട്രിക് കാർ അവതരിപ്പിച്ചിരുന്നു, 4.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് എത്തുന്നത്. ഹോണ്ട കാറുകളിൽ നിന്നുള്ള ഇന്റീരിയർ പാർട്ടുകളുള്ള ഫോർ ഡോർ, ടു സീറ്റർ (ബാക്ക് ടു ബാക്ക്) ഇലക്ട്രിക് കാറാണിത്.

ബജറ്റ് ഇവികളിൽ വിപ്ലവം സൃഷ്ടിക്കാൻ ജെൻസോൾ

മറ്റ് പല ബ്രാന്റുകളും ഈ സെഗ്‌മെന്റിൽ തങ്ങളുടെ മോഡുകളുടെ ലോഞ്ച് പ്ലാനുകളുമായി ഒരുക്കത്തിലാണ്. ഈ സെഗ്‌മെന്റിലേക്ക് ഫ്രഞ്ച് നിർമ്മാതാക്കളാണ് ലിജിയർ മൈഗിയെ തയ്യാടെടുക്കുന്നുണ്ട്, ഇന്ത്യയിലും ഇവയുടെ ടെസ്റ്റ് മോഡലുകളെ കണ്ടെത്തിയിരുന്നു. ഇതേ സെഗ്‌മെന്റിൽ തന്നെ എത്തുന്ന ക്വിഡ് ഇവിയും റെനോ പ്ലാൻ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ, ജെൻസോളിന് ശക്തമായ കോംപറ്റീഷൻ ഈ സെഗ്‌മെന്റിൽ ഉണ്ടാവും എന്ന് നിസംശയം പറയാം.

എന്നാൽ ഞങ്ങൾ ഇപ്പോൾ സൂചിപ്പിച്ച വരാനിരിക്കുന്ന എതിരാളികളിൽ ഇല്ലാത്ത ഒരു വിചിത്രമായ കാര്യം ജെൻസോൾ ഇവിയിൽ ഉണ്ട്. അതായത്, ജെൻസോൾ ഇവി ഒരു ത്രീ വീലർ വാഹനമാണ്. ത്രീ വീൽ (3W) ആർക്കിടെക്ചറിന് മുന്നിൽ രണ്ട് വീലുകളും പിന്നിൽ ഒന്നുമാണ് വരുന്നത്.

ബജറ്റ് ഇവികളിൽ വിപ്ലവം സൃഷ്ടിക്കാൻ ജെൻസോൾ

താങ്ങാനാവുന്ന അർബൻ ഇലക്ട്രിക് മൊബിലിറ്റിയാണ് ജെൻസോൾ ഇവി ലക്ഷ്യമിടുന്നത് എന്നതിനാൽ, 200 കിലോമീറ്റർ ക്ലെയിം ചെയ്യാവുന്ന ഒരു ചെറിയ ബാറ്ററി പാക്കും 150 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചും നൽകുന്ന ഫ്രണ്ട് വീലുകളിലേക്ക് ഫിറ്റ് ചെയ്തിരിക്കുന്ന ഒരു മോട്ടോർ FWD ലേയൗട്ടും നമുക്ക് കാണാൻ കഴിയും.

വാഹനത്തിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 80 കിലോമീറ്ററോളം ആയിരിക്കും. ജെൻസോൾ ഇവി സുഖസൗകര്യങ്ങളോടെ മൂന്ന് പോർക്കും ആകെ മൊത്തത്തിൽ നാല് മുതിർന്നവർക്കുള്ള സീറ്റിംഗും മാന്യമായ വലിപ്പമുള്ള ബൂട്ട് സ്പേസും നൽകിയേക്കാം. രണ്ട് ഡോറുകളും പിന്നെ ഒരു ടെയിൽഗേറ്റും മാത്രമാണ് വാഹനത്തിൽ വരുന്നത്.

ബജറ്റ് ഇവികളിൽ വിപ്ലവം സൃഷ്ടിക്കാൻ ജെൻസോൾ

ജെൻസോൾ ഒരു ടാൾബോയ് ഡിസൈനാണ് ഫീച്ചർ ചെയ്യുന്നത്. ഹൈ ഗ്രാവിറ്റി സെന്ററും മൂന്ന് വീലുകളും എണ്ണയും വെള്ളവും പോലെയാണ്, ഇതിന്റെ പ്രവർത്തനം കണ്ടറിയണം. ADAS ടെക്, ഓട്ടോ പാർക്കിംഗ് ഫീച്ചറുകളും ജെൻസോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അത് തങ്ങളുടെ കന്നി ഇവിക്കൊപ്പം കമ്പനി വാഗ്ദാനം ചെയ്യും. അകത്ത്, രണ്ട് ഇലക്ട്രിക് വിൻഡോകൾ ഇതിലുണ്ട്, മാനുവൽ എസി, ആൻഡ്രോയിഡ് അധിഷ്ഠിത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് , ഒരു സിംഗിൾ പേൻ സൺറൂഫ് എന്നിവയും ഇതിലുണ്ട്.

ഈ പ്രത്യേക ടെസ്റ്റ് മോഡലിന് ബേസിക്ക് ഹാലജൻ റിഫ്‌ളക്‌ടർ സ്റ്റൈൽ ടെയിൽ ലൈറ്റുകൾ ഉണ്ടായിരുന്നു. പിൻഭാഗം നോക്കുമ്പോൾ, റിയർ സിംഗിൾ വീലിന് വീൽ ബ്രേക്കിംഗിന് പകരം ജെൻസോൾ ആക്‌സിൽ ബ്രേക്കിംഗ് ഉപയോഗിക്കുന്നുണ്ടാകാം. വാഹനത്തിന്റെ ലോഞ്ച് 2025 ഓടെ നടന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Source: Rushlane

More from DriveSpark

Article Published On: Monday, January 8, 2024, 11:55 [IST]
English summary
Gensol ev 3w caught in camera while testing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X