കാർ വാങ്ങൽ ഇനിയൊരു തലവേദന! സാധാരണക്കാരുടെ വയറ്റത്തടിച്ച് പുതിയ സർക്കാർ നയം; യൂസ്ഡ് കാറുകൾക്കും സ്വൈര്യമില്ല

2025 ജനുവരി 1 മുതൽ ഇന്ത്യൻ വാഹന വിപണി ഒട്ടനവധി മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്, മിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡൽ നിരയിൽ വില വർധനവും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം, യൂസ്ഡ് കാർ വിപണിയിലും വില ഗണ്യമായി വർധിക്കാൻ പോകുന്നു എന്നതാണ് മറ്റൊരു പ്രധാന വിഷയം. യൂസ്ഡ് കാറുകൾ വാങ്ങാനും പണം ലാഭിക്കാനുമുള്ള പലരുടേയും പദ്ധതികൾ ആകെ മൊത്തം കുഴപ്പത്തിലായേക്കാം. യൂസ്ഡ് കാർ വിപണിയിലെ ചെറു കാറുകൾക്കും ഇവികൾക്കും വില വർധിപ്പിക്കുന്നതിനെക്കുറിച്ച് GST കൗൺസിൽ ഇപ്പോൾ ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ, യൂസ്ഡ് കാർ മാർക്കറ്റ് സബ് കോംപാക്ട് കാറുകൾക്കും ഇവികൾക്കും 12 ശതമാനം GST നിരക്ക് ആകർഷിക്കുന്നു, അതേസമയം വലിയ മോഡലുകൾ 18 ശതമാനം ഉയർന്ന ടാക്സ് നിരക്ക് ആകർഷിക്കുന്നു. ഈ പ്ലാൻ പ്രകാരം വരും ആഴ്ചകളിൽ ഇലക്ട്രിക് കാറുകൾ, സബ് കോംപാക്ട് സെഡാനുകൾ, കോംപാക്ട് എസ്‌യുവികൾ, ഹാച്ച്ബാക്ക് എന്നിവയുടെ വിലകളും വർധിക്കും.

സെക്കൻഡ് ഹാൻഡ്/ യൂസ്ഡ് കാർ വിപണിയിൽ GST നിരക്ക് സ്റ്റാൻഡേർഡൈസേഷൻ വീണ്ടും പരിഗണിക്കാൻ GST കൗൺസിൽ ഒരുങ്ങുന്നു. ഇൻഡസ്ട്രി റിപ്പോർട്ടുകൾ അനുസരിച്ച്, മുകളിൽ സൂചിപ്പിച്ച സെഗ്‌മെൻ്റിലെ കാറുകളും ഇവികളും ഈ സ്റ്റാൻഡേർഡൈസേഷൻ വന്നാൽ കൂടുതൽ ചെലവേറിയതാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

നിലവിൽ, ഈ പുതിയ മാറ്റങ്ങളും നവീകരണങ്ങളും എപ്പോൾ പ്രാബല്യത്തിൽ വരും എന്ന് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. നിർദിഷ്ട നിരക്കുമാറ്റം ചർച്ച ചെയ്യുന്നതിനും പരിഗണനയ്ക്കായി മേശപ്പുറത്ത് വയ്ക്കുന്നതിനുമായി ഡിസംബർ 20, 21 തീയതികളിൽ GST കൗൺസിൽ ഒരു യോഗം ചേരും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ, യൂസ്ഡ് കാർ വിപണിയിൽ 4.0 മീറ്ററിൽ താഴെയുള്ള ഇവി, ICE മോഡലുകൾ, 1200 സിസിയിൽ താഴെ കപ്പാസിറ്റിയുള്ള പെട്രോൾ എൻജിനുകൾ, 1500 സിസിയിൽ താഴെ ഡിസ്പ്ലേസ്മെന്റുള്ള ഡീസൽ എൻജിനുകൾ എന്നിവയ്ക്ക് 12 ശതമാനം നികുതി/ ടാക്സ് ഈ കൗൺസിൽ ചുമത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ പെടാത്ത മറ്റെല്ലാ മോഡലുകൾക്കും 18 ശതമാനമാണ് നികുതി ഈടാക്കുന്നത്.

GST കൗൺസിൽ നികുതി നിരക്കിൽ മാറ്റം വരുത്തും എന്ന് റിപ്പോർട്ട് ചെയ്യുന്നതിനാൽ, വ്യത്യസ്ത സെഗ്‌മെൻ്റിലെയും എല്ലാ വാഹനങ്ങൾക്കും 18 ശതമാനം നികുതി നിരക്ക് സ്റ്റാൻഡേർഡായി സെറ്റ് ചെയ്യും. മുകളിൽ സൂചിപ്പിച്ചതു പോലെ ഇത് സെക്കൻഡ് ഹാൻഡ് ഇവികളേയും മറ്റ് കോംപാക്ട് ICE മോഡലുകളേയും മുമ്പത്തേക്കാൾ ചെലവേറിയതാക്കും.

എന്നിരുന്നാലും ഡീലർമാരുടെ കയ്യിലുള്ള യൂസ്ഡ് കാറുകളുടെ വിൽപ്പനയിൽ മാത്രമേ ഈ GST ബാധകമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം, സ്വകാര്യ വ്യക്തികളുടെ കാറുകൾ വിൽക്കുന്നതിൽ ഇവ ബാധകമല്ല. അതിനാൽ വാഹനം വാങ്ങുന്ന പാർട്ടി ഇടനിലക്കാരെ ഒഴിവാക്കി ഓണറുടെ പക്കൽ നിന്നും വാഹനം നേരിട്ടു വാങ്ങിയാൽ ഈ GST നിരക്കിൽ നിന്നും രക്ഷപെടാം എന്നു മാത്രമല്ല അല്പം ലാഭിക്കാനും സാധിക്കും.

മറ്റ് അനുബന്ധ വാർത്തകളിൽ ഇനി മുതൽ ഇല്ക്ട്രിക് വാഹനങ്ങൾ/ ഇവികൾക്ക് സബ്സിഡികൾ ഒന്നും നൽകേണ്ട എന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി അഭിപ്രായപ്പെട്ടു. നിലവിൽ മറ്റ് പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ഈടാക്കുന്നതിലും കുറവ് GST മാത്രമാണ് ഇവകളിൽ നിന്നും ഈടാക്കുന്നത് എന്നും, അതിനാൽ ഇവികൾക്ക് ഇനി കൂടുതൽ സബ്സിഡി ആവശ്യമില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 18, 2024, 11:48 [IST]
English summary
Gst council to impose new standardization on tax for used cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X