9 -പേരുമായി ഒരു ബജറ്റ് ഡ്രൈവ് തന്നെ! എന്നാൽ ബൊലേറോ നിയോ പ്ലസ് ബേസ് വേരിയന്റിൽ വേറെ എന്തെല്ലാം ഉണ്ട്?

ഏതാനും വർഷങ്ങൾക്ക് ശേഷം, മുമ്പ് TUV300 പ്ലസ് എന്ന് അറിയപ്പെട്ടിരുന്ന മോഡലിനെ മഹീന്ദ്ര ഇപ്പോൾ ബൊലേറോ നിയോ പ്ലസ് എന്ന പേരിൽ നമ്മുടെ വിപണിയിൽ വീണ്ടും അല്പം പരിഷ്കരണങ്ങളോടെ എത്തിച്ചിരിക്കുകയാണ്. P4, P10 എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ഇത് ഇപ്പോൾ ലഭ്യമാണ്.

ഇരു വേരിയന്റുകളുടേയും എക്സ്-ഷോറൂം വിലകൾ യഥാക്രമം 11.39 ലക്ഷം രൂപയും 12.49 ലക്ഷം രൂപയുമാണ്. എൻട്രി ലെവൽ P4 വേരിയൻ്റ് തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ട് എങ്കിൽ, ഈ ലേഖനം നിങ്ങൾക്കുള്ളതാണ്. ഈ ബേസ് മോഡലിൽ മഹീന്ദ്ര എന്തെല്ലാമാണ് ഒരുക്കിയിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

mahindra neo plus

എക്സ്റ്റീരിയർ: ബൊലേറോ നിയോ പ്ലസിൻ്റെ P4 വേരിയൻ്റിൻ്റെ ഫ്രണ്ട് ഫാസിയയ്ക്ക് ടോപ്പ് സ്പെക്ക് P10 വേരിയൻ്റിൻ്റെ അതേ ഡിസൈൻ ശൈലി തന്നെയാണ് ലഭിക്കുന്നത്. എന്നാൽ ഫോളോ മീ ഹോം ഫംഗ്‌ഷൻ ഇല്ലാത്ത അടിസ്ഥാന ഹാലജൻ ഹെഡ്‌ലൈറ്റുകളാണ് ഇതിൽ വരുന്നത്, കൂടാതെ ഫോഗ് ലാമ്പുകളും ഇതിൽ ഇല്ല എന്ന് കാണാം.

ടോപ്പ് സ്പെക്ക് വേരിയൻ്റിൽ കാണുന്നത് പോലെ ഗ്രില്ലിലെ സ്ലാറ്റുകൾക്ക് ക്രോമിന് പകരം ബ്ലാക്ക് നിറത്തിലുള്ള ഫിനിഷാണ് ലഭിച്ചിരിക്കുന്നത്. ബേസ് സ്പെക്ക് വേരിയൻ്റ് ആയതിനാൽ, ബൊലേറോ നിയോ പ്ലസ് P4 -ന് കവറുകളില്ലാതെ സ്റ്റീൽ വീലുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിന് ബ്ലാക്ക് ORVM ഹൗസിംഗുകൾ ഉണ്ടെങ്കിലും, റേഞ്ച് ടോപ്പിംഗ് മോഡലിനൊപ്പം ബ്ലാക്ക് നിറത്തിൽ ഫിനിഷ് ചെയ്ത അതേ ഡോർ ഹാൻഡിലുകൾ പങ്കിടുന്നു.

mahindra neo plus

P10 ട്രിമ്മിൽ ലഭ്യമായ സൈഡ് ഫൂട്ട്‌സ്റ്റെപ്പുകൾ ബേസ് മോഡൽ P4 -ൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്. പിൻഭാഗത്ത്, P4 വേരിയൻ്റിന് P10 വേരിയൻ്റിൻ്റെ അതേ രൂപഭാവവും, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീലും ലഭിക്കുന്നുണ്ട്, എന്നാൽ ഉയർന്ന ട്രിമ്മിൽ വരുന്ന സിൽവർ ഫിനിഷിന് പകരം ഇത് ബോഡി കളറിലാണ് വരുന്നത്. കൂടാതെ ഈ ഫാമിലി ഫ്രണ്ട്‌ലി മഹീന്ദ്ര എസ്‌യുവിയിൽ ഒരു റിയർ ഫുട്സ്റ്റെപ്പും സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

ഇൻ്റീരിയർ: അകത്തേക്ക് നീങ്ങുമ്പോൾ ബൊലേറോ നിയോ പ്ലസ് P4 വേരിയൻ്റിൻ്റെ ക്യാബിൻ തികച്ചും യൂട്ടിലിറ്റേറിയനായി കാണപ്പെടുന്നു, ഇതിൽ ചുമ്മ ജാഡയായ കോൺട്രാസ്റ്റ് നിറത്തിലുള്ള ആക്‌സൻ്റുകളൊന്നുമില്ല. മ്യൂസിക് സിസ്റ്റം പോലെ അടിസ്ഥാനപരമായ ചില ഫീച്ചറുകളും ഒരു ഡേ/ നൈറ്റ് IRVM ഉം ഒഴിവാക്കിയിട്ടുണ്ട്. പിന്നിൽ, ഈ അപ്പ്ഡേറ്റഡ് മഹീന്ദ്ര എസ്‌യുവിയിൽ ഒമ്പത് പേർക്ക് വരെ സഞ്ചരിക്കാൻ നീളമുള്ള സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകൾ മൂന്നാം വരിയിൽ ലഭിക്കും.

mahindra neo plus

ബൊലേറോ നിയോ പ്ലസിൽ നാല് പവർ വിൻഡോകളും, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീലും സെൻട്രൽ ലോക്കിംഗും സ്റ്റാൻഡേർഡായി മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിൽ, ബൊലേറോ നിയോ പ്ലസ് P4 വേരിയൻ്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു, അതോടൊപ്പം ABS + EBD, റിവേഴ്‌സിംഗ് ക്യാമറ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

എഞ്ചിൻ: ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഒരൊറ്റ 2.2 ലിറ്റർ ഡീസൽ എഞ്ചിനൊപ്പം മാത്രമാണ് എത്തുന്നത്. 120 PS മാക്സ് പവറും 280 Nm പീക്ക് torque ഉം ആണ് ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നത്. എന്നാൽ വാഹനത്തിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സിൻ്റെയോ ഫോർ വീൽ ഡ്രൈവ് (4WD) സജ്ജീകരണത്തിന്റെയോ സവിശേഷതകൾ ഒന്നും ലഭിക്കുന്നില്ല.

More from DriveSpark

Article Published On: Saturday, April 27, 2024, 11:30 [IST]
English summary
Here is what you get in mahindra bolero neo plus base model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X