തിക്കും തിരക്കും വമ്പൻ ഡിമാൻഡും; മാരുതിയുടെ ജനപ്രിയ മോഡലുകൾ സ്വന്തമാക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം
കാലങ്ങളായി ഇന്ത്യൻ വിപണയിൽ വൻ ജനപ്രീതിയോടെ മുന്നേറുന്ന ബ്രാൻഡാണ് മാരുതി സുസുക്കി, ഒരു കൂട്ടം ഹേറ്റേർസ് ഉണ്ടെങ്കിലും വിൽപ്പന കണക്കുകളിൽ ഒട്ടും പിന്നോട്ട് പോവാതെ കമ്പനി തങ്ങളുടെ ജൈത്രയാത്ര തുടുകയാണ്. ഇന്നും വിൽപ്പന ചാർട്ടുകളിൽ ടോപ്പ് 10 -ൽ മാരുതി കാറുകൾ തന്നെയാവും ഭൂരിഭാഗവും എന്നും നമുക്ക് നിസംശയം പറയാം.
അടുത്തിടെ, ഒരു ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് ഏറ്റവും വേഗത്തിൽ പിന്നിടുന്ന പാസഞ്ചർ വാഹനം എന്ന നേട്ടം ഫ്രോങ്ക്സ് നേടി എന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി. ലോഞ്ച് ചെയ്ത് വെറും 10 മാസത്തിനുള്ളിൽ ഈ നാഴികക്കല്ല് കൈവരിച്ച ഈ ഫൈവ് സീറ്റർ എസ്‌യുവി കൂപ്പെ മോഡൽ സെഗ്‌മെൻ്റിൽ ബ്രാൻഡിൻ്റെ സാന്നിധ്യം വർധിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകി എന്ന് നിസംശയം പറയാം, കൂടാതെ വിപണി വിഹിതം ഫലപ്രദമായി ഇരട്ടിയാക്കുകയും ചെയ്തു.

2023 ഓട്ടോ എക്‌സ്‌പോയിൽ കോംപാക്ട് എസ്‌യുവി കൂപ്പെ ആഗോള തലത്തിൽ മാരുതി സുസുക്കി അവതരിപ്പിച്ചു, അതിനു ശേഷം 2023 ഏപ്രിൽ 24 -നാണ് വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. 'ഷേപ്പ് ഓഫ് ന്യൂ' സ്‌റ്റൈലിംഗ് ശൈലിയെ അടിസ്ഥാനമാക്കി, മാരുതി സുസുക്കി ഫ്രോങ്ക്‌സിന് നിലവിൽ ബേസ് മോഡലിന് 7.47 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്, റേഞ്ച്-ടോപ്പിംഗ് മോഡലിന് 13.14 ലക്ഷം രൂപ വരെ ഇത് ഉയരുന്നു.
1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റ് ഏതാനും വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രോങ്ക്‌സിന് കരുത്ത് പകരുന്നതിനാൽ ഇത് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. മാരുതി സുസുക്കി ഫ്രോങ്കസിൻ്റെ എൻട്രി ലെവൽ സിഗ്മ CNG വേരിയൻ്റിന് മൂന്ന് മുതൽ നാല് ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് നിലവിലുണ്ട്, ബാക്കി വേരിയൻ്റുകൾ മിക്ക സ്ഥലങ്ങളിലും വല്യ ബുദ്ധിമുട്ടില്ലാതെ എളുപ്പത്തിൽ ലഭ്യമാണ്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ നിന്നുള്ള മുൻനിര എസ്‌യുവി മോഡലാണ് ഗ്രാൻഡ് വിറ്റാര.10.80 ലക്ഷം രൂപ മുതൽ 20.09 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന, മിഡ് സൈസ് എസ്‌യുവി ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യത വാഹനം നേടിയിട്ടുണ്ട്. കൂടാതെ അതിൻ്റെ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി നിലകൊള്ളുകയും ചെയ്യുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി ഇതിന് ഒട്ടനവധി സാമ്യങ്ങളുണ്ട്.
രണ്ട് മോഡലുകളും ടൊയോട്ടയുടെ കർണാടകയിലെ ബിഡാഡി പ്ലാൻ്റിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്, കൂടാതെ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോളും 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. CNG -ഫ്യുവലുമായി വരുന്ന വേരിയൻ്റുകളുടെ ലഭ്യത എതിരാളികൾക്ക് മേൽ വലിയ നേട്ടം നൽകുന്നു.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഡെൽറ്റ CNG ഒഴികെയുള്ള എല്ലാ വകഭേദങ്ങളും കാത്തിരിപ്പ് കാലയളവ് കൂടാതെ ലഭ്യമാണ്. ഡെൽറ്റ CNG -യ്ക്ക് ലൊക്കേഷൻ അനുസരിച്ച് നാല് മുതൽ ആറ് ആഴ്ച വരെ കാത്തിരിപ്പ് കാലയളവുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് ഇൻവിക്ടോ പ്രീമിയം എംപിവി, മുകളിൽ പറഞ്ഞ മോഡലുകളായി നെക്സ ഡീലർഷിപ്പുകൾ വഴി ഇവ വിൽക്കുന്നു.
ആൽഫ പ്ലസ് ഹൈബ്രിഡ് വേരിയൻ്റിന് മാത്രമേ മൂന്നോ നാലോ മാസത്തെ കാത്തിരിപ്പ് കാലയളവ് നിലവിലുള്ളൂ, ബാക്കിയുള്ളവ ചുരുങ്ങി സമയത്തിനുള്ളിൽ അല്ലെങ്കിൽ കാത്തിരിപ്പ് ഇല്ലാതെ തന്നെ ലഭിക്കും. ഇൻവിക്ടോയുടെ എക്സ്-ഷോറൂം വില 25.03 ലക്ഷം രൂപയിൽ ആരംഭിച്ച് 28.70 ലക്ഷം വളരെ ഉയരുന്നു.



Click it and Unblock the Notifications








