ഡിസയറിനെ വെല്ലും അകത്തളവുമായി ഹോണ്ട; പുത്തൻ അമേസിന്റെ ഇന്റീരിയർ ചിത്രങ്ങൾ കാണാം

അങ്ങനെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വേരുകൾ കൂടുതൽ ദൃഡമാക്കാനുള്ള പുത്തൻ പദ്ധതികളുടെ ഭാഗമായി ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട കാർസ് ഇന്ത്യ ഡിസംബർ 4 -ന് പുതിയ മൂന്നാം തലമുറ അമേസിനെ ഔദ്യോഗികമായി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. മാരുതിയുടെ ഏറ്റവും പുതിയ ഡിസയറിനെ നേർക്കുനേർ നേരിടാനാണ് ഇത് എത്തുന്നത്. എന്നിരുന്നാലും, ഈ ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ, ഇന്ത്യയൊട്ടാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സബ് -കോംപാക്ട് സെഡാൻ്റെ പൂർണ്ണമായ എക്സ്റ്റീയറും ഇൻ്റീരിയറും കാണിക്കുന്ന കുറച്ച് ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ വൈറലാണ്.

അമേസ് അതിൻ്റെ സഹോദരങ്ങളായ സിറ്റി, എലവേറ്റ് എന്നിവയിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ കടമെടുത്തിട്ടുണ്ടെന്ന് ഈ ചിത്രങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാം. ഈ ചിത്രങ്ങൾക്ക് മുമ്പ്, ഈ വാഹനത്തിൻ്റെ മുൻഭാഗവും പിൻഭാഗവും കാണിക്കുന്ന രാത്രിയിൽ ചില ചിത്രങ്ങൾ മാത്രമേ നാം കണ്ടിരുന്നുള്ളൂ.

എന്നിരുന്നാലും, ആ ചിത്രങ്ങൾ വലിയ തോതിൽ വിശദാംശങ്ങൾ ഒന്നും വെളിപ്പെടുത്തിയില്ല. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്ന, ഈ ചിത്രങ്ങൾ ഈ പുതിയ സെഡാൻ്റെ കൂടുതൽ വ്യക്തമായ ഒരു വ്യൂ നൽകുന്നു. പുതുതലമുറ സെഡാനിൽ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ എന്തെല്ലാം മാറ്റങ്ങളാണ് നൽകിയിരിക്കുന്നത് എന്ന് നമുക്ക് ഇതിൽ നിന്ന് മനസിലാക്കാം.

ആദ്യം, പുതിയ മൂന്നാം തലമുറ അമേസിൻ്റെ ഫ്രണ്ട് സ്റ്റൈലിംഗിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. വാഹനത്തിന് ഒരു പുതിയ ഹെക്സഗണൽ ഫെയിപ്പിലുള്ള ഫ്രണ്ട് ഗ്രില്ല് ലഭിക്കുന്നു, ഇത് മുമ്പത്തേതിനേക്കാൾ വളരെ വലുതാണ് എന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാം. കൂടാതെ ഹൈ -ഗ്ലോസ് ബ്ലാക്കിൽ പൂർത്തിയാക്കിയ ഹെക്സഗണൽ പാറ്റേണുമായി വരുന്നു.

ഈ ഗ്രില്ലിന് മുകളിൽ, മുന്നിൽ ഇരു വശങ്ങളേയും കണക്ട് ചെയ്യുന്ന ഒരു ബോൾഡ് ക്രോം സ്ട്രിപ്പ് നമുക്ക് കാണാം. കൂറ്റൻ ഹോണ്ട എംബ്ലം മുന്നിയ സെന്ററിലായി ഇരിക്കുന്നു. അതോടൊപ്പം ഈ ഫ്രണ്ട് ഫാസിയയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ് എന്നത് വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റുകളാണ്. എലിവേറ്റിന് സമാനമായ ഹെഡ്‌ലൈറ്റുകളാണ് അമേസിനും ഹോണ്ട നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഹെഡ്‌ലൈറ്റ് യൂണിറ്റുകൾക്കൊപ്പം 'L' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും വരുന്നു. താഴെ ബമ്പറിലേക്ക് നീങ്ങുമ്പോൾ, കമ്പനി പുതിയ ഫോഗ് ലൈറ്റുകളും ഇതിൽ ചേർത്തിട്ടുണ്ട് എന്ന് നമുക്ക് ശ്രദ്ധിക്കാം. മൊത്തത്തിൽ, അമേസിൻ്റെ മുൻഭാഗം വളരെ ഗംഭീരവും ആകർഷണീയവുമാണ്. മുഖം മിനുക്കൽ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് എന്ന് പറയാം.

ഇതുവരേയും, പുതിയ അമേസിൻ്റെ സൈഡ് പ്രൊഫൈലിൻ്റെ ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു പുതിയ അലോയി വീലിന്റെ വരവ് സുപ്രധാനമായ മാറ്റം എന്ന നിലയ്ക്ക് ഉണ്ടായിരിക്കും. വരാനിരിക്കുന്ന ഈ സെഡാൻ്റെ പിൻഭാഗവും ഓൺലൈനിൽ പങ്കുവെച്ച ചിത്രങ്ങളിൽ ലഭ്യമാണ്. പുതിയ അമേസിൻ്റെ പിൻഭാഗത്തെ ഡിസൈനിന്റെ പ്രചോദനത്തിൻ്റെ ഭൂരിഭാഗവും ഹോണ്ട സിറ്റിയിൽ നിന്നാണെന്ന് മനസിലാക്കാം.

എക്സ്റ്റീരിയറിന് പുറമെ, പുതിയ 2024 ഹോണ്ട അമേസിൻ്റെ ഇൻ്റീരിയർ വെളിപ്പെടുത്തുന്ന കുറച്ച് ചിത്രങ്ങളും ഇതോടൊപ്പം ലഭ്യമാണ്. മുഴുവൻ ഡാഷ്‌ബോർഡ് ലേയൗട്ടും ഹോണ്ട ഇതിൽ മാറ്റിയതായി കാണാൻ കഴിയും, ഇപ്പോൾ ഇത് എലിവേറ്റിൽ നാം കാണുന്നതിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ് എന്ന് നിസംശയം പറയാം.

അകത്തളത്തിൽ 10.25 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റമാണ് പ്രധാന ഹൈലൈറ്റ്. ഇത് ഹോണ്ട എലിവേറ്റിൽ കാണുന്ന അതേ യൂണിറ്റ് തന്നെയാണിത് എന്ന് തോന്നുന്നു. കൂടാതെ, മധ്യഭാഗത്ത് സ്‌ക്രീനിന് താഴെയായി എസി വെൻ്റുകൾ നൽകിയിട്ടുണ്ട്, കൂടാതെ പാസഞ്ചർ സൈഡിൽ സവിശേഷമായ പാറ്റേണുകളും ഉണ്ട്.

പവർട്രെയിനിന്റെ കാര്യത്തിൽ, അമേസിൻ്റെ ബോണറ്റിന് കീഴിൽ ഹോണ്ട കാര്യമായി ഒന്നും മാറ്റിയിട്ടില്ല. 1.2 ലിറ്റർ ഫോർ സിലിണ്ടർ i-VTEC പെട്രോൾ എഞ്ചിൻ തന്നെയാണ് ഇതിൽ തുടരുന്നത്. എഞ്ചിൻ 88.5 bhp പവറും 110 Nm ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് -സ്പീഡ് മാനുവലും ഒരു സിവിടി ട്രാൻസ്മിഷനും കമ്പനി ഇതിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Thursday, November 28, 2024, 16:16 [IST]
English summary
Honda amaze new gen spotted without camouflage interiors also revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X