ഹോണ്ട മാഗ്നൈറ്റ് നിസാൻ സിറ്റി! തെറ്റിയിട്ടില്ല, ഭാവി ഊഹിച്ചേന്നേയുള്ളൂ; ഇനിവരുന്നത് റീബാഡ്ജ് യുഗമോ?

ജപ്പാനിലെ പ്രമുഖ കാർ നിർമ്മാതാക്കളായ ഹോണ്ടയും നിസാൻ മോട്ടോറും ആഗോള വിപണിയിൽ തങ്ങളുടെ ഓപ്പറേഷനുകൾ ലയിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെസ്‌ല, BYD തുടങ്ങിയ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളെ വെല്ലുവിളിക്കാനാണ് ഈ തന്ത്രപരമായ നീക്കം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെനോ -നിസാൻ സഖ്യത്തിൻ്റെ ഭാഗമായിരുന്ന മിത്സുബിഷി മോട്ടോർസും ലയനത്തിൽ ഉൾപ്പെടും എന്നതും ശ്രദ്ധിക്കേണ്ടതാണ്. വിൽപ്പനയുടെ തോത് അനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളാകാനാണ് ഈ സഖ്യം ഒരുമിച്ച് ലക്ഷ്യമിടുന്നത്.

2026 ഓഗസ്റ്റിൽ ഒരു ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതോടെ ഈ ലയനം ഔപചാരികമാക്കും എന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് പോലുള്ള പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന ഈ പുതിയ സ്ഥാപനത്തിലെ ഭൂരിഭാഗം ഓഹരിയും ഹോണ്ട തന്നെ നിലനിർത്തും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഈ ലയനവും അതിന്റെ ഭാഗമായ കമ്പനിയും പ്രവർത്തനക്ഷമമായാൽ, സംയോജിത വിൽപ്പന 191 ബില്യൺ ഡോളറിൽ (ഏകദേശം 1.62 ലക്ഷം കോടി രൂപ) എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 2021 -ൽ ഫിയറ്റ് ക്രൈസ്‌ലറും PSA ഗ്രൂപ്പും ലയിച്ചതിന് ശേഷം ഇപ്പോൾ നടക്കുന്ന ജാപ്പനീസ് ബ്രാൻഡുകളുടെ ഈ ലയനം വാഹന വ്യവസായത്തിലെ ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്.

യുഎസിലെയും ചൈനയിലെയും വിൽപ്പനയും ലാഭവും കുറയുന്നതിനാൽ നിസാൻ നിലവിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന അവസ്ഥയിലാണ്. ഇത് കമ്പനിയിലെ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനും ഉൽപാദന ശേഷി കുറയുന്നതിനും കാരണമാവുന്നു. ഹോണ്ടയുമായി ലയിക്കുന്നതിലൂടെ, പ്രവർത്തന ചെലവ് പങ്കിടാനും ഉൽപ്പാദന ചെലവ് കുറയ്ക്കാനുമാണ് നിസാൻ പദ്ധതിയിടുന്നത്. നിസാൻ മോട്ടോറിലെ CEO മക്കോട്ടോ ഉചിദ, ഈ സംയോജനത്തിലൂടെ കൂടുതൽ മൂല്യം നൽകുന്നതിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.

2025 ജനുവരിയോടെ പുതിയ മൊബിലിറ്റി മൂല്യം സൃഷ്ടിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ഹോണ്ട മോട്ടോറിൻ്റെ പ്രസിഡൻ്റ് തോഷിഹിരോ മിബ് സൂചിപ്പിച്ചു. 2030 -ന് അപ്പുറമേ പ്രത്യക്ഷമായ മാറ്റങ്ങളും പരിഷ്കാരങ്ങളും ഉണ്ടാവുകയുള്ളൂ എങ്കിലും ബ്രാൻഡുകളുടെ ഔദ്യോഗിക സഹകരണം 2025 പകുതിയോടെ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഈ വർഷം ആദ്യം തന്നെ, ഹോണ്ടയും നിസാനും തന്ത്രപ്രധാനമായ ഇവി പ്രൊഡക്ഷൻ പാർട്നർഷിപ്പിനുള്ള സാധ്യതാ പഠനത്തിന് സമ്മതം മൂളിയിരുന്നു. ടൊയോട്ട, ടെസ്‌ല തുടങ്ങിയ വാഹന ലോകത്തെ ഭീമന്മാർക്കെതിരെ ചെലവ് ചുരുക്കാനും മത്സരശേഷി വർധിപ്പിക്കാനും അനുബന്ധമായ സോഫ്റ്റ്‌വെയറുകളും മറ്റു സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇലക്‌ട്രിക് വാഹനങ്ങൾക്കും ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ വികസനത്തിനും ഈ സഹകരണം കൂടുതൽ ഊന്നൽ നൽകും.

ഇന്ത്യയിൽ, ഇരു കമ്പനികളും ഉടൻ തന്നെ ഇലക്ട്രിക് വാഹന വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നു എന്നത് നമുക്ക് അറിവുള്ളതാണ്. ഹോണ്ട തങ്ങളുടെ എലിവേറ്റ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ വരവ് പ്രഖ്യാപിച്ചു, അതേസമയം അടുത്ത വർഷം ആര്യ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ നിസാനും പദ്ധതിയിടുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഇനി ഇന്ത്യയ്‌ക്കായി വരാനിരിക്കുന്ന എല്ലാ ഇവികളും ഈ രണ്ട് വാഹന നിർമ്മാതാക്കൾ തമ്മിലുള്ള സഹകരണ ശ്രമങ്ങളുടെ ഫലങ്ങളാണോ എന്നത് ഇപ്പോൾ വ്യക്തമാക്കാനാവില്ല.

ഇരു കമ്പനികളും മാസ് മാർക്കറ്റ് സെഗ്മെന്റിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലേക്കും ഈ ലയനത്തിൻ്റെ ആഘാതം വ്യാപിക്കും എന്ന കാര്യത്തിൽ സംശയമില്ല. എലിവേറ്റ് എസ്‌യുവിക്കൊപ്പം അമേസ്, സിറ്റി സെഡാൻ തുടങ്ങിയ മോഡലുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. അതേസമയം, നിസാൻ്റെ മോഡൽ നിരയിൽ ഈ വർഷം ആദ്യം പുറത്തിറക്കിയ, പ്രാദേശികമായി നിർമ്മിച്ച മാഗ്‌നൈറ്റ് എസ്‌യുവിയും ഇംപോർട്ട് ചെയ്ത എക്‌സ്-ട്രെയിൽ എസ്‌യുവിയും മാത്രമാണ് ഉൾപ്പെടുന്നത്.

ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ തന്ത്രപരമായ ഈ സഖ്യത്തിൻ്റെ കൃത്യമായ സ്വഭാവവും ഘടനയും ഉടൻ തന്നെ വ്യക്തമാകും. എന്നിരുന്നാലും, ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ സംയുക്ത സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനാൽ ഇവയുടെ സഹകരണം ഇന്ത്യൻ വാഹന വിപണിയെ കാര്യമായി സ്വാധീനിക്കും എന്ന് വളരെ വ്യക്തമാണ്.

More from DriveSpark

Article Published On: Monday, December 23, 2024, 20:16 [IST]
English summary
Honda and nissan join hands to compete against automotive giants in global market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X