ഇപ്പോള്‍ വാങ്ങിയാല്‍ ബമ്പര്‍!എലിവേറ്റിന്റെ കച്ചോടം കൂട്ടാന്‍ ഹോണ്ടയുടെ പുതിയ തന്ത്രം
കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ ഇടക്കിടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കാറുണ്ട്. ഉത്സവ സീസണ്‍ ആയതിനാല്‍ ഇനി പല ബ്രാന്‍ഡുകളും ഇതേ തന്ത്രം പ്രയോഗിക്കും. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയാണ് എലിവേറ്റ്. മിഡ്‌സൈസ് എസ്‌യുവിക്ക് ഇന്ത്യയില്‍ മാത്രമല്ല വിദേശ വിപണികളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ അപെക്സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിഡ്-സ്‌പെക്ക് V, VX ട്രിമ്മുകളെ അടിസ്ഥാനപ്പെടുത്തിയാണ് അപെക്‌സ് എഡിഷന്‍ (Honda Elevate Apex Edition).
സ്റ്റാന്‍ഡേര്‍ഡ് ട്രിമ്മുകളേക്കാള്‍ 15,000 രൂപ കൂടുതല്‍ വിലയുള്ള ഈ പ്രത്യേക പതിപ്പിന്റെ അകത്തും പുറത്തും കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഉത്സവ സീസണില്‍ പരിമിതമായ അളവില്‍ മാത്രമാണ് എലിവേറ്റ് അപെക്‌സ് എഡിഷന്‍ ഓഫര്‍ ചെയ്യുന്നത്. V മാനുവലില്‍ 12.86 ലക്ഷം രൂപ മുതലാണ് ഹോണ്ട എലിവേറ്റ് അപെക്സ് എഡിഷന്റെ വില ആരംഭിക്കുന്നത് VX സിവിടി വേരിയന്റിന്റെ വില 15.25 ലക്ഷം രൂപ വരെ ഇത് പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.

അപെക്സ് എഡിഷന്റെ എക്‌സ്റ്റീരിയറില്‍ പിയാനോ ബ്ലാക്ക് ഗാര്‍ണിഷുകള്‍, മുന്നിലെയും പിന്നിലെയും ബമ്പറുകളില്‍ സില്‍വര്‍ ആക്സന്റുകളും വരുന്നു. കൂടാതെ, ഒരു പുതിയ പിയാനോ ബ്ലാക്ക് ഡോര്‍ ഗാര്‍ണിഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് ഫെന്‍ഡറിലും ടെയില്‍ഗേറ്റിലും അപെക്സ് എഡിഷന്‍ ബാഡ്ജിംഗുകളും പാക്കേജിന്റെ സവിശേഷതയാണ്. ഇത് എസ്‌യുവിക്ക് വ്യതിരിക്തമായ ഡിസൈന്‍ സ്പര്‍ശം നല്‍കുന്നു.
അകത്തേക്ക് നീങ്ങിയാല്‍ ഹോണ്ട എലിവേറ്റ് അപെക്‌സ് എഡിഷന്‍ ഒരു ഡ്യുവല്‍ ടോണ്‍ ഐവറി, ബ്ലാക്ക് കളര്‍ സ്‌കീം അവതരിപ്പിക്കുന്നു. സാധാരണയായി എലിവേറ്റ് എസ്‌യുവിയില്‍ ടാന്‍, ബ്ലാക്ക് ഷെയ്ഡുകളാണ് വരുന്നത്. ഡാഷ്ബോര്‍ഡിലേക്കും ഡോര്‍ പാഡുകളിലേക്കും ലെതറെറ്റ് ട്രിമ്മുകള്‍ ചേര്‍ത്ത് ക്യാബിന്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ഇത് റേഞ്ച് ടോപ്പിംഗ് ZX ട്രിമ്മില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എക്‌സ്‌ക്ലൂസീവ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, കുഷ്യനുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അപെക്‌സ് എഡിഷനില്‍ ഉള്‍പ്പെടുന്നു. V, VX ട്രിമ്മുകളുടെ മറ്റ് സവിശേഷതകള്‍ സമാനമാണ്. അപെക്‌സ് എഡിഷന്‍ പാക്കേജിനൊപ്പം ഹോണ്ട എലിവേറ്റിന്റെ വിശദമായ വില വിവരപ്പട്ടിക താഴെ പരിശോധിക്കാം.
| വേരിയൻ്റ് | അപെക്സ് എഡിഷൻ വില (എക്സ്-ഷോറൂം) | സാധാരണ വില | വ്യത്യാസം |
| V MT | Rs 12.86 lakh | Rs 12.71 lakh | Rs 15,000 |
| V CVT | Rs 13.86 lakh | Rs 13.71 lakh | Rs 15,000 |
| VX MT | Rs 14.25 lakh | Rs 14.10 lakh | Rs 15,000 |
| VX CVT | Rs 15.25 lakh | Rs 15.10 lakh | Rs 15,000 |
ഹോണ്ട എലിവേറ്റ് അപെക്‌സ് പതിപ്പിന്റെ രസകരമായ ഒരു വശം എന്താണെന്ന് വെച്ചാല്‍ ഉപഭോക്താക്കള്‍ക്ക് രണ്ടും കൂടി താല്‍പ്പര്യമുണ്ടെങ്കില്‍ ഇന്റീരിയര്‍ അല്ലെങ്കില്‍ എക്സ്റ്റീരിയര്‍ പാക്കേജുകള്‍ വെവ്വേറെ തിരഞ്ഞെടുക്കാം എന്നതാണ്. ഇന്റീരിയര്‍ പാക്കേജിന് 10,000 രൂപയും എക്സ്റ്റീരിയര്‍ പാക്കേജിന് 5,000 രൂപയുമാണ് വില. ഹോണ്ട എലിവേറ്റ് അതിന്റെ നിലവിലുള്ള സ്‌പെസിഫിക്കേഷനുകള്‍ക്കൊപ്പം മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് വരുന്നത്.

120 bhp പവറും 145 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്‌റ്റെപ്പ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് വാങ്ങാം. പ്രീമിയം അപ്‌ഹോള്‍സ്റ്ററിയും ആംബിയന്റ് ലൈറ്റിംഗും പോലെയുള്ള മെച്ചപ്പെടുത്തലുകള്‍ ഉപയോക്തൃ അനുഭവത്തില്‍ ഹോണ്ട കാര്യമായി ശ്രദ്ധ ചെലുത്തുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
മെക്കാനിക്കല്‍ വശങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുമ്പോള്‍ ഈ മെച്ചപ്പെടുത്തലുകള്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്ത ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കാര്‍ വാങ്ങുന്നതിനുള്ള ചെലവുകള്‍ സാഹചര്യത്തില്‍ തന്റെ വണ്ടിക്ക് എന്തെങ്കിലുമൊക്കെ പ്രത്യേകത വേണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. വിശ്വസനീയമായ മെക്കാനിക്കല്‍ സവിശേഷതകള്‍ക്കൊപ്പം കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ കൂടി സംയോജിപ്പിക്കുന്നതിലൂടെ കാറുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുള്ള ഉത്സവ സീസണില്‍ എലിവേറ്റ് അപെക്‌സ് എഡിഷന്‍ ഒരു ആകര്‍ഷകമായ ഓപ്ഷനായി മാറും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








