'തെറ്റ്' ആവര്‍ത്തിക്കില്ലെന്ന് ഹോണ്ട! ആവേശമുണര്‍ത്തി എലിവേറ്റ് ഇവിയെ കുറിച്ചുള്ള പുത്തന്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടക്ക് പുതുജീവനേകിയ മോഡലാണ് 'എലിവേറ്റ്'. മിഡ്‌സൈസ് എസ്‌യുവി പുറത്തിറക്കുന്ന വേളയില്‍ തന്നെ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് വരുമെന്ന് ഹോണ്ട വ്യക്തമാക്കിയിരുന്നു. ഹോണ്ട എലിവേറ്റ് ഇലക്ട്രിക്കിനെ കുറിച്ചുള്ള പുത്തന്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതെന്താണെന്ന് നമുക്ക് നോക്കാം.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇന്ത്യയില്‍ ഹോണ്ടയുടെ വില്‍പ്പന ഉയര്‍ത്താന്‍ എലിവേറ്റിന് സാധിച്ചു. എസ്‌യുവി ട്രെന്‍ഡിനിടയിലും സെഡാനുകള്‍ മാത്രം പുറത്തിറക്കിയിരുന്ന ഹോണ്ടക്ക് പുതിയ മോഡലുകളുടെ അഭാവം വില്‍പ്പനയില്‍ വലിയ തിരിച്ചടിയേകിയിരുന്നു. എന്നാല്‍ എലിവേറ്റിന്റെ വരവോടെയാണ് ഹോണ്ട ഷോറൂമുകള്‍ ഒന്ന് അനക്കം വെച്ച് തുടങ്ങിയത്. 2017-ന് ശേഷം ഹോണ്ട പുറത്തിറക്കിയ ആദ്യ മോഡലായ എലിവേറ്റ് ഏതായാലും പ്രതീക്ഷ തെറ്റിക്കാതെ ഹിറ്റായി മാറി.

honda elevate

വെറും 100 ദിവസം കൊണ്ട് 20,000 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹോണ്ട എതിരാളികളെ വരെ ഞെട്ടിച്ചു. രാജ്യത്ത് എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് ഉണ്ടെന്ന് മനസ്സിലായിട്ടും സെഗ്‌മെന്റില്‍ വൈകിയെത്തിയതില്‍ ഇപ്പോള്‍ ഒരുപക്ഷേ ഹോണ്ട ഖേദിക്കുന്നുണ്ടാകും. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നത്.

എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ള മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവിയുടെ പണിപ്പുരയിലുള്ള ഹോണ്ട പുതിയ മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോണ്ട ഇപ്പോള്‍ തങ്ങളുടെ പ്രോജക്റ്റ് ACE-ന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. ഏഷ്യന്‍ കോംപാക്റ്റ് ഇലക്ട്രിക് എന്നാണ് ACE എന്നതിന്റെ പൂര്‍ണരൂപം. ACE പ്രൊജക്ടിന് കീഴില്‍ ഇന്ത്യയെ ഒരു ഇവി നിര്‍മാണ ഹബ് ആക്കി മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്.

honda elevate

ഈ പ്രോജക്റ്റിന് കീഴില്‍ വരുന്ന വരുന്ന ആദ്യത്തെ ഉല്‍പ്പന്നം എലിവേറ്റ് ഇലക്ട്രിക് ആയിരിക്കും. ഇതിന് DG9D എന്നാണ് ആന്തരികമായി കോഡ്‌നാമം നല്‍കിയിരിക്കുന്നത്. ഇന്ത്യയെ കയറ്റുമതി ഹബാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്ന കമ്പനി എലിവേറ്റ് ഇവി മാതൃരാജ്യമായ ജപ്പാന്‍ അടക്കം മറ്റ് ലോകരാജ്യങ്ങളിലേക്ക് കയറ്റി അയക്കും. ഇവി ഉല്‍പ്പാദനം ഉള്‍ക്കൊള്ളിക്കാനും ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുമായി ഹോണ്ട രാജസ്ഥാനിലെ പ്ലാന്റില്‍ വന്‍ മാറ്റങ്ങള്‍ വരുത്തും.

രണ്ട് വര്‍ഷം കൊണ്ട് അതായത് 2026-ഓടെ എലിവേറ്റ് ഇവി പുറത്തിറക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. ഇനി എലിവേറ്റ് ഇവിയില്‍ എന്തായിരിക്കും ഹോണ്ട കരുതി വെച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം. എലിവേറ്റിന്റെ പെട്രോള്‍ പതിപ്പിന്റെ മൊത്തത്തിലുള്ള സിലൗട്ടില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും പണിതിറക്കുക. ഇവി സ്‌പെസിഫിക്കായ ക്ലോസ്ഡ് ഗ്രില്‍, ബ്ലൂ ഹൈലൈറ്റുകള്‍, ഇവി ബാഡ്ജിംഗ് എന്നിവയായിരിക്കും പ്രധാന മാറ്റം.

honda elevate

അകത്തളത്തിലേക്ക് കടന്നാല്‍ അവിടെ ബ്ലു ഹൈലൈറ്റുകളുടെ സാന്നിധ്യമുണ്ടാകും. ADAS സേഫ്റ്റി സ്യൂട്ട്, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയടക്കമുള്ള സുപ്രധാന ഫീച്ചറുകള്‍ ഇവിയില്‍ ഉള്‍ക്കൊള്ളിക്കും. കുറഞ്ഞത് 400 കിലോമീറ്ററിന് മുകളില്‍ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 40-50 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഇതിന് പവര്‍ നല്‍കുക.

134 bhp, 152 bhp ഇലക്ട്രിക് മോട്ടോറുകളായിരിക്കും ഇവിക്ക് തുടിപ്പേകുക. വരാന്‍ പോകുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി eVX, ടാറ്റ കര്‍വ് എന്നിവയുമായിട്ടായിരിക്കും എലിവേറ്റ് ഇവിയുടെ മത്സരം. എലിവേറ്റ് ഇവി കൂടാതെ 2030-ഓടെ മൊത്തം അഞ്ച് എസ്‌യുവികള്‍ പുറത്തിറക്കാനാണ് ഹോണ്ടയുടെ പ്ലാന്‍. പുതിയ തന്ത്രത്തിന്റെ ഭാഗമായി കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുതിയ സെഡാന്‍ അവതരിപ്പിച്ചേക്കില്ല.

കാരണം, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ വിഭാഗമാണ് എസ്‌യുവികള്‍ എന്നതിനാല്‍ കമ്പനി അതിന്റെ ശ്രദ്ധ പൂര്‍ണമായും എസ്‌യുവികളിലേക്ക് മാറ്റും. ഒക്ടോബറില്‍ ഹോണ്ട വില്‍ക്കുന്ന ഓരോ 10 കാറുകളിലും 6 എണ്ണം ഹോണ്ട എലിവേറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഹോണ്ട എലിവേറ്റിന്റെ വില വര്‍ധിപ്പിച്ചിരുന്നു.

നേരത്തെ, 10,99,900 രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമായിരുന്ന എലിവേറ്റ് എസ്‌യുവിയുടെ ബേസ് വേരിയന്റായ SV മാനുവലിന് ഇനി 11,57,900 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. 58,000 രൂപയാണ് കൂടുന്നത്. ബേസ് വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വില കൂട്ടിയിരിക്കുന്നത്. മറ്റെല്ലാ വേരിയന്റുകളുടെയും വില 20,000 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. ഇന്‍പുട് ചെലവ് കൂടിയതും പണപ്പെരുപ്പവുമാണ് വില വര്‍ധനവിന് കാരണമെന്നാണ് കാര്‍ നിര്‍മാതാക്കളുടെ വിശദീകരണം.

Article Published On: Sunday, January 7, 2024, 10:00 [IST]
English summary
Honda elevate ev new details out now to debut by 2026 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X