ഹോണ്ടയുടെ 'സീന്‍ മാറ്റി' എലിവേറ്റ്! 6 മാസം കൊണ്ട് വിറ്റത് 30,000 കാറുകള്‍

പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, കാലത്തിനൊത്ത് ചുവട് മാറ്റിയില്ലെങ്കില്‍ പണി കിട്ടുമെന്ന് കാര്യം എല്ലാ വാഹന നിര്‍മാതാക്കള്‍ക്കും അറിയാം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിര്‍മാതാക്കളില്‍ ഒന്നായ ഹോണ്ട ആ സത്യം ഏറെ വൈകിയാണ് മനസ്സിലാക്കിയത്. സിറ്റി, അമേസ് എന്നീ സെഡാന്‍ മോഡലുകളുടെ മാത്രം ബലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്ന ഹോണ്ട കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ട്രാക്ക് മാറ്റിയത്.

ഇന്ത്യയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് ഹോണ്ട 'എലിവേറ്റ്' എന്ന പേരില്‍ കിടിലന്‍ ഒരു മോഡല്‍ പുറത്തിറക്കിയതോടെ അവരുടെ തലവര മാറി. സമീപകാലത്തായി വില്‍പ്പനയില്‍ ഇടിവ് നേരിട്ട ഹോണ്ടക്ക് എലിവേറ്റില്‍ വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ഹോണ്ടയുടെ പ്രതീക്ഷ കാത്തുകൊണ്ട് എലിവേറ്റ് പുത്തന്‍ വില്‍പ്പന നാഴികക്കല്ലുകള്‍ താണ്ടുകയാണ്.

honda elevate launch

മാരക ഡിസൈനും എഞ്ചിന്‍, ഗിയര്‍ബോക്സ് ഓപ്ഷനുകളുടെ നീണ്ടനിരയുമൊന്നും ഇല്ലാതിരുന്നിട്ട് പോലും ഹോണ്ടയുടെ ഈ മിഡ്‌സൈസ് എസ്‌യുവി ചൂടപ്പം പോലെയാണ് വിറ്റ് തീരുന്നത്. വിപണിയിലെത്തി ആറ് മാസം കൊണ്ട് ഹോണ്ട എലിവേറ്റ് 30,000 യൂണിറ്റ് വില്‍പ്പനയാണ് നേടിയെടുത്തത്. 2023 സെപ്റ്റംബറില്‍ 10.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കാര്‍ പുറത്തിറങ്ങിയത്. അന്ന് ടോപ് എന്‍ഡ് വേരിയന്റിന് 16 ലക്ഷം രൂപയായിരുന്നു വില.

നിലവില്‍ 11.58 ലക്ഷം രൂപ മുതല്‍ 16.20 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവി യുടെ എക്‌സ്‌ഷോറൂം വില വരുന്നത്. ജനുവരിയില്‍ കാറിന്റെ വില ഉയര്‍ത്തിയ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഏപ്രിലില്‍ വീണ്ടും വില ഉയര്‍ത്താന്‍ പോകുകയാണ്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്‌, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, എന്നീ മോഡലുകള്‍ അണി നിരക്കുന്ന അത്യന്തം മത്സരം നിറഞ്ഞ ഒരു സെഗ്‌മെന്റിലേക്കാണ് ഹോണ്ട എലിവേറ്റിനെ മേയാന്‍ വിട്ടത്.

honda elevate

എന്നാല്‍ വമ്പന്‍ എതിരാളികള്‍ ഉണ്ടായിട്ടും ബമ്പര്‍ ഹിറ്റടിക്കാന്‍ എലിവേറ്റിന് അധികം സമയം വേണ്ടിവന്നില്ല. ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനാണ് ഉള്ളതെങ്കിലും മികച്ച പെര്‍ഫോമന്‍സും മൈലേജും ഗ്രൌണ്ട് ക്ലിയറന്‍സുമെല്ലാം എലിവേറ്റിന്റെ പ്ലസ് പോയിന്റുകളായി ഉണ്ടായിരുന്നു. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കാര്‍ ഓഫര്‍ ചെയ്യുന്നത്. 10 കളര്‍ ഓപ്ഷനുകളില്‍ സ്വന്തമാക്കാം.

ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റും പണിതിറക്കിയിരിക്കുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല എഞ്ചിനും സിറ്റിയില്‍ നിന്ന് കടംവാങ്ങുന്നു. 6,600 ആര്‍പിഎമ്മില്‍ 119 bhp പവറും 4,300 ആര്‍പിഎമ്മില്‍ പരമാവധി 145 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാകും.

honda elevate centre console cup holder

എസ്‌യുവിയുടെ മാനുവല്‍ മോഡലുകള്‍ക്ക് ലിറ്ററിന് 15.31 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 16.92 കിലോമീറ്റര്‍ ഇന്ധനക്ഷമത ഹോണ്ട അവകാശപ്പെടുന്നു. ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് പുഷ് ബട്ടണ്‍ പോലുള്ള സവിശേഷതകളെല്ലാം എലിവേറ്റില്‍ ഹോണ്ട സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നു.

കൂടാതെ പവര്‍ അഡ്ജസ്റ്റ്‌മെന്റുള്ള ഒആര്‍വിഎമ്മുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, PM2.5 എയര്‍ ഫില്‍ട്ടര്‍, ഫ്രണ്ട് ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകളും ഹോണ്ട എലിവേറ്റില്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിരിക്കുന്നു. ടോപ്പ്-എന്‍ഡ് വേരിയന്റില്‍ ADAS സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഹോണ്ട സെന്‍സിംഗ് ടെക്‌നോളജിയും സജ്ജീകരിച്ചിട്ടുണ്ട്.

honda elevate interior

കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ADAS ഫീച്ചറുകളാണ് ഹോണ്ട എലിവേറ്റില്‍ വരുന്നത്. ഇന്‍പുട്ട്, നിര്‍മാണ ചെലവുകള്‍ കൂടുന്നത് കാരണം ഹോണ്ട 2024 ഏപ്രിലില്‍ തങ്ങളുടെ മോഡല്‍ നിരയിലുടനീളം വില വര്‍ധനവ് നടപ്പാക്കാന്‍ പോകുകയാണ്.

വില കൂടുന്നതിനു മുമ്പ് നിങ്ങള്‍ ഒരു ഹോണ്ട എലിവേറ്റ് കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ മികച്ച സമയമാണിത്. സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഹോണ്ട എലിവേറ്റിന് ഇപ്പോള്‍ 50000 രൂപ വരെ ആനുകൂല്യത്തില്‍ സ്വന്തമാക്കാം. 2024 മാര്‍ച്ച് 31 വരെ മാത്രമാണ് ഈ ഓഫറുകള്‍ക്ക് സാധുതയുള്ളത്.

More from DriveSpark

Article Published On: Sunday, March 24, 2024, 15:00 [IST]
English summary
Honda elevate surpassed 30000 unit sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X