5 പേര്‍ക്ക് സുഖമായി പോകാം, 16 കി.മീ മൈലേജുമുണ്ട്! ഈ കാറിന് 1 ലക്ഷത്തിനടുത്ത് ഡിസ്‌കൗണ്ട്
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നാണ് ഹോണ്ട എലിവേറ്റ്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ പെട്ട കാറുകളിലൊന്നാണിത്. വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷം ഇതുവരെ എലിവേറ്റിന്റെ ഏകദേശം 90,000 യൂണിറ്റ് വിറ്റഴിച്ചതായി പുതുതലമുറ അമേസിന്റെ അവതരണ വേളയില്‍ ഹോണ്ട പ്രഖ്യാപിച്ചിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു എലിവേറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം. മൊത്തം വില്‍പ്പനയില്‍ 50,000 യൂണിറ്റുകള്‍ ഇന്ത്യയില്‍ നിന്നും ബാക്കി കയറ്റുമതി വിപണിയില്‍ നിന്നുമാണ്. ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ മോഡല്‍ കൂടിയാണ് എലിവേറ്റ്. ജപ്പാനില്‍ പക്ഷേ എലിവേറ്റിന്റെ പേര് WR-V എന്നാണ്.
നിങ്ങള്‍ ഇപ്പോള്‍ ഒരു ഹോണ്ട എലിവേറ്റ് കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ ഇതാണ് പറ്റിയ സമയം. ഇന്ത്യയിലുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ജാപ്പനീസ് ബ്രാന്‍ഡ് തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഏഴ് വര്‍ഷത്തെ/അണ്‍ലിമിറ്റഡ് കി.മീ വിപുലീകൃത വാറണ്ടി സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ ആക്‌സസറികള്‍, എക്‌സ്‌ചേഞ്ച്, ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് സ്‌കീമുകള്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം വലിയ ക്യാഷ് ഡിസ്‌കൗണ്ടുകളും ഉണ്ട്.

ഉത്സവകാലമായിരുന്ന ഒക്‌ടോബറില്‍ എലിവേറ്റിന് 75000 രൂപ വരെയായിരുന്നു ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നത്. നവംബറില്‍ 86,000 രൂപ വരെ കിഴിവ് ലഭിച്ചു. 2024 ഡിസംബറില്‍ ഹോണ്ട എലിവേറ്റിന്റെ ഡിസ്‌കൗണ്ട് വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലും 10 കളര്‍ ഓപ്ഷനുകളിലും ഈ കാര്‍ വാങ്ങാം.
ഇപ്പോള്‍ വേരിയന്റിനെ ആശ്രയിച്ച് ഹോണ്ട എലിവേറ്റ് വാങ്ങുന്നവര്‍ക്ക് 95,000 രൂപ വരെ ലാഭിക്കാം. എലിവേറ്റിന്റെ ZX വേരിയന്റിന് 95,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഉണ്ട്. ZX അല്ലാത്ത മറ്റ് വേരിയന്റുകള്‍ക്ക് 75,000 രൂപ വരെയും അപെക്ക്‌സ് എഡിഷന് 65,000 രൂപ വരെയുമാണ് ആനുകൂല്യങ്ങള്‍.

നിലവില്‍ 11.91 ലക്ഷം രൂപയാണ് ഹോണ്ട എലിവേറ്റിന്റെ പ്രാരംഭ വില. ടോപ് വേരിയന്റിന് 16.63 ലക്ഷം രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകളാണെന്നത് ശ്രദ്ധിക്കുക. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7 ഇഞ്ച് സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, സണ്‍റൂഫ് എന്നിങ്ങനെ നിരവധി നൂതന ഫീച്ചറുകളുമായാണ് ഹോണ്ട എലിവേറ്റ് വരുന്നത്.
ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ കാറിന്റെ സേഫ്റ്റി സ്യൂട്ടില്‍ ഉള്‍പ്പെടുന്ന. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു.

1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് വാഗ്ദാനം എലിവേറ്റ് വാഗ്ദാനം ചെയ്യുന്നത്. സെഗ്മെന്റിലെ ഏറ്റവും പവര്‍ഫുള്ളായ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഇത്്. 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 6,600 ആര്‍പിഎമ്മില്‍ 119 bhp കരുത്തും 4,300 ആര്‍പിഎമ്മില്‍ പരമാവധി 145 Nm ടോര്‍ക്കും വരെ നല്‍കുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നത്.
എലിവേറ്റിന്റെ മാനുവല്‍ മോഡലുകള്‍ ലിറ്ററിന് 15.31 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 16.92 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ മിഡ്‌സൈസ് എസ്‌യുവികളുമായാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട എലിവേറ്റ് മത്സരിക്കുന്നത്. ഡിസംബറിലെ ഇയര്‍ എന്‍ഡ് ഓഫറുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ഹോണ്ട ഷോറൂമിലേക്ക് എത്തിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








