ഹോണ്ടയുടെ ഈ മോഡലുകൾ ഉപയോഗിക്കുന്നവർ സൂക്ഷിച്ചോ, 90000 കാറുകൾ തിരികെ വിളിച്ച് കമ്പനി
ഹോണ്ടയ്ക്ക് രാജ്യത്ത് വലിയ വിൽപ്പന കണക്കുകൾ തന്നെയാണ് ഉളളത്. എന്നാൽ ഇപ്പോൾ ഉപഭോക്താക്കളുടെ ചങ്ക് ഇടിക്കുന്ന ഒരു കാര്യം ഹോണ്ട പ്രഖ്യാപിച്ചിരിക്കുകയാണ്. 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയില്‍ നിര്‍മിച്ച അമേസ്, സിറ്റി, ബ്രിയോ, ബിആര്‍-വി, ജാസ്, ഡബ്ല്യുആര്‍-വി എന്നീ വാഹനങ്ങളുടെ 92,672 യൂണിറ്റുകളാണ് ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് ഹോണ്ട തിരിച്ചുവിളിക്കുകയാണ്. 2019-നും 2020-നും ഇടയില്‍ നിര്‍മിച്ച 78,000 കാറുകളും ഹോണ്ട ഇതിന് മുൻപ് തിരികെ വിളിച്ചിരുന്നു. വാഹനങ്ങൾ പെട്ടെന്ന് ഓഫ് ആയി പോകുന്നു എന്നതാണ് തകരാർ. അടുത്ത മാസം അതായത് നവംബർ 5 മുതലായിരിക്കും വാഹനങ്ങൾ തിരികെ വിളിക്കാൻ ആരംഭിക്കുന്നതെന്ന് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വാഹന ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടുകയും എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി തന്നെ വിവരിക്കുകയും ചെയ്യും. അമേസിന്റെ 18,851 യൂണിറ്റുകള്‍, ബ്രിയോയുടെ 3,317 യൂണിറ്റുകള്‍, ബിആര്‍-വിയുടെ 4,386 യൂണിറ്റുകള്‍, സിറ്റിയുടെ 32,872 യൂണിറ്റുകള്‍, ജാസിന്റെ 16,744 യൂണിറ്റുകള്‍, ഡബ്ല്യുആര്‍-വിയുടെ 14,298 യൂണിറ്റുകള്‍ എന്നീ മോഡലുകളെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

മൂന്നാം തലമുറ ഹോണ്ട അമേസ് 2024 ഡിസംബറില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. അതായത് പുതിയ ഹോണ്ട സെഡാന്‍ വാങ്ങാന്‍ കാത്തിരിക്കുന്ന എല്ലാ ആരാധകരും ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കണമെന്ന് സാരം. എഞ്ചിന്‍ സജ്ജീകരണം അതേപടി നിലനിര്‍ത്തുമ്പോള്‍ പുതിയ അമേസിന്റെ അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. പുതിയ തലമുറ ഹോണ്ട അമേസിനെ കുറിച്ച് പറയുമ്പോള്‍ സെഡാന്‍ മോഡല്‍ ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിര്‍മിക്കുക.
സിറ്റി, എലിവേറ്റ് തുടങ്ങിയ ഹോണ്ട കാറുകള്‍ക്കും അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമായിരിക്കും ഇത്. ആഗോളതലത്തില്‍ വില്‍പ്പനക്കെത്തുന്ന ഹോണ്ട സെഡാനുകളില്‍ നിന്നുള്ള ഡിസൈന്‍ സൂചകങ്ങള്‍ ഹോണ്ട അമേസ് സെഡാനില്‍ കടംകൊള്ളും. എന്നിരുന്നാലും യഥാര്‍ത്ഥ സിലൗറ്റും ഡിസൈനും മാറ്റമില്ലാതെ തുടരും. അതേസമയം, ഉടച്ചുവാര്‍ത്ത പുതിയ ഡാഷ്ബോര്‍ഡുള്ള ഒരു പുതിയ ക്യാബിന്‍ നമുക്ക് കാറില്‍ പ്രതീക്ഷിക്കാം. സണ്‍റൂഫ്, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ എലിവേറ്റ് എസ്‌യുവിയില്‍ നിന്ന് സ്വീകരിക്കും.

നിലവിലെ തലമുറയ്ക്ക് അമേസിന് സമാനമായി ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെ തുടിപ്പേകും. 5-സ്പീഡ് മാനുവലിനൊപ്പം സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന ഈ മോട്ടോര്‍ 90 bhp പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ഇന്ധനക്ഷമതക്കും പെര്‍ഫോമന്‍സിനും അനുസൃതമായി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. കാറില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഉണ്ടാവില്ല.
8.48 ലക്ഷം മുതല്‍ 11.96 ലക്ഷം രൂപ വരെയാണ് നിലവില്‍ അമേസിന്റെ തിരുവനന്തപുരത്തെ ഓണ്‍റോഡ് വില. പുത്തന്‍ അപ്‌ഡേറ്റുകള്‍ പരിഗണിക്കുമ്പോള്‍ അമേസിന്റെ പുതിയ തലമുറ മോഡലിനായി 30,000 മുതല്‍ 70,000 രൂപ വരെ അധികം മുടക്കേണ്ടി വരും. പുറത്തിറങ്ങി കഴിഞ്ഞാല്‍ പുതിയ തലമുറ അമേസ് വരാനിരിക്കുന്ന ന്യൂജെന്‍ മാരുതി ഡിസയറുമായി മത്സരിക്കും.
ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ ബ്രാന്‍ഡിന്റെ ഭാവി എസ്‌യുവികള്‍, ചെറിയ ഇവികള്‍, പുതിയ തലമുറ സിറ്റി സെഡാന്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒരു പുതിയ PF2 പ്ലാറ്റ്ഫോം വികസിപ്പിക്കുന്നുണ്ട്. പുതിയ മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിനുകളെ പിന്തുണയ്ക്കുന്നതായിരിക്കും. അതില്‍ ഒന്നായിരിക്കും പുതിയ മൂന്ന്-വരി എസ്‌യുവി. ജപ്പാനിലും തായ്‌ലന്‍ഡിലുമായി ഇതിന്റെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








