ADAS സിസ്റ്റത്തിന്റെ കൂട്ടും പിടിച്ച് കൺവിൻസിംഗ് സ്റ്റാറായി അമേസ്; 2025 മോഡലിന്റെ വിലകൾ ഇങ്ങനെ

അങ്ങനെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ഹോണ്ട തങ്ങളുടെ മൂന്നാം തലമുറ അമേസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കോംപാക്ട് സെഡാൻ്റെ ബേസ് മോഡൽ 7.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. അതേസമയം ടോപ്പ് സ്പെക്ക് മോഡൽ 10.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു. ഇതൊരു ആമുഖ വിലയാണ് എന്നതും ശ്രദ്ധിക്കണം. സബ് -ഫോർ മീറ്റർ സെഡാൻ V, VX, ZX എന്നിങ്ങനെ മൂന്ന് വിശാലമായ വേരിയൻ്റുകളിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. പുതിയ 2025 അമേസ് നമുക്ക് ഓഫർ ചെയ്യുന്ന എല്ലാ ഫീച്ചറുകളും ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

എക്സ്റ്റീരിയർ: പുതിയ ഹോണ്ട അമേസിൻ്റെ എക്സ്റ്റീരിയർ രൂപകൽപ്പനയുടെ കാര്യം എടുത്തു നോക്കുമ്പോൾ ബ്രാൻഡിന്റെ മറ്റ് മോഡലുകളിൽ നിന്ന് കാര്യമായ പ്രചോദനം ഉൾക്കൊണ്ടതാണിത് എന്ന് നമുക്ക് മനസിലാക്കാം. അമേസിൽ വരുന്ന ട്വിൻ -പോഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ഹോണ്ട എലിവേറ്റിൽ വരുന്നതിന് സമാനമാണ്, അതേസമയം ഫ്രണ്ട് ഗ്രില്ല് അന്താരാഷ്ട്രതലത്തിൽ ലഭ്യമായ ഹോണ്ട അക്കോഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി കാണപ്പെടുന്നു.

2025

ഗ്രില്ലിലെ ക്രോം ബാറും ഫോഗ് ലാമ്പ് ഹൗസിംഗും ഹോണ്ട സിറ്റിക്ക് സമാനമാണ്. സൈഡ് പ്രൊഫൈലിൽ, പുതിയ 15 -ഇഞ്ച് ഡ്യുവൽ -ടോൺ അലോയി വീലുകളും സിറ്റിയിലെ പോലെ ഇടതുവശത്തുള്ള റിയർവ്യൂ മിററിൻ്റെ (ORVM) അടിഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ലെയിൻ വാച്ച് ക്യാമറയുമായാണ് 2025 അമേസ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. വലിയ ഹോണ്ട സെഡാനിൽ കാണുന്നത് പോലെയുള്ള റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റ് സെറ്റപ്പും ഇതിലുണ്ട്.

ഇൻ്റീരിയർ: പുതിയ ഹോണ്ട അമേസ് വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിൻ്റെ ബ്ലാക്ക് & ബീജ് തീം തന്നെ ഇന്റീരിയറിൽ ഉപയോഗിക്കുന്നത് തുടരുന്നു. ഫ്രീ -സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ത്രീ -സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉൾപ്പെടുന്ന ഡാഷ്‌ബോർഡ് ഡിസൈൻ എലിവേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

2025

ഡാഷ്‌ബോർഡിൻ്റെ പാസഞ്ചർ സൈഡ് മുതൽ സെൻ്റർ എസി വെൻ്റുകളിലേക്ക് വ്യാപിക്കുന്ന ഒരു ബ്ലാക്ക് പാറ്റേൺ ട്രിമ്മും ഇതിലുണ്ട്. സീറ്റുകൾക്ക് എല്ലാം ബീജ് ലെതറെറ്റ് അപ്ഹോൾസ്റ്ററിയാണ് നൽകിയിരിക്കുന്നത്, അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, ത്രീ -പോയിൻ്റ് സീറ്റ് ബെൽറ്റുകൾ എന്നിവയും 2025 അമേസിൽ സ്റ്റാൻഡേർഡായി ലഭിക്കും.

ഫീച്ചറുകളും സേഫ്റ്റിയും: പുത്തൻ തലമുറ ഹോണ്ട അമേസിന് ഒട്ടനവധി പുതിയ ഫീച്ചറുകൾ ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സെമി -ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, റിയർ എസി വെൻ്റുകളുള്ള ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, വയർലെസ് ഫോൺ ചാർജർ എന്നിവ ലഭിക്കുന്നു. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഇത് പാഡിൽ ഷിഫ്റ്ററുകളും വാഗ്ദാനം ചെയ്യുന്നു.

2025

സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, ഒരു പുതിയ ലെയിൻ വാച്ച് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉപയോഗിച്ച് വാഹനത്തിന്റെ സേഫ്റ്റി സ്യൂട്ടും ജാപ്പനീസ് നിർമ്മാതാക്കൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ലെയിൻ -കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ് തുടങ്ങിയ സവിശേഷതകളുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ഹോണ്ട 2025 അമേസിൽ വാഗ്ദാനം ചെയ്യുന്നു.

പവർട്രെയിൻ ഓപ്ഷനുകൾ: ഔട്ട്‌ഗോയിംഗ് മോഡലിനൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് പുതിയ ഹോണ്ട അമേസിലും തുടരുന്നത്. ഈ എഞ്ചിൻ യൂണിറ്റ് 90 PS മാക്സ് പവറും 110 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ, CVT ഓപ്ഷനുകളാണ് ഇതിലെ ട്രാൻസ്മിഷൻ ചോയിസുകളായി വരുന്നത്.

More from DriveSpark

Article Published On: Wednesday, December 4, 2024, 14:00 [IST]
English summary
Honda launched new gen 2025 amaze at rs 7 99 lakhs in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X