7 കൊല്ലം, അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടി! സ്വന്തം കാറുകളില്‍ ഹോണ്ടയ്ക്കുള്ള വിശ്വാസം അപാരം തന്നെ

ഏതൊരു ഉല്‍പ്പന്നം വാങ്ങിയാലും നാം ആദ്യം പരിഗണിക്കുന്ന സംഗതികളില്‍ ഒന്നാണ് വാറണ്ടി. കാറുകള്‍ വാങ്ങുമ്പോള്‍ തലവേദനയില്ലാതെ ഏറെ കാലം കൊണ്ടുനടക്കുന്നതിനായി പലരും കമ്പനി വാറണ്ടിക്ക് പുറമെ അത് പണം മുടക്കി വിപുലീകൃത വാറണ്ടി സ്‌കീമുകള്‍ പരിഗണിക്കാറുണ്ട്. ഇപ്പോള്‍ പെട്രോള്‍, ഹൈബ്രിഡ് വാഹനങ്ങളുടെ ഉടമകളെ ലക്ഷ്യമിട്ട് ഹോണ്ട ഇന്ത്യ വാറണ്ടി ഓഫറുകളില്‍ കാര്യമായ അപ്‌ഡേറ്റ് നടത്തിയിരിക്കുകയാണ്. ഈ പുതിയ സ്‌കീം കിലോമീറ്റര്‍ പരിധിയില്ലാതെ വാറണ്ടി കാലയളവ് ഏഴ് വര്‍ഷം വരെ നീട്ടാന്‍ അനുവദിക്കുന്നു. ഹോണ്ടയുടെ 7 വര്‍ഷത്തെ വിപുലീകൃത വാറണ്ടി പ്രോഗ്രാമിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

നിലവില്‍ മൂന്ന് കാറുകളാണ് ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. അമേസ്, സിറ്റി (പെട്രോള്‍, ഹൈബ്രിഡ്, എലിവേറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ ഉടമകള്‍ ഈ വാറണ്ടി പാക്കേജിന് അര്‍ഹരാണ്. കൂടാതെ, സിവിക്, ജാസ്, ഡബ്ല്യുആര്‍-വി തുടങ്ങിയ ഹോണ്ടയുടെ നിര്‍ത്തലാക്കിയ നിരവധി മോഡലുകളിലേക്കും ഈ ഓഫര്‍ വ്യാപിച്ചിരിക്കുന്നു. അവ ഇതിനകം തന്നെ ഹോണ്ടയുടെ നിലവിലുള്ള വിപുലീകൃത വാറണ്ടി സ്‌കീമിന് കീഴില്‍ കവര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകൂവെന്ന് ശ്രദ്ധിക്കുക.

honda cars get 7 year unlimited kilometer warranty

എന്നാല്‍ നിര്‍ത്തലാക്കപ്പെട്ട ഡീസല്‍ വാഹനങ്ങള്‍ക്കോ ടാക്സി, ഫ്ളീറ്റ് ഉപഭോക്താക്കള്‍ അടക്കം വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള വാഹനങ്ങളിലോ ഈ ഓപ്ഷന്‍ ലഭ്യമല്ല. ഹോണ്ടയുടെ വിപുലീകൃത വാറണ്ടി സ്‌കീം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പര്‍ച്ചേസ് ഡേറ്റ് കഴിഞ്ഞ് രണ്ട് വര്‍ഷം തികഞ്ഞവര്‍ക്ക് ഈ വിപുലീകൃത വാറണ്ടി തെരഞ്ഞെടുക്കാം. ഇതിനപ്പുറം, സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി കാലയളവ് അവസാനിക്കുന്നത് വരെ വാറണ്ടി നീട്ടാനുള്ള അവസരങ്ങളുണ്ട്.

നാലോ അഞ്ചോ വര്‍ഷത്തെ വാറണ്ടിയില്‍ ഇതിനകം കവര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്ക് ഏതാണോ ആദ്യം എത്തിച്ചേരുന്നത് എന്നതിനെ ആശ്രയിച്ച് ഇത് ഏഴ് വര്‍ഷമോ 150,000 കിലോമീറ്ററോ വരെ നീട്ടാനുള്ള ഓപ്ഷനുണ്ട്. മാത്രമല്ല, ഒരുപക്ഷേ ഉടമ കാര്‍ വില്‍ക്കുകയാണെന്ന് വെക്കുക. അപ്പോള്‍ ഈ വാറണ്ടി കൈമാറ്റം ചെയ്യാവുന്നതാണ്. അവരുടെ വാഹനം വില്‍ക്കുമ്പോള്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഒരു അധിക നേട്ടം.

honda elevate

വാറണ്ടി നീട്ടുന്നതുമായി ബന്ധപ്പെട്ട ചെലവ് വാഹന മോഡലിനെയും വാങ്ങുന്ന സമയത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, സിറ്റി പെട്രോള്‍-സിവിടി മോഡലിന്റെ ഉടമകള്‍ക്ക് അവരുടെ സ്റ്റാന്‍ഡേര്‍ഡ് എക്സ്റ്റന്‍ഡഡ് വാറണ്ടി ലഭിച്ച് 60 ദിവസത്തിനുള്ളില്‍ ഇത് തെരഞ്ഞെടുക്കുകയാണെങ്കില്‍ 28,300 രൂപ ഫീസ് ഈടാക്കും. അതേസമയം, എലിവേറ്റ് സിവിടി ഉടമകള്‍ക്ക് 31,100 രൂപ മുതലും അമേസ് ഉടമകള്‍ക്ക് 24,200 രൂപയും ചെലവ് വരും.

ഈ എക്സ്റ്റന്റഡ് വാറണ്ടി ഓഫര്‍ തങ്ങളുടെ എതിരാളികളുമായി താരതമ്യം ചെയ്യുന്ന സമഗ്രമായ വില പട്ടിക ഇപ്പോള്‍ ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ഈ ഓഫര്‍ സ്വകാര്യ വാഹന ഉടമകളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും വാണിജ്യ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നിവയുള്‍പ്പെടെ ഹോണ്ടയുടെ എതിരാളികളും നിരവധി വിപുലീകൃത വാറണ്ടി സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

honda city

എന്നിരുന്നാലും, ഇവ സാധാരണയായി ആറ് വര്‍ഷം വരെയാണ് നീണ്ടുനില്‍ക്കുന്നത്. പരിധിയില്ലാത്ത മൈലേജോടെ ഏഴ് വര്‍ഷം വരെ വാറണ്ടി നീട്ടാനുള്ള ഹോണ്ടയുടെ സംരംഭം ഉപഭോക്തൃ സംതൃപ്തിക്കും വിശ്വാസ്യതയ്ക്കുമുള്ള ജാപ്പനീസ് ബ്രാന്‍ഡിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. തങ്ങളുടെ പല എതിരാളികളേക്കാള്‍ ദൈര്‍ഘ്യമേറിയ കവറേജ് കാലയളവ് വാഗ്ദാനം ചെയ്യുന്നതിലൂടെ, ഉപഭോക്താക്കളെ അവരുടെ വാഹനങ്ങളുടെ ദീര്‍ഘകാല വിശ്വാസ്യതയും പിന്തുണയും ഉറപ്പ് വരുത്താനും അതുവഴി ബ്രാന്‍ഡും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഹോണ്ട ലക്ഷ്യമിടുന്നു.

നിര്‍ത്തലാക്കിയ മോഡലുകള്‍ ഉള്‍പ്പെടെ പെട്രോള്‍, ഹൈബ്രിഡ് വാഹന ഉടമകള്‍ക്ക് ഏഴ് വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടി ഹോണ്ട ഇന്ത്യ അവതരിപ്പിക്കുന്നത് ഉപഭോക്തൃ സേവനവും വിശ്വാസവും വര്‍ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവെപ്പാണ്. ഈ നീക്കം മത്സരാധിഷ്ഠിത ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയില്‍ സവിശേഷമായ ഒരു വില്‍പ്പന പോയിന്റ് പ്രദാനം ചെയ്യുക മാത്രമല്ല, വാഹനങ്ങളുടെ ഗുണനിലവാരത്തിലും ഈടിലുമുള്ള ഹോണ്ടയുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, October 5, 2024, 14:00 [IST]
English summary
Honda launches 7 years extended warranty scheme with unlimited kilometers for petrol cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X