ഹോണ്ടയുടെ വില്‍പ്പനയില്‍ ഇടിവ്! എലിവേറ്റ് ഏൽക്കുന്നില്ല, ഇനി അമേസ് തന്നെ ശരണം
ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹോണ്ട. 2024 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ഹോണ്ടക്ക് തിരിച്ചടി നേരിട്ടു. അതേസമയം കയറ്റുമതിയില്‍ 80.99 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സിറ്റി സെഡാന്‍, എലിവേറ്റ് എസ്‌യുവി എന്നീ ജനപ്രിയ മോഡലുകള്‍ കച്ചകെട്ടി ഇറങ്ങിയിട്ടും ഹോണ്ടക്ക് നിവര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇനി എല്ലാ പ്രതീക്ഷകളും പുതിയ തലമുറ ഹോണ്ട അമേസ് സബ് 4 മീറ്റര്‍ സെഡാനിലാണ്. തലമുറ മാറ്റവുമായി എത്തുന്ന അമേസ് ഈ ആഴ്ച പുറത്തിറങ്ങും. ഏാതായാലും 2024 നവംബറിലെ ഹോണ്ടയുടെ വില്‍പ്പന കണക്കുകള്‍ വിശദമായി നോക്കാം.
കഴിഞ്ഞ മാസം അതായത് 2024 നവംബറില്‍ കമ്പനിയുടെ മൊത്തത്തിലുള്ള കാര്‍ വില്‍പ്പനയില്‍ ഇടിവുണ്ടായി. 10 ശതമാനം വാര്‍ഷിക ഇടിവോടെ ഹോണ്ട കഴിഞ്ഞ മാസം 10,726 യൂണിറ്റ് കാറുകള്‍ വിറ്റു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടുന്ന കണക്കാണിത്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട ബി സെഗ്‌മെന്റ് ഡെസാനായ അമേസ്, സി സെഗ്‌മെന്റ് സെഡാനായ സിറ്റി, സി സെഗ്‌മെന്റ് എസ്‌യുവിയായ എലിവേറ്റ് എന്നിവയാണ് വില്‍പ്പനക്കെത്തിക്കുന്നത്.

ആഭ്യന്തര വിപണിയെ കുറിച്ച് പറയുകയാണെങ്കില്‍ കഴിഞ്ഞ മാസം ഹോണ്ട മൊത്തം 5,005 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു. കൃത്യം ഒരു വര്‍ഷം മുമ്പ് അതായത് 2023 നവംബറില്‍, ഹോണ്ടയ്ക്ക് ആകെ 8,730 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 42.67 ശതമാനം അല്ലെങ്കില്‍ 3725 യൂണിറ്റാണ് കുറഞ്ഞത്. 2024 ഒക്‌ടോബര്‍ മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന 9.75 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഉത്സവകാലമായ ഒക്‌ടോബറില്‍ 5546 യൂണിറ്റായിരുന്നു ഹോണ്ടയുടെ വില്‍പ്പന.
ആഭ്യന്തര വില്‍പ്പന കുറഞ്ഞപ്പോള്‍ ജാപ്പനീസ് ബ്രാന്‍ഡിന് ആശ്വാസമായത് കയറ്റുമതിയാണ്. എലിവേറ്റ് എസ്‌യുവി WR-V എന്ന പേരില്‍ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത് വില്‍പ്പനയില്‍ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഹോണ്ട മെത്തം 5,721 കാറുകള്‍ ഇന്ത്യന്‍ തീരത്ത് നിന്ന് കപ്പല്‍ കയറ്റി വിട്ടു. ഒരു വര്‍ഷം മുമ്പ് ഹോണ്ടയുടെ കാര്‍ കയറ്റുമതി വെറും 3161 യൂണിറ്റ് മാത്രമായിരുന്നു. 80.99 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. വോളിയം വര്‍ച്ച ഏകദേശം 2560 യൂണിറ്റ് വരും.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ അമേസിന്റെ മൂന്നാം തലമുറ മോഡല്‍ ഡിസംബര്‍ നാലിന് അവതരിപ്പിക്കാന്‍ പോകുകയാണ്. വമ്പന്‍ നവീകരണങ്ങളുമായി വരുന്ന അമേസ് ഈ മാസം മുതല്‍ കമ്പനിയുടെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ഹോണ്ട പ്രതീക്ഷിക്കുന്നു. സബ് കോംപാക്റ്റ് സെഡാനുകളായ പുതിയ മാരുതി സുസുക്കി ഡിസയര്‍, ടാറ്റ ടിഗോര്‍, ഹ്യുണ്ടായി ഓറഎന്നിവയുമായി ഹോണ്ട അമേസ് മത്സരിക്കുക.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ പുതിയ അമേസിന്റെ ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. 11000 രൂപയാണ് ടോക്കണ്‍ തുക. ലോഞ്ച് ചെയ്യുമ്പോള്‍ 20 ദിവസത്തിനും 45 ദിവസത്തിനും ഇടയിലാണ് അമേസിന്റെ കാത്തിരിപ്പ് കാലയളവ് പ്രതീക്ഷിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹോണ്ട അമേസ് ഡീലര്‍ഷിപ്പില്‍ എത്തിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു.

പുത്തന്‍ അമേസിന്റെ ക്യാബിനില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് സ്‌പൈ ചിത്രങ്ങളും ഡിസൈന്‍ സ്‌കെച്ചും സൂചിപ്പിക്കുന്നത്. സെഗ്മെന്റിന്റെ ആദ്യമായി ADAS സ്യൂട്ട് സജ്ജീകരിച്ചെത്തുന്ന കാറായി മാറാന്‍ പോകുകയാണ് പുതിയ അമേസ്. സിറ്റി, ഗ്ലോബല്‍ സ്‌പെക്ക് അക്കോര്‍ഡ് എന്നിവയില്‍ നിന്നായിരിക്കും എക്‌സ്റ്റീയര്‍ സ്‌റ്റൈലിംഗ് ഘടകങ്ങള്‍ കടംകൊള്ളുക. പുത്തന്‍ ഡിസയറുമായി മത്സരിക്കാന്‍ മത്സരാധിഷ്ഠിത വില നിര്‍ണയം തന്നെയാകും ഹോണ്ട കൈക്കൊള്ളുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








