ഇന്ത്യയെ ഡിസ്കൗണ്ടിൽ കുളിപ്പിക്കാൻ ഹോണ്ട! എലിവേറ്റിന് മാത്രമല്ല സിറ്റിയ്ക്കും അമേസിനുമുണ്ട് ലക്ഷങ്ങളോളം ഓഫറുകൾ

ഏതൊരു പുതിയ മാസവും തുടങ്ങുമ്പോൾ വാഹനങ്ങൾക്ക് ലഭിക്കുന്ന ഓഫറുകളും, കിഴിവുകളും എത്രയുണ്ട് എന്ന് അറിയാൻ താൽപര്യമുള്ളവരാണ്, പല പ്രമുഖ വാഹന നിർമ്മാതാക്കളുടെ തങ്ങളുടെ മോഡൽ നിരയിൽ ഉടനീളം കാര്യമായ ഡിസ്കൗണ്ടുകളാണ് വാഗ്ദാനം ചെയ്യുന്നത്. ജാപ്പനീസ് ഓട്ടോമോട്ടീവ് ഭീമനായ ഹോണ്ടയും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.

ഹോണ്ട 2024 മാർച്ചിൽ തങ്ങളുടെ മുഴുവൻ പോർട്ട്‌ഫോളിയോയിലും 1,19,500 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഹോണ്ട എലിവേറ്റിന് ലഭിക്കുന്ന കിഴിവുകളും ഓഫറുകളും ഞങ്ങൾ ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതിനാൽ ഈ ലേഖനത്തിൽ, സിറ്റിയും അമേസും അടങ്ങുന്ന ബ്രാൻഡിന്റെ സെഡാൻ നിരയുടെ കിഴിവുകൾ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.

ഈ കിഴിവുകൾക്ക് 2024 മാർച്ച് 31 വരെ സാധുതയുണ്ട്, ഡീലർഷിപ്പ്, പ്രദേശം, വേരിയൻ്റ്, കളർ ഓപ്ഷൻ, പവർട്രെയിൻ, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഇവ വ്യത്യാസപ്പെടാം എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ വിൽപ്പന കണക്കുകളിൽ എലിവേറ്റ് നൽകിയ ഒരു മൊമെന്റം നിലനിർത്താനും, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും ഈ ഓഫറുകൾ ഹോണ്ടയെ സഹായിക്കും.

ഹോണ്ട സിറ്റി ഡിസ്‌കൗണ്ടുകൾ: ഈ മാസത്തെ ഹോണ്ട പോർട്ട്‌ഫോളിയോയിലെ ഏറ്റവും ഉയർന്ന കിഴിവ് ആകർഷിക്കുന്നത് ഹോണ്ട സിറ്റി സെഡാനാണ്. എതിരാളിയായ ഹ്യുണ്ടായി വെർണ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ഈ മോഡൽ 1,19,500 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ഉൾപ്പെടുന്നു.

അതോടൊപ്പം 15,000, രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപയും ലോയൽറ്റി ബോണസും വരുന്നു. ഇതിനുപുറമെ, ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസായി 6,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 8,000 രൂപ, സ്പെഷ്യൽ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 20,000 രൂപ, സ്പെഷ്യൽ എഡിഷൻ ബെനിഫിറ്റായി 36,500 രൂപ. നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്ക് കോംപ്ലിമെൻ്ററി എക്സ്റ്റെൻഡഡ് വാറൻ്റിയായി 13,651 രൂപ ഓഫറും ലഭിക്കുന്നു.

ഹോണ്ട അമേസ് ഓഫറുകൾ: മറുവശത്ത്, അമേസിന് 90,000 രൂപ വരെ കിഴിവുകൾ ലഭിക്കുന്നു. ഇതിൽ 35,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ഉൾപ്പെടുന്നു. കൂടാതെ സ്പെഷ്യൽ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 20,000 രൂപയും, കാർ എക്സ്ചേഞ്ച് ബോണസ് 10,000 രൂപ വരെയും, കോർപ്പറേറ്റ് കിഴിവ് 6,000 രൂപയും, ലോയൽറ്റി ബോണസായി 4,000 രൂപയും, സ്പെഷ്യൽ എഡിഷൻ ഓഫറായി 30,000 രൂപയും ലഭിക്കുന്നു.

മറ്റ് അനുബന്ധ വാർത്തകളിൽ ഹോണ്ട ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ജനപ്രിയ മോഡലായ അമേസിന് ഒരു മുഖം മിനുക്കൽ നൽകാനുള്ള ഒരുക്കത്തിലാണ്. വെറു ലുക്സിൽ മാത്രമല്ല വർക്കിലും കാര്യമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളുമായിട്ടാവും വാഹനം എത്തുക. ഇതിനായിട്ടുള്ള പ്രവർത്തനങ്ങൾ ഹോണ്ടയുടെ അനിയറയിൽ തകൃതിയായി നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

എക്സ്റ്റീരിയറിൽ പുതുക്കിയ ഫ്രണ്ട് ഫാസിയയ്ക്ക് ഒപ്പം പുതിയ ഹെഡ്‌ലാമ്പുകളും റീഡിസൈൻ ചെയ്ത ബമ്പറുകളും വാഹനത്തിന് ലഭിച്ചേക്കാം, പിന്നിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആകെ മൊത്തത്തിലുള്ള സിലൗട്ടിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഇന്റീരിയറിനും ഒരു ഫ്രഷ് ട്രീറ്റ്മെന്റ് ലഭിച്ചേക്കാം. കൂടുതൽ അപ്പ്മാർക്കറ്റ് ഫീൽ വാഗ്ദാനം ചെയ്യുന്നതിന് ഇൻഫൊടെയിൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനും ഒരു അപ്പ്ഗ്രേഡ് ലഭിച്ചേക്കും.

അപ്പ്ഡേറ്റ് ചെയ്ത ഫീച്ചർ ലിസ്റ്റും, കംഫർട്ടിനുമൊപ്പം മികച്ച സുരക്ഷാ സവിശേഷതകളും ഹോണ്ട പുതിയ തലമുറ അമേസിൽ വാഗ്ദാനം ചെയ്യും. കൂടുതൽ സേഫ്റ്റിയ്ക്കായി ADAS ഫംഗ്ഷനുകളും ജാപ്പനീസ് നിർമ്മാതാക്കൾ മുഖം മിനുക്കി എത്തുന്ന പതിപ്പിനൊപ്പം വാഗ്ദാനം ചെയ്തേക്കാം. 2024 -ന്റെ അവസാനത്തോടെ പുതിയ അമേസ് വിപണിയിൽ എത്തിയേക്കാം.

More from DriveSpark

Article Published On: Tuesday, March 5, 2024, 12:19 [IST]
English summary
Honda offers amazing discounts on city and amaze sedans in 2024 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X