മെയ് മാസം കൂളാക്കാൻ ചില്ലിംഗ് എസിയ്ക്കൊപ്പം വമ്പൻ ഓഫറുകളുമായി ഹോണ്ട കാറുകൾ; ലക്ഷങ്ങളുടെ വില കിഴിവും

അമേസ്, സിറ്റി, സിറ്റി ഹൈബ്രിഡ് എന്നിവയ്ക്കൊപ്പം അടുത്തിടെ പുറത്തിറക്കിയ എലിവേറ്റ് എന്നിവ ഉൾപ്പെടുന്ന മോഡൽ ലൈനപ്പിലുടനീളം ഹോണ്ട ഇന്ത്യ കിഴിവുകൾ/ ഓഫറുകളുടെ ഒരു വമ്പൻ ട്രീറ്റ് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസം ഒരു പുതിയ ഹോണ്ട കാർ സ്വന്തമാക്കുന്നതിലൂടെ നിങ്ങൾക്ക് എത്രത്തോളം ലാഭിക്കാം എന്നറിയാൻ തുടർന്ന് വായിക്കുക.

ഹോണ്ട സിറ്റി: ടോപ്പ് -സ്പെക്ക് ഹോണ്ട സിറ്റി ZX വേരിയന്റ് 2024 മെയിൽ 88,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. അതേസമയം ലോ സ്പെക്ക് വേരിയന്റുകൾക്ക് 78,000 രൂപയുടെ ഡിസ്കൗണ്ടുകൾ ലഭിക്കും. ചെറിയ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തി ഹോണ്ട അടുത്തിടെ തങ്ങളുടെ ജനപ്രിയ സിറ്റി സെഡാനിനെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ഈ അപ്‌ഡേറ്റ് ചെയ്ത ലൈനപ്പിൽ നിന്ന്, 58,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ V (MT, CVT), VX (MT മാത്രം) എന്നിവ മാത്രമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ജാപ്പനീസ് ഭീമൻ പുറത്തിറക്കിയ ഹോണ്ട സിറ്റി എലഗന്റ് എഡിഷൻ 1.15 ലക്ഷം രൂപയുടെ ഗണ്യമായ ഡിസ്കൗണ്ടുകളോടെ ലഭ്യമാണ്.

എൽഇഡി ഹൈ മൗണ്ട് സ്റ്റോപ്പ് ലാമ്പും മറ്റ് സൗന്ദര്യവർധക മാറ്റങ്ങളുമുള്ള സ്പെഷ്യൽ എഡിഷൻ മോഡലിന് ബൂട്ടിൽ ഒരു എക്സ്ട്ര പിൻ സ്‌പോയിലറും ലഭിക്കുന്നു. ഈ സ്പെഷ്യൽ എഡിൻ മോഡൽ ഈ മാസം ഒരു മികച്ച ഡീൽ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.

121 bhp മാക്സ് പവറും 145 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ഫോർ സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് സിറ്റിയുടെ ഹൃദയം. കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്‌സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ മിഡ് സൈസ് സെഡാനുകളോട് ഇത് മത്സരിക്കുന്നു.

ഹോണ്ട സിറ്റി ഹൈബ്രിഡ്: മികച്ച മൈലേജും അതോടൊപ്പം പെർഫോമെൻസും വാഗ്ദാനം ചെയ്യുന്ന സിറ്റി ഹൈബ്രിഡിന്റെ V വേരിയന്റിന് മാത്രമേ 2024 മെയ് മാസത്തിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ ഹോണ്ടേ വാഗ്ദാനം ചെയ്യുന്നുള്ളൂ. 1.5 ലിറ്റർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് സെഡാനിൽ വരുന്നത്. ഒരു eCVT ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്ന ഈ പവർട്രെയിൻ സംയുക്തമായി 126 bhp ഔട്ട്പുട്ടാണ് പുറപ്പെടുവിക്കുന്നത്.

ഹോണ്ട അമേസ്: മെയ് മാസത്തിൽ, ബേസ് സ്പെക്ക് ഹോണ്ട അമേസ് E വേരിയൻറ് 56,000 രൂപ വരെ ആനുകൂല്യങ്ങൾ നിർമ്മാതാക്കൾ നൽകുന്നുണ്ട്, അതേസമയം S, VX വേരിയന്റുകൾക്ക് 66,000 രൂപ വരെ ആനുകൂല്യങ്ങൾ ഈ മാസം ലഭിക്കും. 2023 ഒക്ടോബറിൽ അവതരിപ്പിച്ച ഹോണ്ട അമേസ് എലൈറ്റ് എഡിഷന് ഇതുവരെറെ വിറ്റഴിക്കാത്ത സ്റ്റോക്കുകൾക്ക് ഏറ്റവും ഉയർന്ന കിഴിവ് എന്ന നിലയിൽ 96,000 രൂപ വളരെ ഓഫർ ലഭിക്കുന്നു.

ട്രങ്ക് സ്‌പോയിലർ, ഡീക്കലുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിങ്ങനെയുള്ള സ്പെഷ്യൽ കിറ്റുകളാണ് എലൈറ്റ് എഡിഷന്റെ ഹൈലൈറ്റ്. 90 bhp പവറും, 110 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് അമേസിൽ വരുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്‌സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു.

GNCAP -ന്റെ സേഫർ കാർസ് ഫോർ ഇന്ത്യ ക്യാമ്പെയിനിന്റെ ഏറ്റവും പുതിയ റൗണ്ടിൽ അമേസ് അടുത്തിടെ ടു സ്റ്റാർ റേറ്റിംഗാണ് നേടിയത്. എന്നിരുന്നാലും, ഈ വർഷത്തെ ഉത്സവ സീസണിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ അമേസിൽ ഹോണ്ട വളരെ കാര്യമായി പ്രവർത്തിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സിറ്റിയും എലിവേറ്റും ഒരുങ്ങുന്ന അതേ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ അമേസും നിർമ്മിക്കപ്പെടുക.

ഹോണ്ട എലിവേറ്റ് എസ്‌യുവി: മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഹോണ്ടയുടെ കടന്നുവരവ്, അടയാളപ്പെടുത്തിയ മോഡലാണ് എലിവേറ്റ്. ഈ മാസം ഒന്നിലധികം ആനുകൂല്യങ്ങൾ കമ്പനി ഇതിൽ വാഗ്ദാനം ചെയ്യുന്നു. V വേരിയന്റിന് 55,000 രൂപ വരെ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു, മറ്റ് എല്ലാ വേരിയന്റുകൾക്കും 45,000 രൂപയുടെ ഓഫറുകൾ ലഭിക്കും.

അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌ത എലിവേറ്റിൻന്റെറെ ടോപ്പ് സ്പെക്ക് ZX വേരിയന്റിന് 25,000 രൂപ വരെ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ CVT ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ഇണചേരുന്ന സിറ്റിയുടെ അതേ 121 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിലും നിർമ്മാതാക്കൾ ലഭ്യമാകുന്നത്.

More from DriveSpark

Article Published On: Tuesday, May 7, 2024, 10:39 [IST]
English summary
Honda offers amazing discounts on its model range in 2024 may
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X