അമേസ് കൊണ്ട് തീർന്നിട്ടില്ലെന്ന് ഹോണ്ട, മൂന്ന് ഇവികൾ അവതരിപ്പിക്കാൻ റെഡിയായി ബ്രാൻഡ്

ഹോണ്ടയുടെ ഏറെ ഡിമാൻ്റുളളതും അത് പോലെ തന്നെ ഫാൻസ് ഒരുപാടുളള സെഡാനാണ് അമേസ്. ഇന്നലെ അടിമുടി മാറ്റത്തോടെ എത്തിയതോടെ ഇനി പിടിച്ചാൽ കിട്ടൂല്ല. 7 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അവതരിപ്പിച്ച എലിവേറ്റിൻ്റെ ഇവി മോഡൽ ഉൾപ്പടെ മൂന്ന് ഇവികൾ 2026-27 ൽ എത്തിക്കുമെന്നാണ് ഹോണ്ടയുടെ പുതിയ പ്രഖ്യാപനം. സിറ്റിക്കൊപ്പം ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ നിർമ്മാതാവാണ് ഹോണ്ടയെങ്കിലും, കമ്പനി പ്രതീക്ഷിച്ചതുപോലെ ജനപ്രിയമാകാൻ സാധിച്ചില്ല എന്നതാണ് സത്യം. പ്ലഗ്-ഇൻ ഹൈബ്രിഡുകൾ, ശക്തമായ ഹൈബ്രിഡുകൾ, റേഞ്ച് എക്സ്റ്റെൻഡറുകൾ എന്നിവയിൽ, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിൻ്റെ നിലവിലെ സാഹചര്യത്തിൽ കൂടുതൽ മോഡലുകൾ എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എലിവേറ്റ് എന്ന മോഡലിനെ കൊണ്ട് ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിൽ കാലുറപ്പിക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞതിൻ്റെ ഏറ്റവും വലിയ തെളിവാണ് അതിൻ്റെ വിൽപ്പന കണക്ക്. മാരക ഡിസൈനും എഞ്ചിന്‍, ഗിയര്‍ബോക്സ് ഓപ്ഷനുകളുടെ നീണ്ടനിരയുമൊന്നും ഇല്ലാതിരുന്നിട്ട് പോലും ഹോണ്ടയുടെ ഈ മിഡ്‌സൈസ് എസ്‌യുവി ചൂടപ്പം പോലെയാണ് വിറ്റ് തീരുന്നത്. വിപണിയിലെത്തി ആറ് മാസം കൊണ്ട് ഹോണ്ട എലിവേറ്റ് 30,000 യൂണിറ്റ് വില്‍പ്പനയാണ് നേടിയെടുത്തത്.

honda elevate ev launching

വമ്പന്‍ എതിരാളികള്‍ ഉണ്ടായിട്ടും ബമ്പര്‍ ഹിറ്റടിക്കാന്‍ എലിവേറ്റിന് അധികം സമയം വേണ്ടിവന്നില്ല. ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനാണ് ഉള്ളതെങ്കിലും മികച്ച പെര്‍ഫോമന്‍സും മൈലേജും ഗ്രൌണ്ട് ക്ലിയറന്‍സുമെല്ലാം എലിവേറ്റിന്റെ പ്ലസ് പോയിന്റുകളായി ഉണ്ടായിരുന്നു. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കാര്‍ ഓഫര്‍ ചെയ്യുന്നത്. 10 കളര്‍ ഓപ്ഷനുകളില്‍ സ്വന്തമാക്കാം.

ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റും പണിതിറക്കിയിരിക്കുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല എഞ്ചിനും സിറ്റിയില്‍ നിന്ന് കടംവാങ്ങുന്നു. 6,600 ആര്‍പിഎമ്മില്‍ 119 bhp പവറും 4,300 ആര്‍പിഎമ്മില്‍ പരമാവധി 145 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാകും.

എസ്‌യുവിയുടെ മാനുവല്‍ മോഡലുകള്‍ക്ക് ലിറ്ററിന് 15.31 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 16.92 കിലോമീറ്റര്‍ ഇന്ധനക്ഷമത ഹോണ്ട അവകാശപ്പെടുന്നു. ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് പുഷ് ബട്ടണ്‍ പോലുള്ള സവിശേഷതകളെല്ലാം എലിവേറ്റില്‍ ഹോണ്ട സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നു.

കൂടാതെ പവര്‍ അഡ്ജസ്റ്റ്‌മെന്റുള്ള ഒആര്‍വിഎമ്മുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, PM2.5 എയര്‍ ഫില്‍ട്ടര്‍, ഫ്രണ്ട് ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകളും ഹോണ്ട എലിവേറ്റില്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിരിക്കുന്നു. ടോപ്പ്-എന്‍ഡ് വേരിയന്റില്‍ ADAS സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഹോണ്ട സെന്‍സിംഗ് ടെക്‌നോളജിയും സജ്ജീകരിച്ചിട്ടുണ്ട്.

കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ADAS ഫീച്ചറുകളാണ് ഹോണ്ട എലിവേറ്റില്‍ വരുന്നത്. രണ്ട് വർഷത്തിനുളളിൽ ഇവികൾ കൂടി എത്തി കഴിഞ്ഞാൽ ഹോണ്ടയുടെ തലവര തന്നെ മാറ്റാന കഴിയുന്ന രീതിയിലായിരിക്കും വിൽപ്പന പോകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 5, 2024, 11:30 [IST]
English summary
Honda planning to launch three electrified models arriving in 2026 27 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X