ട്രംപിൻ്റെ തിരിച്ചു വരവിൽ മനംനൊന്ത് ഹോണ്ട, സങ്കടത്തിൻ്റെ കാരണം ഇതായിരുന്നോ
2024 അമേരിക്കൻ ഇലക്ഷനിൽ ഡൊണാൾഡ് ട്രംപിൻ്റെ തിരിച്ചു വരവ് അമേരിക്കയിലെങ്ങും ആഘോഷിക്കുമ്പോൾ ഹോണ്ടയുടെ നെഞ്ചിൽ തീ കോരിയിട്ടിരിക്കുകയാണ്. മെക്‌സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താനുള്ള ഡൊണാൾഡ് ട്രംപിൻ്റെ നീക്കം ബിസിനസിനെ ബാധിക്കുമെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട പറയുന്നത്. മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് പ്രതിവർഷം 1.60 ലക്ഷം കാറുകളാണ് ഹോണ്ട ഇറക്കുമതി ചെയ്യുന്നത്. മെക്‌സിക്കൻ അതിർത്തി കടന്ന് യുഎസിലേക്ക് കടക്കുന്ന പാസഞ്ചർ കാറുകൾക്ക് കടുത്ത നികുതി ചുമത്തുമെന്ന് മുൻപ് ട്രംപിൻ്റെ വക ഭീഷണിയുണ്ടായിരുന്നു.
വാഹന നിർമാതാക്കൾ മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ നിർമ്മാതാക്കളിൽ ഒന്നായ ഡെയ്‌കിൻ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ അധികാരകളും, ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഇറക്കുമതി തീരുവയെക്കുറിച്ച് സമാനമായ സങ്കടങ്ങളാണ് പറയുന്നത്. എന്നാൽ ടൊയോട്ടയുടെ ഭാഗത്ത് നിന്നുളള പ്രതികരണം പരിശോധിച്ചാൽ ഏതൊരു ഭരണാധികാരികളോ രാജ്യമോ ആയിട്ട് തങ്ങളാൽ കഴിയുന്ന രീതിയിൽ ഒത്ത് പോകാനും മികച്ച വാഹനങ്ങൾ നിർമിക്കാനും ശ്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒരു നൂറ്റാണ്ടിലേറെയായി തുടർച്ചയായി അമേരിക്കൻ ഇലക്ഷനിൽ വിജയിക്കുന്ന ആദ്യത്തെ പ്രസിഡൻ്റാണ് ട്രംപ്. ഇനി ട്രംപിൻ്റെ പുതിയ നയങ്ങളും നിയമങ്ങളും നീക്കങ്ങളും അറിയാനായി ലോകം കാത്തിരിക്കുകയാണ്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ വാഹനവ്യൂഹം എന്ന് പറയുന്നത് നാൽപ്പതിലധികം വാഹനങ്ങൾ ഉൾപ്പെടുന്നതാണ്. കാഡിലാക് വൺ അല്ലെങ്കിൽ ഫസ്റ്റ് കാർ എന്നും അറിയപ്പെടുന്ന ബീസ്റ്റ്, പ്രത്യേകം പരിഷ്കരിച്ച കാഡിലാക്ക് ആണ്.
ബ്ലാസ്റ്റ് പ്രൂഫ്, ബുള്ളറ്റ് പ്രൂഫ് എന്നിങ്ങനെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഇതിന് അതിൻ്റേതായ സംവിധാനമുണ്ട്, കൂടാതെ ഹെർമെറ്റിക്കലി സീൽ ചെയ്തിരിക്കുന്നവയാണ്. 7,000 കിലോഗ്രാം (15,400 പൗണ്ട്) ഭാരമുള്ള ഈ വാഹനത്തിന് ഏകദേശം 1.5 മില്യൺ ഡോളറാണ് വില. സ്‌ഫോടനാത്മക ആക്രമണങ്ങൾ തടയുന്നതിനുള്ള സാങ്കേതിക ജാമിംഗ് വാഹനങ്ങളും അപകടകരമായ മെറ്റീരിയൽ റെസ്‌പോൺസ് യൂണിറ്റിനൊപ്പം റോഡ് റണ്ണർ വാഹനങ്ങളും ട്രംപിൻ്റെ വാഹന വ്യൂഹത്തിൽ ഉൾപ്പെടും.

അമേരിക്കൻ പ്രസിഡൻ്റുമാർക്ക് സ്വന്തമായി കാർ ഓടിക്കാൻ അനുവാദമില്ല എന്നതാണ് ഏറ്റവും രസം. സുരക്ഷാ കാരണങ്ങളാൽ അവർ ഓഫീസിൽ നിന്ന് പോയാലും ഈ നിയന്ത്രണം മാറുന്നില്ല. ചില മുൻ പ്രസിഡൻ്റുമാർക്ക് ആകർഷകമായ കാർ ശേഖരം ഉണ്ടായിരുന്നിട്ടും, അവർ ഗതാഗതത്തിനായി വ്യക്തിഗത ഡ്രൈവർമാരെ ആശ്രയിക്കുക തന്നെ വേണം.
ഡൊണാൾഡ് ട്രംപിന് ഒരിക്കൽ ഒരു കസ്റ്റം ലംബോർഗിനി ഉണ്ടായിരുന്നു. എന്നിരുന്നാലും, ഓഫീസിൽ സേവനമനുഷ്ഠിച്ച ശേഷം, സുരക്ഷാ കാരണങ്ങളാൽ പരസ്യമായി വാഹനമോടിക്കുന്നത് വിലക്കിയിരുന്നു. എല്ലാ സമയത്തും രാഷ്ട്രപതിയുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്, സാധ്യതയുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നൂതന സാങ്കേതികവിദ്യയും പ്രത്യേക യൂണിറ്റുകളും ഉണ്ട് എന്നതാണ് പ്രത്യേകത.
ദി ബീസ്റ്റിന്റെ എക്‌സ്റ്റീരിയര്‍ വശത്ത് 5 ഇഞ്ച് കട്ടിയുള്ള മിലിട്ടറി-ഗ്രേഡ് കവചമുണ്ട്. 8 ഇഞ്ച് കനത്തിലാണ് കാറിന്റെ ഡോറുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബോയിംഗ് 757 ജെറ്റിന്റെ ക്യാബിന്‍ ഡോറിന് തുല്യമാണ് ദി ബീസ്റ്റിന്റെ ഭാരം. ഈ കാറിന്റെ ഡോര്‍ അടച്ചുകഴിഞ്ഞാല്‍ ഒരു എയര്‍ടൈറ്റ് സീല്‍ രൂപപ്പെടുകയും കെമിക്കല്‍ ആക്രമണങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








