ഡിസയറിനുള്ള കൗണ്ട്ഡൗൺ തുടങ്ങി! ഏതാനും മണിക്കൂറിൽ 2025 അമേസ് എത്തും; പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ ഇങ്ങനെ
ഹോണ്ട കാർസ് ഇന്ത്യ മൂന്നാം തലമുറ അമേസിനെ നാളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്, ഇതിനകം തന്നെ വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് ഡീലർഷിപ്പ് ലെവലിൽ ആരംഭിച്ചിട്ടിട്ടുണ്ട്. ജനഹൃദയങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോംപാക്ട് സെഡാൻ ലോഞ്ചിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ഡീലർഷിപ്പ് യാർഡുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്തു കഴിഞ്ഞാൽ, അടുത്തിടെ പുറത്തിറക്കിയ പുതിയ തലമുറ മാരുതി സുസുക്കി ഡിസയർ, ഇപ്പോഴും വിൽപ്പനയിൽ തുടരുന്ന ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ എന്നിവയിൽ നിന്നും കനത്ത കോംപറ്റീഷൻ നേരിടേണ്ടിവരും എന്ന കാര്യത്തിൽ സംശയമില്ല.
പുതിയ ഹോണ്ട അമേസ് V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ വരാൻ സാധ്യതയുണ്ട്. നിലവിലെ മോഡലിനെ അപേക്ഷിച്ച് അകത്തും പുറത്തും കാര്യമായ അപ്‌ഡേറ്റുകളും മാറ്റങ്ങളും നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ദശാബ്ദത്തിന് മുമ്പ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച അമേസ്, ആഭ്യന്തര വിപണിയിലെ സെഡാൻ ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ ചോയിസ് തന്നെയാണ്.

നൂതന ഫീച്ചറുകളുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും ഒരു വമ്പൻ നിര ഉൾപ്പെടുന്ന തരത്തിലാണ് പുതിയ മോഡലിനെ ജാപ്പനീസ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇൻ്റഗ്രേഷനുമായി വരുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇതിലുണ്ട്.
അത് കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടിനൊപ്പം ആറ് എയർബാഗുകൾ, ട്വിൻ കപ്പ് ഹോൾഡറുകൾ, മുൻവശത്ത് ഒരു റിവേർസ് പാർക്കിംഗ് ക്യാമറ എന്നിവയും വാഹനത്തിന്റെ പ്രധാന എക്യുപ്മെന്റ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. കൂടാതെ ഡാഷ്‌ബോർഡും മൂന്നാം തലമുറ മോഡലിൽ ഹോണ്ട പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും, 2025 ഹോണ്ട അമേസിന് ഇലക്ട്രിക് സൺറൂഫ്, പവർഡ് സീറ്റുകൾ, 360 -ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ ചില പ്രീമിയം ഫീച്ചറുകൾ ഉണ്ടായിരിക്കില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെക്കാനിക്കലായി കോംപാക്ട് സെഡാൻ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ തുടരും. നമുക്ക് ഏറെ സുപരിചിതവും വിശ്വസനീയവുമായ 1.2 ലിറ്റർ ഫോർ -സിലിണ്ടർ VTEC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഇത് ഉപയോഗിക്കുന്നത് തുടരും.
ഈ പവർട്രെയിൻ യൂണിറ്റ് 90 PS മാക്സ് പവർ വാഗ്ദാനം ചെയ്യുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഒരു CVT യൂണിറ്റുമായി കണക്ട് ചെയ്യുന്നത് തുടരും. വാഹനത്തിന്റെ പുതുക്കിയ എക്സ്റ്റീരിയർ രൂപകൽപ്പന, ഹോണ്ടയുടെ എലിവേറ്റിലും സിറ്റിയിലും നിന്നുള്ള പല എലമെന്റുകളും കടം എടുക്കുന്നു, ഇത് സെഡാന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നു.

വളരെ സ്ലീക്ക് & സ്മൂത്തായ എൽഇഡി ഡിആർഎല്ലുകളുമായി ഇന്റഗ്രേറ്റ് ചെയ്ത ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് ഫ്രണ്ട് ഫാസിയയുടെ ഹൈലൈറ്റ്. കൂടാതെ, പുതുക്കിയ ഫ്രണ്ട് ഗ്രില്ലിൽ ഇപ്പോൾ ക്രോം -ആക്സൻ്റഡ് ഓപ്പണിംഗുകൾ നമുക്ക് കാണാം, ഇത് പുനർരൂപകൽപ്പന ചെയ്ത ഹൂഡിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു.
ഫ്രണ്ടിൽ പുതുക്കിയ ഫോഗ് ലാമ്പ് ഹൗസിംഗുകൾക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത ബമ്പറും 2025 ഹോണ്ട അമേസിൻ്റെ റോഡ് സാന്നിധ്യം വർധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ടെയിൽ ലാമ്പുകളും ഫ്രഷ് യൂണിറ്റുകളാണ്. കോംപാക്ട് സെഡാന്റെ പിന്നിൽ നിന്നുള്ള ലുക്കും ഗംഭീരമാണ്. വിപണിയിൽ നിന്നും പിൻവാങ്ങുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 മോഡലിൽ നേരിയ വില വർധനവ് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








