88000 രൂപ ഡിസ്‌കൗണ്ട്, പാരീസിലേക്ക് കപ്പിള്‍ ട്രിപ്പിന് അവസരം! ഓഫര്‍ പെരുമഴയുമായി ഹോണ്ട

കേരളത്തില്‍ കാലവര്‍ഷമിങ്ങ് എത്തിയിരിക്കുകയാണ്. പല ജില്ലകളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളംകയറിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഇപ്പോഴും കനത്ത ചൂടാണ്. ഈ സാഹചര്യത്തില്‍ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ മോഡല്‍ നിരയിലുടനീളം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചു. 'ഹോണ്ട സമ്മര്‍ ബൊണാണ്‍സ'യുടെ (Honda Summer Bonanza) ഭാഗമായി ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് 88,000 രൂപ വരെ ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും നേടാനാണ് അവസരം. മഴക്കാലത്ത് ഓഫര്‍ പെരുമഴ തീര്‍ക്കുന്ന ഹോണ്ടയുടെ പുത്തന്‍ കിഴിവുകളെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

പരിമിതകാലത്തേക്കാണ് ഹോണ്ട സമ്മര്‍ ബൊണാണ്‍സ പ്രമോഷണല്‍ ക്യാമ്പയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. 2024 ജൂണ്‍ 01 മുതല്‍ 30 വരെയാണ് ഈ ഓഫറുകള്‍ക്ക് സാധുത. സമ്മര്‍ ബൊണാണ്‍സയുടെ ഭാഗമായി ഇപ്പോള്‍ എലിവേറ്റ്, സിറ്റി, സിറ്റി e:HV, അമേസ് എന്നിവയുള്‍പ്പെടെയുള്ള ഹോണ്ട കാറുകള്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉറപ്പായ സമ്മാനങ്ങളും നേടാം.

honda amaze

ഈ മാസം അമേസ് സബ് കോംപാക്റ്റ് സെഡാന് 76,000 രൂപ വരെയാണ് ആനുകൂല്യങ്ങളുള്ളത്. അമേസിന്റെ E വേരിയന്റുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടോ 24,346 രൂപ വിലയുള്ള സൗജന്യ ആക്സസറികളോ നേടാം. മറ്റ് വേരിയന്റുകള്‍ക്ക് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടോ 36,246 രൂപ വിലയുള്ള സൗജന്യ ആക്സസറികളോ ലഭിക്കും.

കൂടാതെ, ഉപഭോക്താക്കള്‍ക്ക് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് 4,000 രൂപ ലോയല്‍റ്റി ബോണസ്, 6,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, 20,000 രൂപ സ്‌പെഷ്യല്‍ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും നേടാനുള്ള അവസരമുണ്ട്. ഈ മാസം അമേസ് എലൈറ്റ് എഡിഷന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ ലാഭിക്കാനാകും.

2023 honda city

ഹോണ്ട സിറ്റി സെഡാനില്‍ പരമാവധി 88,000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ZX വേരിയന്റിന് 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 26,947 രൂപ വിലവരുന്ന ആക്‌സസറികളും ലഭിക്കും. മാത്രമല്ല ZX വേരിയന്റില്‍ 25000 രൂപയുടെ കാര്‍ എക്‌സ്‌ചേഞ്ച് ബോണസും ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റ് വേരിയന്റുകള്‍ക്ക് 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം 25000 രൂപ ക്യഷ് ഡിസ്‌കൗണ്ടോ അല്ലെങ്കില്‍ 21,396 രൂപ വിലയുള്ള സൗജന്യ ആക്സസറികളോ നേടാം.

4000 രൂപ കസ്റ്റമര്‍ ലോയല്‍റ്റി ബോണസും 6000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 8000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും 20000 രൂപ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. സിറ്റി എലഗെന്റ് എഡിഷന് പ്രത്യേകമായി 36500 രൂപയാണ് ആനുകൂല്യം. സിറ്റി ഹൈബ്രിഡിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഹോണ്ട 65000 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

honda elevate

അതേസമയം ഹോണ്ടയുടെ ഏറ്റവും പുതിയ ഹിറ്റ് മോഡലായ എലിവേറ്റ് എസ്‌യുവിക്കും ഈ മാസം കിഴിവുകളുണ്ട്. മിഡ്‌സൈസ് എസ്‌യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 55,000 രൂപ വരെയാണ് ഹോണ്ട ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് അടുത്തിടെ എലിവേറ്റിലും സിറ്റിയിലും 6 എയര്‍ബാഗുകള്‍, 3-പോയിന്റ് ELR സീറ്റ്‌ബെല്‍റ്റുകള്‍, എല്ലാ യാത്രക്കാര്‍ക്കുമായി സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ ഉപയോഗിച്ച് സേഫ്റ്റി മെച്ചപ്പെടുത്തിയിരുന്നു.

സമ്മര്‍ ബൊണാണ്‍സ ഓഫറുകള്‍ക്ക് ഇന്ത്യയിലെ എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളിലും സാധുതയുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ സമ്മര്‍ ബൊണാണ്‍സ കിഴിവുകള്‍ നിര്‍ദ്ദിഷ്ട ഹോണ്ട മോഡലില്‍ ലഭ്യമായ പരമാവധി ആനുകൂല്യങ്ങളാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ വാങ്ങുന്ന വേരിയന്റിനെ ആശ്രയിച്ച് കൃത്യമായ ഓഫര്‍ വ്യത്യാസപ്പെടുമെന്ന കാര്യം ശ്രദ്ധിക്കാം.

ഹോണ്ട സമ്മര്‍ ബൊനാന്‍സ ഉപഭോക്താക്കള്‍ക്ക് പാരീസിലേക്കുള്ള ഒരു എക്സ്‌ക്ലൂസീവ് കപ്പിള്‍ ട്രിപ്പോ അല്ലെങ്കില്‍ 75,000 രൂപ വരെ വിലയുള്ള ഉറപ്പുള്ള സമ്മാനങ്ങളോ നേടാനുള്ള സവിശേഷ അവസരവും നല്‍കുന്നു. കൂടാതെ, ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ ടെസ്റ്റ് ഡ്രൈവുകളിലും സര്‍പ്രൈസ് സമ്മാനങ്ങളും ഉണ്ട്. ഈ ബോണന്‍സ ഓഫറുകളെല്ലാം മോഡല്‍ നിരയിലെ ലഭ്യമായ പ്രതിമാസ ഓഫറുകള്‍ക്ക് പുറമെയായിരിക്കും.

More from DriveSpark

Article Published On: Monday, June 3, 2024, 10:48 [IST]
English summary
Honda summer bonanza offers up to rs 88000 discount chance to win couple trip to paris
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X