ജാസിന് പകരം ഈ ഹാച്ച് ഇന്ത്യയിൽ എത്തുമോ? എന്താണ് ഹോണ്ടയുടെ മാസ്റ്റർ പ്ലാൻ?
കഴിഞ്ഞ വർഷം ജൂലൈയിൽ ഹോണ്ട തായ്‌ലൻഡിൽ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. ഇപ്പോൾ, ഹോണ്ട സിറ്റി ഹാച്ച്ബാക്കിന് സമാനമായ ഒരു കൂട്ടം അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിരിക്കുകയാണ്. കോസ്മെറ്റിക് & ഫംഗ്ഷണൽ അപ്ഡേറ്റുകൾ പാക്കേജിൻ്റെ ഭാഗമായിട്ട് വരുന്നുണ്ട്. മുമ്പ് ഉണ്ടായിരുന്ന നാല് വേരിയൻ്റുകളെ അപേക്ഷിച്ച്, 2024 ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ഫെയ്‌സ്‌ലിഫ്റ്റ് അഞ്ച് വേരിയൻ്റുകളിൽ ലഭ്യമാണ്.
ബേസ് സ്പെക്ക് മോഡൽ S+ 599,000 ബാറ്റ് (ഏകദേശം 13.85 ലക്ഷം രൂപ) പ്രാരംഭ വിലയിൽ ലഭ്യമാണ്. SV വേരിയൻ്റിന് 679,000 ബാറ്റ് ( 15.70 ലക്ഷം രൂപ) ആണ് വില, അതേസമയം RS വേരിയൻ്റിന് 749,000 ബാറ്റ് (ഏറെ കുറേ 17.32 ലക്ഷം രൂപ) ആണ് വരുന്നത്.

ഈ മൂന്ന് വേരിയൻ്റുകൾക്ക് 1.0 ലിറ്റർ ഇൻലൈൻ ത്രീ VTEC ടർബോ പെട്രോൾ എഞ്ചിനാണ് പവർ ചെയ്യുന്നത്. ഇത് പരമാവധി 122 PS പവറും 173 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഏകദേശം 10 ശതമാനം എഥനോൾ അടങ്ങിയ ഫ്യുവൽ മിക്ച്ചറായ ഗ്യാസോഹോളിനെ എഞ്ചിൻ പിന്തുണയ്ക്കുന്നു.
ഹോണ്ട സിറ്റി ഹാച്ച്ബാക്കിന് 729,000 ബാറ്റ് ( 16.85 ലക്ഷം രൂപ) വില വരുന്ന ഒരു പുതിയ e:HEV SV വേരിയൻ്റും ലഭിക്കുന്നു. മറ്റൊരു e:HEV RS വേരിയൻ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് 50,000 ബാറ്റ് (1.16 ലക്ഷം രൂപ) വിലക്കുറവ് ലഭിക്കുന്നു.

അതിനുശേഷമുള്ള പുതിയ വില 799,000 ബാറ്റ് ( 18.47 ലക്ഷം രൂപ) ആണ്. e:HEV വേരിയൻ്റുകൾ ഒരു ഇൻ്റലിജൻ്റ് മൾട്ടി മോഡ് ഡ്രൈവ് (i-MMD) ഹൈബ്രിഡ് സിസ്റ്റം ഉപയോഗിക്കുന്നു. 109 PS മാക്സ് പവറും 253 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ട് വീലുകളിലേക്ക് ഇത് പവർ അയയ്ക്കുന്നു.
ഇന്റഗ്രേറ്റഡ് 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ ഫോർ സിലിണ്ടർ DOHC i-VTEC പെട്രോൾ എഞ്ചിൻ 98 PS മാക്സ് പവറും 127 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. മറ്റൊരു ഇലക്ട്രിക് മോട്ടോറും ഇതിലുണ്ട്, അത് ഒരു ജനറേറ്ററായും സ്റ്റാർട്ടറായും പ്രവർത്തിക്കുന്നു. പെട്രോൾ എഞ്ചിനാണ് പ്രാഥമികമായി ബാറ്ററി ചാർജ് ചെയ്യുന്നത്. സിംഗിൾ സ്പീഡ് e-CVT ട്രാൻസ്മിഷൻ വഴി ഹൈ സ്പീഡിൽ ഡയറക്ട് ഡ്രൈവ് നൽകാനും ഇതിന് കഴിയും.

കഴിഞ്ഞ വർഷം തായ്‌ലൻഡിൽ അവതരിപ്പിച്ച സിറ്റി സെഡാൻ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് കടമെടുത്തതാണ് കോസ്‌മെറ്റിക് ടച്ച്-അപ്പുകളിൽ ഭൂരിഭാഗവും എന്ന് നിസംശയം പറയാം. ഫ്രണ്ടിൽ മെലിഞ്ഞ ക്രോം സ്ട്രിപ്പും ഗ്രില്ലിനുള്ള പുതിയ മെഷ് ഇൻസേർട്ടും ചില പ്രധാന വിഷ്വൽ അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു. RS, നോൺ RS വേരിയൻ്റുകൾക്ക് സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ അല്പം വ്യത്യസ്തമാണ് എന്നതും ശ്രദ്ധേയമാണ്.
ഉദാഹരണത്തിന്, RS വേരിയൻ്റുകൾക്ക് ഇപ്പോൾ കൂടുതൽ അഗ്രസ്സീവായ ബമ്പർ ഡിസൈനാണ് വരുന്നത്. പിൻഭാഗത്ത്, RS വേരിയൻ്റുകൾക്ക് ഒരു പുതിയ ഡിഫ്യൂസർ ടൈപ്പ് എലമെന്റുമുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ, നോൺ RS വേരിയൻ്റുകൾ ഇതിനു പകരം ബ്ലാക്ക് ഔട്ട് ലോവർ ഏപ്രണുമായി വരുന്നത് കാണാൻ കഴിയും.

വർണ്ണ ഓപ്ഷനുകൾ വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇഗ്‌നൈറ്റ് റെഡ് മെറ്റാലിക്, ബ്ലാക് റൂഫുള്ള ബ്രില്ല്യൻ്റ് സ്‌പോർട്ടി ബ്ലൂ മെറ്റാലിക് എന്നിങ്ങനെ രണ്ട് എക്‌സ്‌ക്ലൂസീവ് കളറുകൾ RS വേരിയൻ്റുകളിലുണ്ട്. ക്രിസ്റ്റൽ ബ്ലാക്ക് പേൾ, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, സോണിക് ഗ്രേ പേൾ, ടഫെറ്റ വൈറ്റ് (S+ ന് മാത്രം), പ്ലാറ്റിനം വൈറ്റ് പേൾ (e:HEV RS, e:HEV SV, RS, SV വേരിയൻ്റുകൾക്ക് മാത്രം) എന്നിവയാണ് ഹാച്ചിന്റെ മറ്റ് കളർ ഓപ്ഷനുകൾ.
ഇൻ്റീരിയറുകൾ ഏറെക്കുറെ മുൻ മോഡലിന് സമാനമാണ്. എന്നിരുന്നാലും, ചില ചെറിയ മാറ്റങ്ങളും അപ്ഡേറ്റുകളും കമ്പനി വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പവർ ഔട്ട്‌ലെറ്റിന് പകരം റിയർ സീറ്റ് യാത്രക്കാർക്ക് ഇപ്പോൾ രണ്ട് USB-C ടൈപ്പ് ചാർജിംഗ് പോർട്ടുകൾ ലഭിക്കുന്നു. പിന്നിലെ യാത്രക്കാർക്കായി ഒരു പ്രത്യേക സ്‌മാർട്ട്‌ഫോൺ ഇന്നർ പോക്കറ്റും നൽകിയിട്ടുണ്ട്. ഈ അപ്‌ഡേറ്റുകൾ e:HEV വേരിയൻ്റുകളിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എല്ലാ വേരിയൻ്റുകൾക്കും ഹോണ്ട സെൻസിംഗ് സ്യൂട്ട് വഴി ADAS സവിശേഷതകൾ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹോണ്ട കണക്ട് ടെലിമാറ്റിക്സ്, മൾട്ടി ആംഗിൾ റിവേഴ്സ് ക്യാമറ, 16 ഇഞ്ച് അലോയി വീലുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഹോണ്ട ലെയിൻ വാച്ച് തുടങ്ങിയ ഫീച്ചറുകൾ ടോപ്പ് സ്പെക്ക് വേരിയന്റുകൾക്ക് ലഭിക്കും.
സിറ്റി ഹാച്ച്ബാക്ക് ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. ഇവിടുത്തെ ഉപഭോക്താക്കൾ എസ്‌യുവികൾക്കാണ് കൂടുതൽ മുൻഗണന നൽകുന്നത്. ഇവിടെ പറയുന്ന ഒരു ഹോണ്ട സിറ്റി ഹാച്ച്ബാക്കിൻ്റെ വിലയ്ക്ക്, ആളുകൾക്ക് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ ജനപ്രിയ എസ്‌യുവികൾ തെരഞ്ഞെടുക്കാൻ ഇവിടെ ഓപ്ഷനുണ്ട്. ടാറ്റ തങ്ങളുടെ കർവ്വ് കോംപാക്റ്റ് എസ്‌യുവിയും ഈ വർഷം അവസാനം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത് ചോയിസുകൾ വർധിപ്പിക്കുന്നു.


Click it and Unblock the Notifications








