ഇന്ത്യയിൽ ഹ്യുണ്ടായിയുടെ ചുവടുറപ്പിച്ചത് ഈ മുതലാണ്, എസ്‌യുവികളിലെ ജനപ്രിയൻ
കഴിഞ്ഞ മാസം വിപണിയിലെത്തിയ മിഡ്-സൈസ് സ്‌പോർട് യൂട്ടിലിറ്റി വെഹിക്കിളിൻ്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിലൂടെ ക്രെറ്റ എന്ന മോഡൽ ഇന്ത്യയിൽ ഹ്യുണ്ടായിയുടെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. 2015-ൽ ആരംഭിച്ച ക്രെറ്റ ഇതുവരെ ആഭ്യന്തര വിപണിയിൽ ഏകദേശം 1,000,000 യൂണിറ്റുകളുടെ മൊത്തവ്യാപാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രെറ്റ എന്തുകൊണ്ടായിരിക്കും ബ്രാൻഡിൻ്റെ ലൈനപ്പിലെ പ്രമുഖനായത് എന്ന് ഒന്ന് പരിശോധിച്ചാലോ, കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഹ്യൂണ്ടായ് നിലവിൽ 13 മോഡലുകളാണ് രാജ്യത്ത് വാഗ്ദാനം ചെയ്യുന്നത്. ഗ്രാൻഡ് i10 നിയോസ്, i20, i20 N-Line, ഔറ, വെർണ, എക്സ്റ്റർ, വെന്യു, വെന്യു N-ലൈൻ, ക്രെറ്റ, അൽകസാർ, ട്യുസോൺ, കോന ഇലക്ട്രിക്, അയോണിക് 5. 2023-ൽ ഒരു കലണ്ടർ വർഷത്തിലെ എക്കാലത്തെയും ഉയർന്ന ആഭ്യന്തര അളവ് (CY) 602,111 യൂണിറ്റ് എന്ന കണക്കിലേക്ക് കമ്പനി എത്തുകയുണ്ടായി. 2023 ജനുവരിയിൽ ക്രെറ്റയുടെ വിൽപ്പന 15,037 യൂണിറ്റായി ഉയർന്നിരുന്നു. വണ്ടി വിപണിയിൽ എത്തിയിട്ട് ലഭിക്കുന്നതിൽ വെച്ച് എക്കാലത്തെയും ഉയർന്ന വിൽപ്പനയാണിത്.

ക്രെറ്റ ഒരു ആരാധനാ ബ്രാൻഡായി മാറിയിരിക്കുകയാണ്. 2015-ൽ, ക്രെറ്റ പുറത്തിറക്കിയപ്പോൾ, എസ്‌യുവികൾ മൊത്തത്തിലുള്ള വിപണിയിലേക്ക് 14% സംഭാവന നൽകിയിരുന്നു. ഇന്ന് എസ്‌യുവി സെഗ്മെൻ്റിൽ 49 ശതമാനമാണ് സംഭാവന ചെയ്യുന്നത്. ഉയർന്ന മത്സരമുള്ള ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിൽ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എംജി ആസ്റ്റർ എന്നിവയെല്ലാം ഹ്യുണ്ടായി ക്രെറ്റ നേരിടുന്നു.
രണ്ടാം തലമുറ ക്രെറ്റ 2020 മാർച്ച് മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ 3,71,267 യൂണിറ്റും നിരത്തിലെത്തിച്ചു. അങ്ങനെ ഇതുവരെ മോഡലിന്റെ 8.30 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. അടിക്കടി ക്രെറ്റയിൽ വരുത്തുന്ന മാറ്റങ്ങളും വേരിയന്റ് പരിഷ്ക്കാരങ്ങളുമെല്ലാമാണ് ഇന്നും ഉപഭോക്താക്കളെ എസ്‌യുവിയിലേക്ക് ആകർഷിക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ സുരക്ഷാ ഫീച്ചറുകളും പുതുക്കിയ എഞ്ചിനുമായി 2023 മോഡൽ ക്രെറ്റയെ ഹ്യുണ്ടായി പുറത്തിറക്കിയിട്ടുണ്ട്.

ഫിച്ചറുകളുടെ കാര്യത്തിലാണെങ്കിലും കമ്പനി ഒരു പിശുക്കും കാണിച്ചിട്ടില്ല എന്നത് തന്നെയാണ് ജനപ്രീതി വർധിക്കാനുളള പ്രധാന കാരണം. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, റിയർ ഡിസ്ക് ബ്രേക്കുകൾ, സീറ്റ്ബെൽറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റ്, ISOFIX മൗണ്ടുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റ് എന്നീ ഫീച്ചറുകൾ ഇപ്പോൾ ക്രെറ്റയിൽ സ്റ്റാൻഡേർഡാണ്.
എസ്‌യുവിക്ക് ഇപ്പോൾ ബിഎസ്-VI സ്റ്റേജ് 2 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതുക്കിയ എഞ്ചിനുകളും ലഭിക്കുന്നു. ഇവയെല്ലാം ഇപ്പോൾ E20 ഫ്യുവൽ റെഡിയാണ്. കൂടാതെ സ്റ്റോപ്പ് ആൻഡ് ഗോ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ഐഡിൾ സ്റ്റോപ്പ് ആൻഡ് ഗോ (ISG) സവിശേഷതയും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. 10.64 ലക്ഷം രൂപ മുതൽ 18.68 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ നിലവിലെ എക്സ്ഷോറൂം വില.

ഇപ്പോൾ വ്യത്യസ്‌തമായ ഏഴ് വേരിയന്റുകളിലാണ് ക്രെറ്റ വാഗ്ദാനം ചെയ്യുന്നച്. E, EX, S, S+, SX എക്‌സിക്യൂട്ടീവ്, SX, SX(O) എന്നിവയാണ് വകഭേദങ്ങൾ. S+, S(O) പതിപ്പുകളോടൊപ്പം ഒരു നൈറ്റ് എഡിഷനും ക്രെറ്റയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നീ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്.
നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കുന്നു. അതേസമയം 1.4 ലിറ്റർ ടർബോ പെട്രോളിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കാണ് തെരഞ്ഞെടുക്കാനാവുക. NA പെട്രോൾ ഓപ്ഷനിൽ സിവിടി ഓട്ടോമാറ്റിക് ഓപ്ഷനായി ഹ്യുണ്ടായി നൽകുന്നതും വളരെ കാര്യമാണ്. കൂടാതെ ഡീസൽ എഞ്ചിനൊപ്പം 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉണ്ട്.



Click it and Unblock the Notifications








