എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
ടാറ്റ മോട്ടോർസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കസ്റ്റമേഴ്സിന് ഇഷ്ടപ്പെടുന്നത് കൊടുക്കുക എന്നതാണ് പാരമ്പര്യം. ഇപ്പോൾ കമ്പനി കൂടുതലും ശ്രദ്ധിക്കുന്നത് സേഫ്റ്റിയിലാണ്. കമ്പനിയുടെ പല മോഡലുകളും ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയവയാണ്. 2024 മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി ടാറ്റയുടെ എൻട്രി ലെവൽ മോഡലായ പഞ്ച് മാറിയതോടെ വിൽപ്പനയിൽ പഞ്ച് മുകൾത്തട്ടിലാണ്.
എന്തുകൊണ്ടാണ് പഞ്ച് വിൽപ്പനയിലും ഡിമാൻ്റിലും മുന്നിലെത്തുന്നത് ഒന്ന് പരിശോധിച്ചാലോ. ആദ്യമായി പറയാനുളളത് വാഹനത്തിൻ്റെ ബിൽഡ് ക്വാളിറ്റിയാണ്. ഇത് ആൾട്രോസ് പോലെയുള്ള ALFA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ പഞ്ചിൻ്റെ പ്ലാറ്റ്ഫോം വരുന്നത്. വാഹനത്തിൻ്റെ റോഡ് പ്രസൻസിന് പുറമേ 187 mm ഗ്രൗണ്ട് ക്ലിയറൻസും 370 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമുള്ള പഞ്ച് അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും ഉയരം കൂടിയ മൈക്രോ എസ്‌യുവിയാണ്.

അതോടൊപ്പം തന്നെ ഈ മൈക്രോ എസ്‌യുവിക്ക് 20.3 ഡിഗ്രി അപ്രോച്ച് ആംഗിളും 37.6 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും ഉപയോഗിച്ച് ഏതൊരു വെല്ലുവിളി നിറഞ്ഞ പാതകളെ നേരിടാൻ കഴിയുമെന്നതാണ് ഗുണം. ടാറ്റ മോട്ടോഴ്‌സ് പറയുന്നതനുസരിച്ച്, പഞ്ചിൻ്റെ റാംപ് ഓവർ ആംഗിൾ 22.2 ഡിഗ്രിയാണ്. ഇതിനെല്ലാം പുറമേ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യം എന്താണെന്ന് വച്ചാൽ ട്രാക്ഷൻ കൺട്രോൾ സജ്ജീകരിച്ചിട്ടുള്ള ഒരേയൊരു 5-സ്പീഡ് എഎംടി വാഹനമാണ് പഞ്ച്.
അത് കൊണ്ട് തന്നെ ചെളി നിറഞ്ഞതോ ആയ ഭൂപ്രദേശങ്ങളിലും, വെല്ലുവിളി നിറഞ്ഞ ഈ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ നിന്ന് പഞ്ചിന് സ്വയം കയറിപോകാൻ സാധിക്കും. ഇലക്‌ട്രോണിക് സിസ്റ്റം ഒരു ടയർ ഗ്രിപ്പ് നഷ്‌ടപ്പെടുന്നത് സ്വയമേവ കണ്ടെത്തുകയും മറ്റേ ചക്രത്തിലേക്ക് ട്രാക്ഷൻ അയയ്ക്കുകയും ചെയ്യുന്നു, അങ്ങനെ അത് അത്തരം അവസ്ഥകളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നു.

സേഫ്റ്റിയുടെ ഭാഗത്തേക്ക് വരികയാണെങ്കിൽ 2021-ൽ 5-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിച്ചതിനാൽ ടാറ്റ പഞ്ച് അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും സുരക്ഷിതമായ വാഹനമായി മാറുകയാണ്. മുതിർന്നവരുടെ ഒക്കപ്പൻ്റ് വിഭാഗത്തിൽ പഞ്ച് ഫൈവ് സ്റ്റാർ റേറ്റിംഗും കുട്ടികൾക്ക് മൂന്ന് റേറ്റിംഗും നേടി എന്നതാണ് അതിലും ശ്രദ്ധേയം. എബിഎസ്, ഇബിഡി, ട്വിൻ എയർബാഗുകൾ, കോർണറിങ് ഫംഗ്‌ഷനോടുകൂടിയ ഫോഗ് ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയെല്ലാം ലഭിക്കുന്നു.
പഞ്ചിൻ്റെ ടോപ്പ് വേരിയൻ്റിൽ 16 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്, ഇത് സെഗ്‌മെൻ്റിൽ ആദ്യത്തേതാണ്, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും 90-ഡിഗ്രി ഓപ്പണിംഗ് ഡോറുകളും വാഹനത്തിൽ കയറാനും ഇറങ്ങാനുമുളള ബുദ്ധിമുട്ട് കുറയ്ക്കുന്നു. പഞ്ചിന് കഴിഞ്ഞ വർഷം ഒരു അപ്‌ഡേറ്റ് ലഭിച്ചിരുന്നു, ഇപ്പോൾ വോയ്‌സ്-അസിസ്റ്റ് ഇലക്ട്രിക് സൺറൂഫ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ്, ഗിയർ നോബ്, ഡ്രൈവർ ആംറെസ്റ്റ് എന്നിവയും ലഭ്യമാണ്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്‌ക്കൊപ്പം പുതിയ ഏഴ് ഇഞ്ച് ഹർമൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ആറ് സ്പീക്കർ മ്യൂസിക് സിസ്റ്റവും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സിൻ്റെ ഇൻ-ഹൗസ് കണക്റ്റഡ് ടെക്‌നോളജിയും ടോപ്പ് വേരിയൻ്റിൽ ലഭ്യമാണ്. ടാറ്റ പഞ്ച് രണ്ട് പതിപ്പുകളിൽ ലഭ്യമാണ് - പെട്രോൾ, സിഎൻജി. പെട്രോൾ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT എന്നിവയിൽ ലഭ്യമാണ്. മറുവശത്ത്, സിഎൻജി അഞ്ച് വകഭേദങ്ങളിൽ ലഭ്യമാണ്. 6.13 ലക്ഷം മുതൽ 9.60 ലക്ഷം വരെയാണ് പെട്രോൾ മാനുവലിൻ്റെ എക്‌സ് ഷോറൂം വില.
7.60 ലക്ഷം മുതൽ 10.20 ലക്ഷം രൂപ വരെയാണ് എഎംടിയുടെ എക്‌സ് ഷോറൂം വില. പഞ്ച് സിഎൻജിയുടെ എക്‌സ് ഷോറൂം വില 7.23 ലക്ഷം മുതൽ 9.85 ലക്ഷം രൂപ വരെയാണ്. നിങ്ങൾ ഒരു ടാറ്റ പഞ്ച് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എങ്കിൽ ഒട്ടും സമയം കളയാതെ അടുത്തുളള ടാറ്റയുടെ ഷോറൂമുകളിലേക്ക് പോയി ഉടൻ തന്നെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ. അതോടൊപ്പം തന്നെ നിങ്ങളൊരു പഞ്ചുടമ ആണെങ്കിൽ വാഹനവുമായുളള അനുഭവം ഞങ്ങളുടെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക


Click it and Unblock the Notifications








