23.24 കി.മീ മൈലേജുള്ള ഇന്നോവ 3.20 ലക്ഷം രൂപ ലാഭത്തില്‍! ഡല്‍ഹിക്കല്ല, ഇനി യുപിക്കായിരിക്കും ഡിമാന്‍ഡ്

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് വില്‍ക്കുന്ന ഹൈബ്രിഡ് വാഹനങ്ങളുടെ മുഴുവന്‍ റോഡ് നികുതിയും നിര്‍ത്തലാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ജൂലൈ അഞ്ച് മുതല്‍ സ്‌ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നികുതിയില്‍ നിന്ന് പൂര്‍ണമായ ഇളവ് നല്‍കുന്നതാണ് പുതിയ നയം. ഹൈബ്രിഡ് കാറുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍ ഈ സംരംഭം പ്രഖ്യാപിച്ചത്. ഈ നീക്കം ഹൈബ്രിഡ് വാഹനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

യുപി സര്‍ക്കാര്‍ നേരത്തെ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനം 10 ലക്ഷം രൂപയും അതിന് മുകളിലുള്ളവര്‍ക്ക് പത്ത് ശതമാനവും നികുതി ഈടാക്കിയിരുന്നു. വിവിധ വില നിലവാരത്തില്‍ ഹൈബ്രിഡ് കാറുകള്‍ വില്‍ക്കുന്ന മാരുതി സുസുക്കി, ഹോണ്ട, ടൊയോട്ട തുടങ്ങിയ നിര്‍മ്മാതാക്കള്‍ക്ക് യുപി സര്‍ക്കാറിന്റെ പുതിയ നയം കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കും.

maruti grand vitara

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ എന്നീ ഹൈബ്രിഡ് മോഡലുകളാണ് പുറത്തിറക്കുന്നത്. അതേസമയം ഹോണ്ട സിറ്റി മിഡ്സൈസ് സെഡാന്‍ ടോപ്പ്-സ്‌പെക്ക് സ്‌ട്രോംഗ് ഹൈബ്രിഡ് ട്രിമ്മില്‍ വാഗ്ദാനം ചെയ്യുന്നു.കാമ്രി, ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവ പെട്രോള്‍/ഹൈബ്രിഡ് യൂണിറ്റുകളാല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശക്തമായ ഹൈബ്രിഡ് കാറുകളുടെ വിശാലമായ നിരയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടക്ക് ഉള്ളത്.

റോഡ് നികുതി പൂര്‍ണമായി ഒഴിവാക്കിയതോടെ യുപിയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഹൈബ്രിഡ് കാറുകളുടെ വിലകള്‍ തമ്മിലുള്ള മാറ്റം അറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടാകും. മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, മാരുതി ഇന്‍വിക്‌റ്റോ, ടെയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട കാമ്രി, ഹോണ്ട സിറ്റി e:HEV എന്നീ ഹൈബ്രിഡ് മോഡലുകളുടെ യുപിയിലെയും ഡല്‍ഹിയിലെയും ഓണ്‍റോഡ് വിലകളാണ് നമ്മള്‍ താരതമ്യം ചെയ്യുന്നത്. കേരളത്തിലെ വിലകള്‍ക്ക് ഇതില്‍ നിന്ന് ചില്ലറ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ശ്രദ്ധിക്കുക.

Model Delhi On-Road Price UP On-Road Price
Maruti Grand Vitara ₹22,92,682 ₹21,16,977
Toyota HyRyder ₹23,34,834 ₹21,21,063
Maruti Invicto ₹33,30,348 ₹30,72,702
Toyota Innova Hycross ₹35,93,862 ₹32,73,659
Toyota Camry ₹52,82,761 ₹48,09,724
Honda City e:HEV ₹23,60,396 ₹21,65,187

ആദ്യം നമുക്ക് ഗ്രാന്‍ഡ് വിറ്റാരയുടെ വില നോക്കം. റോഡ് ടാക്‌സ് ഒഴിവാക്കിയതോടെ യുപിക്കാര്‍ക്ക് ഡല്‍ഹിയിലേക്കാള്‍ 1,75,705 രൂപ കുറച്ച് മുടക്കിയാല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് വീട്ടിലെത്തിക്കാം. മാരുതിയുടെ ഏറ്റവും വില കൂടിയ കാറാണ് ഇന്‍വിക്‌റ്റോ പ്രീമിയം എംപിവി. ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോക്ക് യുപിയില്‍ ഡല്‍ഹിയിലേക്കാള്‍ 2,57,646 കുറവാണ്.

ഹോണ്ട സിറ്റി e:HEV കാര്‍ നിരത്തിലെത്തിക്കാന്‍ ഡല്‍ഹി സ്വദേശികള്‍ 23,60,396 രൂപ നല്‍കണം. മറിച്ച് ഇതേ മോഡലിന് ഉത്തര്‍പ്രദേശില്‍ 21,65,187 രൂപ മതി. 1,95,209 രൂപയാണ് പോക്കറ്റില്‍ കിടക്കുക. ടൊയോട്ട മോഡലുകളിലേക്ക് കടന്നാല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ കസിന്‍ മോഡലാണ് ഹൈറൈഡര്‍. മാരുതിയും ടൊയോട്ടയും ചേര്‍ന്നാണ് ഈ മിഡ്‌സൈസ് എസ്‌യുവി നിര്‍മിച്ചത്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് മില്‍ ഉള്‍പ്പെടെ നിരവധി സാമ്യങ്ങളുണ്ട്.

honda city

ഇതിന് ഡല്‍ഹിയില്‍ 23,34,834 രൂപ ഓണ്‍റോഡ് വില വരുമ്പോള്‍ യുപിയില്‍ 21,21,063 രൂപ മതി. യുപിയില്‍ നിന്ന് ഹൈറൈഡര്‍ വാങ്ങുന്നവര്‍ക്ക് 2,13,771 രൂപയാണ് ലാഭം. ഇന്ത്യയിലെ എംപിവികളുടെ രാജാവ് എന്നറിയപ്പെടുന്ന ഇന്നോവ ഹൈക്രോസും ഹൈബ്രിഡ് പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. യുപിയില്‍ ഹൈക്രോസിന്റെ ടോപ് സ്‌പെക് വേരിയന്റ് നിരത്തിലെത്തിക്കാന്‍ 32,73,659 രൂപയാണ് ഓണ്‍റോഡ് വില വരിക.

അതേസമയം ഡല്‍ഹിയില്‍ എംപിവി വാങ്ങുന്നവര്‍ 35,93,862 രൂപ ചെലവാക്കണം. യുപിക്കാര്‍ക്ക് ഹൈക്രോസ് 3,20,203 രൂപ ലാഭത്തില്‍ വാങ്ങാം. പട്ടികയിലെ അവസാന കാറാണ് ടൊയോട്ട കാമ്രി. സെഡാന്‍ കാറിന്റെ യുപിയിലെയും ഡല്‍ഹിയിലെയും ഓണ്‍റോഡ് വിലകള്‍ തമ്മില്‍ 4,72,037 രൂപയുടെ മാറ്റമാണുള്ളത്. ടെയോട്ട കാമ്രിക്ക് ഡല്‍ഹിയില്‍ 52,82,761 രൂപ ഓണ്‍റോഡ് വില വരുമ്പോള്‍ യുപിയില്‍ 48,09,724 രൂപയേ മുടക്കുളളൂ.

toyota innova hycross

പരിസ്ഥിതി സൗഹൃദമാണെന്നത് മാത്രമല്ല ഉയര്‍ന്ന ഇന്ധനക്ഷമത തരുന്നുവെന്നതും കൂടിയാണ് ഹൈബ്രിഡ് കാറുകളെ ജനപ്രിയമാക്കുന്ന കാര്യം. മുകളിലെ പട്ടികയില്‍ പറഞ്ഞ ഗ്രാന്‍ഡ്് വിറ്റാരയുടെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് പതിപ്പുകള്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ വരെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് തരുന്നു. 23.24 കിലോമീറ്റര്‍ വരെയാണ് പ്രീമിയം എംപിവികളായ ഇന്നോവ ഹൈക്രോസിന്റെയും ഇന്‍വിക്‌റ്റോയുടെയും ക്ലെയിംഡ് മൈലേജ്.

ലിറ്ററിന് 19 കിലോമീറ്റര്‍ വരെയാണ് ടൊയോട്ട കാമ്രിയുടെ ഇന്ധനക്ഷമത. ഹോണ്ട സിറ്റി e:HEV ഹൈബ്രിഡിന് ലിറ്ററിന് 27.10 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന മൈലേജുള്ള കാറുകള്‍ വിലക്കുറവില്‍ കിട്ടുക കൂടി ചെയ്യുന്നതോടെ യുപിയില്‍ ഹൈബ്രിഡുകളുടെ വില്‍പ്പന കുത്തനെ കൂടാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Friday, July 12, 2024, 13:15 [IST]
English summary
Hybrid cars on road prices in delhi and uttar pradesh compared post tax waiver
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X