ഹൈബ്രിഡ് വാഹനങ്ങളാണ് മികച്ചതെന്ന് ആർ സി ഭാർഗവ, മാരുതിയുടെ പദ്ധതികൾ കാണാൻ കിടക്കുന്നതേയുളളു
രാജ്യത്തെ വാഹനവിപണിയിൽ ഇവികളെ കടത്തിവെട്ടി ഹൈബ്രിഡ് വാഹനങ്ങൾ മുന്നിൽ കയറാൻ തുടങ്ങിയിരിക്കുകയാണ്. സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങളുടെ മുഴുവൻ റോഡ് നികുതിയും ഒഴിവാക്കുമെന്ന് അടുത്തിടെ ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി വ്യവസായ വിദഗ്ധർ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയതിൽ മാരുതി സുസുക്കിയുടെ ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞത് ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളേക്കാൾ ഹൈബ്രിഡ് വാഹനങ്ങൾ കുറച്ച് കാർബൺ പുറന്തള്ളുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ വൈദ്യുതിയുടെ 76 ശതമാനം ഉൽപ്പാദിപ്പിക്കുന്നത് കൽക്കരിയിൽ നിന്നാണ്, ഇത് ഇവികളുടെ പാരിസ്ഥിതിക നേട്ടങ്ങൾക്ക് കോട്ടം വരുത്തുന്നുണ്ട്.
ഐസിഇ എഞ്ചിനുകളും ഇലക്ട്രിക് സംയോജിപ്പിച്ച് ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയെ മാത്രം ആശ്രയിക്കാത്തത് കൊണ്ട് കുറഞ്ഞ കാർബൺ ആണ് പുറന്തള്ളുന്നത്. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടിയാണ് ഭാർഗവയുടെ അഭിപ്രായങ്ങൾ മനസിലാക്കാൻ സാധിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. ഇവികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹ്രസ്വകാലത്തേക്ക് ഇന്ത്യക്ക് പ്രായോഗികമായ ഒരു പരിഹാരമല്ല.

യുപി സര്‍ക്കാര്‍ നേരത്തെ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനം 10 ലക്ഷം രൂപയും അതിന് മുകളിലുള്ളവര്‍ക്ക് പത്ത് ശതമാനവും നികുതി ഈടാക്കിയിരുന്നു. വിവിധ വില നിലവാരത്തില്‍ ഹൈബ്രിഡ് കാറുകള്‍ വില്‍ക്കുന്ന മാരുതി സുസുക്കി, ഹോണ്ട, ടൊയോട്ട തുടങ്ങിയ നിര്‍മ്മാതാക്കള്‍ക്ക് യുപി സര്‍ക്കാറിന്റെ പുതിയ നയം കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കും.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ എന്നീ ഹൈബ്രിഡ് മോഡലുകളാണ് പുറത്തിറക്കുന്നത്. അതേസമയം ഹോണ്ട സിറ്റി മിഡ്സൈസ് സെഡാന്‍ ടോപ്പ്-സ്‌പെക്ക് സ്‌ട്രോംഗ് ഹൈബ്രിഡ് ട്രിമ്മില്‍ വാഗ്ദാനം ചെയ്യുന്നു.കാമ്രി, ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവ പെട്രോള്‍/ഹൈബ്രിഡ് യൂണിറ്റുകളാല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശക്തമായ ഹൈബ്രിഡ് കാറുകളുടെ വിശാലമായ നിരയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടക്ക് ഉള്ളത്.

റോഡ് ടാക്‌സ് ഒഴിവാക്കിയതോടെ യുപിക്കാര്‍ക്ക് ഡല്‍ഹിയിലേക്കാള്‍ 1,75,705 രൂപ കുറച്ച് മുടക്കിയാല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് വീട്ടിലെത്തിക്കാം. മാരുതിയുടെ ഏറ്റവും വില കൂടിയ കാറാണ് ഇന്‍വിക്‌റ്റോ പ്രീമിയം എംപിവി. ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോക്ക് യുപിയില്‍ ഡല്‍ഹിയിലേക്കാള്‍ 2,57,646 കുറവാണ്.
ഹോണ്ട സിറ്റി e:HEV കാര്‍ നിരത്തിലെത്തിക്കാന്‍ ഡല്‍ഹി സ്വദേശികള്‍ 23,60,396 രൂപ നല്‍കണം. മറിച്ച് ഇതേ മോഡലിന് ഉത്തര്‍പ്രദേശില്‍ 21,65,187 രൂപ മതി. 1,95,209 രൂപയാണ് പോക്കറ്റില്‍ കിടക്കുക. ടൊയോട്ട മോഡലുകളിലേക്ക് കടന്നാല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ കസിന്‍ മോഡലാണ് ഹൈറൈഡര്‍. മാരുതിയും ടൊയോട്ടയും ചേര്‍ന്നാണ് ഈ മിഡ്‌സൈസ് എസ്‌യുവി നിര്‍മിച്ചത്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് മില്‍ ഉള്‍പ്പെടെ നിരവധി സാമ്യങ്ങളുണ്ട്.

പരിസ്ഥിതി സൗഹൃദമാണെന്നത് മാത്രമല്ല ഉയര്‍ന്ന ഇന്ധനക്ഷമത തരുന്നുവെന്നതും കൂടിയാണ് ഹൈബ്രിഡ് കാറുകളെ ജനപ്രിയമാക്കുന്ന കാര്യം. മുകളിലെ പട്ടികയില്‍ പറഞ്ഞ ഗ്രാന്‍ഡ്് വിറ്റാരയുടെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് പതിപ്പുകള്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ വരെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് തരുന്നു. 23.24 കിലോമീറ്റര്‍ വരെയാണ് പ്രീമിയം എംപിവികളായ ഇന്നോവ ഹൈക്രോസിന്റെയും ഇന്‍വിക്‌റ്റോയുടെയും ക്ലെയിംഡ് മൈലേജ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








