കളത്തിലിറങ്ങും മുമ്പേ കച്ചകെട്ടി കട്ടയ്ക്ക് എതിരാളികൾ; ക്രെറ്റ ഇവി കരകയറുമോ?

ഇവി ഫ്യൂച്ചറിലേക്ക് വാഹന ലോകം നീങ്ങുകയാണ്, ഇന്ത്യയിലും കാര്യങ്ങൾ ഇതേ വഴി തന്നെയാണ് നീങ്ങുന്നത്. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് അനുദിനം കൂടി കൂടി വരികയാണ്, അതിനാൽ തന്നെ മാരുതിയും ടൊയോട്ടയുമടക്കമുള്ള ഭീമന്മാർ ഈ സെഗ്മെന്റിലേക്ക് ചുവടു വെയ്ക്കാനുള്ള ഒരുക്കത്തിലാണ്.

നിലവിൽ ഇവി സെഗ്മെന്റിൽ മോഡലുകളെ അവതരിപ്പിച്ചിട്ടുള്ള നിർമ്മാതാക്കളും പുതിയ പ്രൊഡക്ടുകളെ എത്തിക്കുന്നതിനുള്ള തിരക്കിലാണ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയും തങ്ങളുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിലും ദക്ഷിണകൊറിയയിലും ഈ ഇലക്ട്രിക്ക് മിഡ് സൈസ് എസ്‌യുവി ടെസ്റ്റ് റണ്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

4

അടുത്ത വര്‍ഷം പുറത്തിറങ്ങുമ്പോള്‍ ഹ്യുണ്ടേയി ക്രേറ്റ ഇവിക്ക് ഇന്ത്യന്‍ വിപണിയില്‍ നാല് പ്രധാന എതിരാളികൾ എങ്കിലും ഉണ്ടാവും എന്ന കാര്യം തീർച്ചയാണ്. ജനുവരിയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ മുഖം മിനുക്കിയെത്തിയ ക്രേറ്റയുമായും അയോണിക് ഫൈവുമായും ഫീച്ചറുകളില്‍ ക്രേറ്റ ഇവിക്ക് കാര്യമായ സാമ്യതകളുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ മോട്ടോർസ്, മഹീന്ദ്ര, മാരുതി സുസുക്കി, എംജി മോട്ടോര്‍ എന്നിവയുടെ ഇവി മോഡലുകളോടാണ് ക്രേറ്റ ഇവിക്ക് കൊമ്പുകോർക്കേണ്ടി വരിക. ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയി എത്തുമ്പോഴേക്കും ടാറ്റ കര്‍വ്വ് ഇവിയെ പുറത്തിറക്കി മാസങ്ങളോളം കഴിഞ്ഞിട്ടുണ്ടാവും എന്നതാണ് വാസ്തവം. മറുവശത്ത് നോക്കിയാൽ മഹീന്ദ്ര XUV400 വിപണിയിലെത്തിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കും എന്നതും ശ്രദ്ധേയമാണ്.

4

എന്നാൽ ഇവയേക്കാൾ ഉപരി എംജിയുടെ ZS ഇലി അഞ്ചു വര്‍ഷത്തെ എക്സ്പീരിയൻസ് കരസ്ഥമാക്കിയിട്ടുണ്ടാവും. ഇതോടൊപ്പം മാരുതി സുസുക്കിയുടെ eVX ഉം ക്രേറ്റ ഇവിയ എതിർക്കാൻ ഉണ്ടാവും. ക്രേറ്റ ഇവിയുടെ വലിപ്പത്തെ സംബന്ധിച്ച വിവരങ്ങള്‍ ഹ്യുണ്ടായി ഇന്ത്യ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും നിലവിലുള്ള ക്രേറ്റയുമായി അടുത്ത സാമ്യതകള്‍ ഇതിന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഇതുമായി കണക്ക് കൂട്ടി നോക്കിയാൽ നിലവിൽ നാം താരതമ്യം ചെയ്ത ഇവികളിൽ ഏറ്റവും നീളം കൂടിയ മോഡൽ ക്രെറ്റ ഇവിയായിരിക്കും. നിലവിലെ വിവരങ്ങൾ അനുസരിച്ച് 433 ലിറ്റർ ബൂട്ട് സ്പെയ്സുമായി സെഗ്മന്റിൽ മുൻപൻ ഹ്യുണ്ടായി മോഡൽ തന്നെയാണ്, 422 ലിറ്ററുമായി കർവ്വ് ഇവിയാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ ഇവി മോഡൽ ആയതിനാൽ ബൂട്ട് സ്പെയ്സിൽ വ്യത്യാസങ്ങൾ വന്നേക്കാൻ ചാൻസുണ്ട്.

4

ഇനി ഡ്രൈവിംഗ് റേഞ്ചിന്റെ കാര്യത്തിൽ 450 കിലോമീറ്ററാണ് ഹ്യുണ്ടായി ക്രെറ്റ ഇവി അവകാശപ്പെടുന്നത്. 45 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവിയ്ക്ക് റിയൽ വേൾഡ് സാഹചര്യങ്ങളിൽ 250 കിലോമീറ്ററിനു മുകളിൽ പ്രതീക്ഷിക്കാം. ഈ സജ്ജീകരണം 138 bhp മാക്സ് പവറും 255 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു.

ഈ സെഗ്മെന്റിൽ ZS ഇവി 50.3 kWh ബാറ്ററി പായ്ക്കും 177 bhp മാക്സ് പവറും 280 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇതേ സ്ഥാനത്ത് പ്രാദേശിക വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ XUV400 39.4 kWh ബാറ്ററിയ്ക്കൊപ്പം 150 bhp പവറും 310 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

4

നിലവിലെ ഈ കണക്കുകൾ പ്രകാരം ക്രെറ്റ അത്ര മികവല്ല കാണിക്കുന്നത്, എന്നാൽ കൃത്യമായ സ്പെക്സ് പുറത്തു വന്നിട്ടു നമുക്ക് ഇത് വിശകലനം ചെയ്യാം. അതോടൊപ്പം തന്നെ ഫീച്ചർ റിച്ചായിരിക്കും ക്രെറ്റ ഇവി എന്ന് നമുക്ക് പ്രതീക്ഷിക്കാം, എന്നിരുന്നാലും ഈ മോഡലുകൾ എല്ലാം തമ്മിലുള്ള മാറ്റുരയ്ക്കൽ നമുക്ക് കൂടുതൽ വ്യക്തത ലഭിച്ചതിന് ശേഷം ചെയ്യുന്നതാവും നല്ലത്. അതോടൊപ്പം തന്നെ വിലനിർണ്ണയവും.

More from DriveSpark

Article Published On: Friday, March 22, 2024, 15:36 [IST]
English summary
Hyunda creta ev indian rivals classified ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X