100 മില്യൺ വാഹനങ്ങൾ നിരത്തിലെത്തിച്ച് കൊറിയൻ ഭീമൻ, 57 വർഷം കൊണ്ടാണ് നേട്ടം കൈവരിച്ചത്

100 ദശലക്ഷം പാസഞ്ചർ വാഹനങ്ങളുടെ ആഗോള ഉൽപ്പാദനം എന്ന വലിയ നേട്ടത്തിൻ്റെ മികവിൽ നിൽക്കുകയാണ് ഹ്യുണ്ടായി മോട്ടോർ. ജെനസിസ് ബ്രാൻഡിന് കീഴിലുള്ള കാറുകളുടെ വിൽപ്പനയും അതിൻ്റെ ഉയർന്ന പ്രകടനമുള്ള N ബ്രാൻഡും ഉൾപ്പെടുന്ന മൊത്തത്തിലുളള കണക്കാണിത്. ദക്ഷിണ കൊറിയയിലെ ഉൽസാൻ പ്ലാൻ്റിൽ പ്രവർത്തനം ആരംഭിച്ച് 57 വർഷത്തിനുള്ളിലാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്. ഇതിൻ്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കമ്പനി പ്ലാൻ്റിൽ ഒരു ചടങ്ങ് നടത്തുകയും, അതിൽ 100 ​​ദശലക്ഷവും ആദ്യത്തെ വാഹനവുമായ Ioniq 5 EV ഒരു ഉപഭോക്താവിന് വിതരണം ചെയ്തു.

ഹ്യുണ്ടായിയുടെ ഉൽസാൻ പ്ലാൻ്റ് 1968-ലാണ് പ്രവർത്തനം ആരംഭിച്ചത്. 2023 നവംബറിൽ, ഉൽസാനിലെ അതിൻ്റെ സമുച്ചയത്തിൽ ഒരു പുതിയ ഇലക്ട്രിക് വാഹന (ഇവി) പ്ലാൻ്റിനുള്ള തറക്കല്ലിടൽ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു. ഉൽസാൻ സൗകര്യം ഉടൻ തന്നെ ബ്രാൻഡിൻ്റെ ആഗോള ഇവി ഹബ്ബായി മാറുമെന്നാണ് ഹ്യുണ്ടായി അധികൃതർ അറിയിച്ചിരിക്കുന്നത്.

100

ഇലക്ട്രിക് കാര്‍ കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) റൂട്ടിലൂടെ ഇന്ത്യയിലെത്തുന്ന അയോണിക് 5 ഇവിക്ക് ആഭ്യന്തര വിപണയില്‍ 46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 48.78 ലക്ഷം രൂപയാണ് അയോണിക് 5 ഇവിക്കായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഹ്യുണ്ടായിയുടെ സെന്‍സസ് സ്‌പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി കാഴ്ച്ചയിൽ അതിമനോഹരമാണെന്ന് വേണം പറയാൻ.

72.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വാഹനത്തിന് സിംഗിൾ ചാര്‍ജില്‍ 631 കി.മീ റേഞ്ച് വരെ നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് കൊച്ചിയിൽ നിന്നും നിന്ന് ബെംഗളൂരു വരെ പോയാലും ചാര്‍ജ് ബാക്കിയുണ്ടാകുമെന്ന് സാരം. ഇനി യാത്രക്കിടെ ചാർജ് തീർന്നാൽ മണിക്കൂറുകളോളം വഴിയിൽ പോസ്റ്റാവുമോയെന്ന ആശങ്കയും വേണ്ട. 350 kW DC ചാര്‍ജര്‍ പിന്തുണയുള്ള ഇവി വെറും 18 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ അയോണിക് 5 എസ്‌യുവിയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നതാണ് ഹൈലൈറ്റ്.

100

പെർഫോമൻസിന്റെ കാര്യത്തിലും ആള് പുലിയാണെന്ന് വേണം പറയാൻ. വെറും 7.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ഹ്യുണ്ടായിയുടെ ഇവിക്ക് സാധിക്കും.ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ E-GMP സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്നതിനാൽ ഇന്റീരിയറിലും ധാരാണം സ്പേസാണുള്ളത്. യാത്രകൾ ആഡംബരപൂർണമാക്കാനുള്ള എല്ലാത്തരം ഫീച്ചറുകളും അയോണിക് 5 ഇവിയിലുണ്ടെന്നതാണ് കൈയടി അർഹിക്കുന്ന മറ്റൊരു കാര്യം.

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷനുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം കാറിലുണ്ട്. ഇതുകൂടാതെ വെന്റിലേഷന്‍ ഹീറ്റര്‍ സൗകര്യമുള്ള സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, സേഫ്റ്റിക്കായി ADAS എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി നൽകിയിട്ടുണ്ട്.

പാരാമെട്രിക് പിക്സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, പാരാമെട്രിക് പിക്സൽ എൽഇഡി ടെയിൽ ലാമ്പുകൾ, ഓട്ടോ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 20 ഇഞ്ച് പാരാമെട്രിക് പിക്സൽ ഡിസൈൻ അലോയ് വീലുകൾ എന്നിവ ക്രോസ്ഓവറിന് ലഭിക്കുന്നത് പഴയ പോണി കാറുകളെ ഓർമപ്പെടുത്തിയേക്കാം. ഗ്രാവിറ്റി ഗോൾഡ് മാറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് പേൾ, ഒപ്‌റ്റിക് വൈറ്റ് എന്നീ മൂന്ന് എക്‌സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ ലഭ്യമാണെന്നാണ് ഹ്യൂണ്ടായി അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Monday, September 30, 2024, 16:06 [IST]
English summary
Hyundai achieved global production milestone of 100 million passenger vehicles details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X