ടാറ്റയും മഹീന്ദ്രയും തമ്മിലടി നിർത്തിക്കോ, എസ്‌യുവി സെഗ്മെൻ്റ് ഹ്യുണ്ടായി എടുത്തെന്ന് പറഞ്ഞേക്ക്

ഹ്യുണ്ടായിയുടെ ക്രെറ്റ, വെന്യു, എക്‌സ്‌റ്റർ ലൈനപ്പിലെ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുമായി ശക്തമായ സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ പോർട്ട്‌ഫോളിയോയും വിപുലമായ വിൽപ്പനയും സർവീസ് ശൃംഖലയും ഉള്ളതിനാൽ, ഗ്രാമീണ വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പുതിയതായി ലക്ഷ്യമിടുന്നത്. 2022-ൽ, ഹ്യുണ്ടായിയുടെ വോള്യങ്ങൾ നഗര വിപണിയിൽ 6 ശതമാനവും ഗ്രാമീണ വിപണിയിൽ 15 ശതമാനവും വളർന്നിരുന്നു. എന്നാൽ അതേ സമയം 2023ൽ നഗരവിപണിയിൽ 5 ശതമാനവും ഗ്രാമീണ വിപണിയിൽ 11 ശതമാനവും വളർച്ച കമ്പനി രേഖപ്പെടുത്തി.

2024ലെ ആദ്യ നാല് മാസങ്ങളിൽ 9 ശതമാനം ഗ്രാമ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ നഗര വളർച്ച 1 ശതമാനം മാത്രം ആയിരുന്നു. ഹ്യുണ്ടായി എസ്‌യുവികൾ, പ്രത്യേകിച്ച് ഐസിഇ മോഡലുകളായാലും ഇലക്ട്രിക് വാഹനങ്ങളായാലും നഗര ഉപഭോക്താക്കൾക്കിടയിൽ എല്ലായ്‌പ്പോഴും ജനപ്രിയമാണ്, ഗ്രാമപ്രദേശങ്ങളിലും അവയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. കമ്പനിക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന മറ്റൊരു ഘടകം ഗ്രാമീണ വിപണികളിലെ വിശാലമായ വിൽപ്പനയും സേവന ശൃംഖലയുമാണ്.

രാജ്യത്തുടനീളം 1,366 വിൽപ്പന കേന്ദ്രങ്ങളാണ് ഹ്യുണ്ടായിക്കുള്ളത്. നഗര മേഖലയിലുളള ഷോറൂമുകളിലുളള അത്ര തന്നെ കച്ചവടം ഗ്രാമ പ്രദേശങ്ങളിലെ ഷോറൂമുകളിലും കമ്പനിക്ക് ലഭിക്കുന്നുണ്ട്. നഗര, ഗ്രാമ വിപണികളിൽ വിറ്റഴിച്ച ആദ്യ മൂന്ന് മോഡലുകൾ ക്രെറ്റ, വെന്യു, എക്സ്റ്റർ എന്നിവയൊക്കെയാണ്. എസ്‌യുവി സെഗ്മെൻ്റ് പോലെ തന്നെയാണ് ഹാച്ച്ബാക്ക് സെഗ്മെൻ്റിലും ഹ്യുണ്ടായിയുടെ വളർച്ച മികച്ച രീതിയിൽ തന്നെ മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.

എസ്‌യുവിയിൽ ക്രെറ്റയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. നിലവില്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ 39.76 ശതമാനമാണ് ക്രെറ്റയുടെ വിപണി വിഹിതം.കൃത്യമായ ഇടവേളകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും ആരേയും മോഹിപ്പിക്കുന്ന വില നിർണയവും തന്നെയാണ് ക്രെറ്റയുടെ വിജയമന്ത്രം. ഒപ്പം ഡീസൽ, പെട്രോൾ എഞ്ചിനുകളുടെ സാന്നിധ്യവും ആശാന് കരുത്താണ്.

2024 ഏപ്രിൽ മാസത്തിൽ മാത്രം മിഡ്-സൈസ് എസ്‌യുവിയുടെ 15,447 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. പോയ വർഷം ഇതേ സമയത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 10 ശതമാനത്തിലധികം വളച്ച കൈവരിക്കാനും കമ്പനിക്കായി. 2015 മുതല്‍ ഇന്ത്യൻ വിപണിയിൽ എത്തിയ ക്രെറ്റ ഇതുവരെ 10 ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ചിട്ടുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനൊപ്പം ADAS എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം കൂടി ചേർത്തതോടെ വണ്ടി കൂടുതൽ ഗമയോടെ കൊണ്ടുനടക്കാം. E, EX,S,S(O),SX,SX ടെക്, SX(O), N-ലൈൻ എന്നിങ്ങനെ വ്യത്യസ്‌തമായ വേരിയന്റുകളിലാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ വിപണനത്തിന് എത്തുന്നത്.

നിലവിൽ 11.00 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. N-ലൈൻ പെർഫോമൻസ് പതിപ്പാണെങ്കിൽ വില 20.45 ലക്ഷമായി ഉയരും. 1.5 ലിറ്റർ MPi പെട്രോൾ , 1.5 ലിറ്റർ U2 CRDi ഡീസൽ, പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ കാപ്പ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വരുന്നത്.

ഇതിൽ ആദ്യത്തെ 1.5 ലിറ്റർ പെട്രോളിന് 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 1.5 ലിറ്റർ ഡീസലിന്റെ പെർഫോമൻസിലേക്ക് നോക്കിയാൽ 116 bhp പവറിൽ 250 Nm torque വരെ നൽകുന്ന വിധമാണ് ഹ്യുണ്ടായി എഞ്ചിൻ ട്യൂൺ ചെയ്‌ത് വെച്ചിരിക്കുന്നത്. 1.5 ടർബോയാണെങ്കിൽ 60 bhp പവറിൽ പരമാവധി 253 Nm torque വരെയാണ് നിർമിക്കുന്നത്.

More from DriveSpark

Article Published On: Saturday, June 1, 2024, 8:30 [IST]
English summary
Hyundai aiming to strengthen its position in the rural market details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X