ഫാമിലികൾ നോക്കിയിരുന്ന 7-സീറ്റർ മോഡലിന്റെ പുത്തൻ ലുക്ക് വെളിപ്പെടുത്തി ഹ്യുണ്ടായി

മുഖം മിനുക്കി ക്രെറ്റ എത്തിയതിന് പിന്നാലെ തന്നെ ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു അപ്പ്ഡേറ്റാണ് ഹ്യുണ്ടായി അൽകസാറിന്റേത്. വാഹനത്തിൻ്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഹ്യുണ്ടായി വരും ആഴ്ചകളിൽ ഔദ്യോഗികമായി അവതരിപ്പിക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൃത്യമായി പറഞ്ഞാൽ സെപ്തംബർ 9 -ന് അൽകസാർ ഔദ്യോഗികമായി ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ അവതരിപ്പിക്കും. വരാനിരിക്കുന്ന അൽകസാർ എസ്‌യുവി എങ്ങനെയായിരിക്കും എന്ന് നമുക്ക് വ്യക്തമായ ധാരണ നൽകുന്ന അൽകസാറിൻ്റെ സ്പൈ ചിത്രങ്ങൾ നമ്മിൽ പലരും ഇൻ്റർനെറ്റിൽ കണ്ടിരുന്നു. എന്നിരുന്നാലും, വരാനിരിക്കുന്ന അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഔദ്യോഗിക ചിത്രങ്ങൾ ഇതാ ലോഞ്ചിന് മുമ്പ് ഓൺലൈനിൽ ചോർന്നിരിക്കുകയാണ്.

വരാനിരിക്കുന്ന അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിൽ, പ്രതീക്ഷിച്ചതുപോലെ, ആറ് -സീറ്റർ എസ്‌യുവിയുടെ രൂപകൽപ്പന ക്രെറ്റയുടെ നിലവിലെ പതിപ്പിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് ഒറ്റ നോട്ടത്തിൽ പറയാനാവും. 'H' എന്ന ലെറ്ററിൻ്റെ ആകൃതിയിലുള്ള ഡ്യുവൽ ഫംഗ്ഷൻ എൽഇഡി ഡിആർഎല്ലുകളുമായി ബന്ധിപ്പിക്കുന്ന ഒരു എൽഇഡി ബാർ നമുക്ക് കാണാം. ഫ്രണ്ട് ഗ്രില്ലും കാര്യമായി പരിഷ്‌ക്കരിച്ചിരിക്കുന്നു.

2024

ഇത് പുതിയ ക്രെറ്റയിൽ കണ്ടതിന് സമാനമാണ്, എന്നാൽ ഇതിൽ ഡാർക്ക് ക്രോം ഹൊറിസോണ്ടൽ സ്ലാറ്റുകൾ നമുക്ക് കാണാം. ഹെഡ്‌ലാമ്പുകൾ ഓൾ എൽഇഡി യൂണിറ്റുകളാണ്, മുമ്പത്തെപ്പോലെ തന്നെ ബമ്പറിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പുകളുടെ രൂപകൽപ്പനയും ക്രെറ്റയ്ക്ക് സമാനമാണ് എന്നതും ശ്രദ്ധേയമാണ്. ബമ്പറിനും ഫ്രണ്ട് ഫോക്‌സ് സ്‌കിഡ് പ്ലേറ്റിനും ഒരു ബൾക്കി ഡിസൈൻ ലഭിക്കുന്നു, ഇത് കാറിന് കൂടുതൽ മസിൽ & ബോൾഡ ലുക്ക് ചേർക്കുന്നു.

ഡ്യുവൽ -ടോൺ 8 -സ്പോക്ക് അലോയി വീലുകളും പിയാനോ ബ്ലാക്ക് വീൽ ആർച്ചുകളുമാണ് ചിത്രത്തിൽ കാണാനാവുന്നത്. വീലുകളുടെ രൂപകൽപ്പനയും പുതുമയുള്ളതാണ്. ബോഡി കളർഡ് ഡോർ ഹാൻഡിലുകളും സിൽവർ നിറത്തിലുള്ള ഒരു സ്കിഡ് പ്ലേറ്റും റൂഫ് റെയിലുകളും ഇതിൽ കാണാം. എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിൽ പ്രകടമായ വലിയ മാറ്റങ്ങളൊന്നുമില്ല.

2024

ഹ്യുണ്ടായി ക്രെറ്റയിലും വെന്യുവിലും നാം കണ്ടിട്ടുള്ളവയുടെ ഒരു മിശ്രിതമാണ് ടെയിൽ ലാമ്പുകളുടെ ക്ലസ്റ്ററിൻ്റെ ഡിസൈൻ എന്ന് പറയാം. കാറിൻ്റെ വീതി കവർ ചെയ്യുന്ന ഒരു വെർട്ടിക്കൽ എലമെന്റുകൾക്കൊപ്പം എൽഇഡി ടെയിൽ ലാമ്പുകളിൽ ഹൊറിസോണ്ടൽ ഘടകങ്ങളും ഉണ്ട്. ഗ്ലാസിന് താഴെ അൽകാസർ ബ്രാൻഡിംഗുള്ള സ്മോക്ക്ഡ് ടെയിൽ ലാമ്പ് ഡിസൈനും പിൻഭാഗത്തിന്റെ സവിശേഷതയാണ്.

അകത്തളങ്ങളിലും ക്രെറ്റയിൽ വന്നതു പോലുള്ള മാറ്റങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിനുമായി ട്വിൻ 10.25 ഇഞ്ച് സ്‌ക്രീനുകളുള്ള ഒരു ക്രെറ്റ ഇൻസ്പയർഡ് ഡാഷ്‌ബോർഡും പ്രതീക്ഷിക്കാവുന്നതാണ്. ലീക്കായ ചിത്രങ്ങളിൽ ഒന്നിൽ പനോരമിക് സൺറൂഫും നമുക്ക് വ്യക്തമായി കാണാൻ കഴിയും.

2024

കൂടാതെ ചിത്രങ്ങളിൽ ഇവിടെ കാണുന്ന എമറാൾഡ് ഗ്രീൻ ഷെയ്ഡ് വളരെ മനോഹരവും എസ്‌യുവിക്ക് നന്നായി യോജിക്കുന്നതുമാണ് എന്ന് ഒറ്റനോട്ടത്തിൽ പറയാം. സമാനമായ ഷേഡ് ക്രെറ്റയിലും ലഭ്യമാണ്. അടുത്തതായി എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഹ്യുണ്ടായി മാറ്റങ്ങളൊന്നും വരുത്തില്ല എന്നാണ് റിപ്പോർട്ട്. ഒരേ സെറ്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

പെട്രോൾ എഞ്ചിൻ 1.5 ലിറ്റർ ടർബോ യൂണിറ്റാണ്, അത് 160 PS പവറും 253 Nm ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ ആറ് -സ്പീഡ് മാനുവൽ, ഏഴ് -സ്പീഡ് DCT ഗിയർബോക്‌സ് ഓപ്ഷനുമായാണ് വരുന്നത്. അൽകസാറിലെ ഡീസൽ എഞ്ചിൻ 115 PS മാക്സ് പവറും 250 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ്.

ഈ എഞ്ചിൻ ആറ് -സ്പീഡ് മാനുവൽ, ആറ് -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. ഈ മാറ്റങ്ങളും ഫീച്ചർ അപ്‌ഡേറ്റുകളും ഉപയോഗിച്ച്, ഹ്യുണ്ടായി അൽകാസർ കൂടുതൽ ചെലവേറിയതായിത്തീരും എന്ന കാര്യത്തിലും സംശയമില്ല. കിയ കാരെൻസ്, മാരുതി XL6, എർട്ടിഗ എന്നിവയുമായി ഇത് മത്സരിക്കുന്നത് തുടരും.

More from DriveSpark

Article Published On: Thursday, August 22, 2024, 21:42 [IST]
English summary
Hyundai alcazar 2024 facelift official images leaked online ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X