സംഗതി ഒഫീഷ്യലാണ്, e-വിറ്റാരയ്ക്കു മുമ്പ് വിപണി പിടിക്കാൻ ക്രെറ്റ ഇവി എത്തും; തീയതി കുറിച്ച് ഹ്യുണ്ടായി
ഇന്ത്യയിൽ കളം പിടിക്കാൻ ക്രെറ്റ ഇവി ഇതാ എത്തുന്നു, മുൻ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചതുപോലെ, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 -ൽ ഹ്യുണ്ടായി തങ്ങളുടെ ക്രെറ്റ ഇവിയുടെ ആഗോളതലത്തിലുള്ള അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്, ഈ ചടങ്ങിൽ തന്നെ വാഹനത്തിൻ്റെ വിലയും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ കർവ്വ് ഇവി, എംജി ZS ഇവി, മഹീന്ദ്ര XUV400, വരാനിരിക്കുന്ന മാരുതി സുസുക്കി e-വിറ്റാര തുടങ്ങിയ എതിരാളികളുമായി കൊമ്പു കോർക്കുന്ന ക്രെറ്റ ഇവി, ഈ ഉയർന്ന മത്സരാധിഷ്ഠിത ഇലക്ട്രിക് എസ്‌യുവി സെഗ്‌മെൻ്റിൽ ഒരു സ്ഥാനം നേടാൻ ലക്ഷ്യമിടുന്നു.
ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ സമീപകാല സ്പൈ ചിത്രങ്ങളിൽ വാഹനത്തിൻ്റെ ഇലക്ട്രിക് ഐഡൻ്റിറ്റിക്ക് ഊന്നൽ നൽകുന്ന ചില പ്രധാന ഡിസൈൻ മാറ്റങ്ങൾ നാം കണ്ടെത്തിയിരുന്നു. പുതിയ ഷട്ട് -ഓഫ് ഗ്രില്ല് സെക്ഷൻ, പുനർനിർമ്മിച്ച ഫ്രണ്ട് & റിയർ ബമ്പറുകൾ, 18 ഇഞ്ച് എയ്‌റോ വീലുകൾ എന്നിവയാണ് വാഹനത്തിൻ്റെ എക്സ്റ്റീരിയറിൽ പെട്ടെന്ന് തിരിച്ചറിയാൽ സാധിക്കുന്ന സവിശേഷതകൾ.

വാഹനത്തിൽ വരുന്ന LED ഹെഡ്‌ലാമ്പുകളും ടെയിൽ ലൈറ്റുകളും നോർമൽ ക്രെറ്റയിലേതു പോലെ ആണെങ്കിലും, ഇവിയുടെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് കൂടുതൽ ആധുനികവും കാര്യക്ഷമവുമായ രൂപഭാവം പ്രദാനം ചെയ്യുന്നു, ഇത് വാഹനത്തിൻ്റെ എയറോഡൈനാമിക് അപ്പീലും വർധിപ്പിക്കുന്നു. ഈ അപ്‌ഡേറ്റുകൾ ക്രെറ്റയ്‌ക്കായുള്ള കൂടുതൽ ഫ്യൂച്ചറിസ്റ്റിക് & ഇലക്‌ട്രിക് ഫോക്കസ്ഡ് ഡിസൈനിലേക്കുള്ള മാറ്റത്തെ വ്യക്തമായി എടുത്തുകാണിക്കുന്നു.
ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ ഇൻ്റീരിയർ സമാനമായ ക്യാബിൻ ലേയൗട്ടും പരിചിതമായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ICE മോഡലുമായി സാമ്യമുള്ളതാവും എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, K2 പ്ലാറ്റ്‌ഫോം ബാറ്ററി പായ്ക്ക് പ്ലേസ് ചെയ്യുന്നതിനും മറ്റ് ഇലക്ട്രിക് -സ്പെക്ക് ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനുമുള്ള പരിഷ്‌ക്കരണങ്ങൾക്ക് വിധേയമാകും എന്നത് ശ്രദ്ധേയമാണ്.
ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ ക്യാബിനിൽ ഡ്യുവൽ സ്‌ക്രീൻ സെറ്റപ്പ് ഉണ്ടായിരിക്കും, 10.25 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് ഡിസ്‌പ്ലേ അതിനു സമാന വലുപ്പത്തിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമായിട്ടാവും ഇത് വരുന്നത്. പുനർരൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീൽ, കോളം മൗണ്ടഡ് ഡ്രൈവ് മോഡ് സെലക്ടർ എന്നിവ പോലെയുള്ള പ്രത്യേക സവിശേഷതകൾ ഇലക്ട്രിക് വേരിയൻ്റിൽ വരും.
കൂടാതെ, കാബിൻ നിർമ്മാണത്തിനായി റീസൈക്കിൾഡ് സാമഗ്രികളുടെ ഉപയോഗവും ഒരു സാധ്യത തന്നെയാണ്, ഇത് ഇവിയുടെ പരിസ്ഥിതി സൗഹാർദ നിലപാടുമായി കൂടുതൽ ഇഴുകി ചേരുന്നതാണ്. അകത്തു വരുന്ന സേഫ്റ്റി & കംഫർട്ട് ഫീച്ചറുകളുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, ലെവൽ 2 ADAS, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയുൾപ്പെടെയുള്ള വളരെ വിപുലമായ എക്യുപ്മെന്റുകൾ ക്രെറ്റ ഇവി വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

മറ്റ് സവിശേഷതകളിൽ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, 360 -ഡിഗ്രി ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. ഒരു ഫുൾ ചാർജിൽ 450 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന സിംഗിൾ, ഡ്യുവൽ മോട്ടോർ വേരിയൻ്റുകളാണ് ഹ്യുണ്ടായി ക്രെറ്റ ഇവിയിൽ വാഗ്ദാനം ചെയ്യുന്നത്.
ഈ സിസ്റ്റം DC ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുകയും വേഗത്തിലുള്ള റീചാർജുകൾ അനുവദിക്കുകയും ചെയ്യും. പവർട്രെയിൻ കോന ഇലക്ട്രിക്കിൻ്റെ അടിസ്ഥാന മോഡലിന് ഏറെ കുറെ സമാനമായിരിക്കാനാണ് സാധ്യത എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാരുതി e-വിറ്റാര എത്തും മുമ്പ് വിപണിയിൽ എത്തിയ സ്ഥാനം ഉറപ്പാക്കാനുള്ള ഹ്യുണ്ടായിയുടെ പദ്ധതിയുടെ ഭാഗമാവും ഈ നേരത്തെയുള്ള അവതരണത്തിനു പിന്നിൽ.


Click it and Unblock the Notifications








