തിരിച്ചു വിളിക്കുന്നത് 1.7 ലക്ഷം ഇവികൾ, സോഫ്റ്റ്‌വെയർ തകരാർ പരിഹരിക്കാൻ ഹ്യുണ്ടായിയും കിയയും
ഇവികൾ വിപണി ഭരിക്കുന്ന കാലമാണ് ഇപ്പോൾ, വാഹന നിർമാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയും കിയ മോട്ടോർസും. ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ പ്രശ്‌നങ്ങളെ തുടർന്ന് ദക്ഷിണ കൊറിയയിലെ ഏകദേശം 170,000 ഇലക്ട്രിക് വാഹനങ്ങൾ ഹ്യുണ്ടായിയും കിയ കോർപ്പറേഷനും തിരിച്ചുവിളിച്ചിരിക്കുകയാണ്. തകരാറിലായ വാഹനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ തകരാർ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട് എന്നാണ് കമ്പനിയുടെ വാദം.
ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം വെളിപ്പെടുത്തിയ ഈ തീരുമാനം, ലോ-വോൾട്ടേജ് ബാറ്ററികളുടെ പവർ ചെയ്യലിനെ ബാധിക്കുകയും വാഹനമോടിക്കുമ്പോൾ വാഹനം ഷട്ട്‌ഡൗൺ ആയി പോകുന്നത് ഒഴിവാക്കുന്നതിനും വേണ്ടിയാണ്. തിരിച്ചുവിളിക്കുന്ന നടപടിക്രമം മാർച്ച് 18 മുതൽ ആരംഭിക്കും. മന്ത്രാലയം പറയുന്നതനുസരിച്ച്, ഹ്യുണ്ടായ് 113,916 ഇവികൾ തിരിച്ചുവിളിക്കും, ഇത് അയോണിക്-സീരീസ്, ജെനസിസ് ലൈനപ്പ് എന്നിവയുൾപ്പെടെ വിവിധ മോഡലുകൾ ഉൾപ്പെടുന്നുണ്ട്. അതേസമയം, കിയ 56,016 ഇവികൾ തിരിച്ചുവിളിക്കാനാണ് തയ്യാറെടുക്കുന്നത്.

ഈ ഹ്യുണ്ടായി, കിയ ഇവികളിൽ ഉപയോഗിക്കുന്ന ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റുകളുടെ സോഫ്‌റ്റ്‌വെയറിലാണ് തകരാർ കണ്ടെത്തിയത്. അത്തരം തകരാറുകൾ ലോ-വോൾട്ടേജ് ബാറ്ററി പവർ ചെയ്യുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും അതോടൊപ്പം തന്നെ ഇത് പ്രവർത്തന സമയത്ത് വാഹനം നിന്ന് പോകാനും കാരണമാകുന്നു. സമാനമായ ഒരു സംഭവത്തിൽ, 2023 ജൂണിൽ NHTSA, ഹ്യുണ്ടായിയുടെ Ioniq 5 ഇലക്ട്രിക് എസ്‌യുവിയിലെ വൈദ്യുതി ഷട്ട്‌ഡൗൺ ആയിപോകുന്നത് യുഎസിൽ അന്വേഷണം ആരംഭിച്ചു. പ്രൊപ്പൽസീവ് പവർ ഭാഗികമായോ പൂർണ്ണമായോ നഷ്‌ടപ്പെടുന്നതുമായി ബന്ധപ്പെട്ട് 30 ഓളം പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. അന്ന് 39,500 വാഹനങ്ങളെ ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
അടുത്ത മാസങ്ങളിൽ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകുകയും ആവശ്യമായ ഘടകങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഹ്യുണ്ടായി ആ പ്രശ്‌നം പരിഹരിച്ചിരുന്നു. 12-വോൾട്ട് ബാറ്ററിയുടെ റീചാർജ് ശേഷിയെ ബാധിക്കുന്ന, ട്രാൻസിസ്റ്ററുകളെ തകരാറിലാക്കുന്ന പവർ സർജുകളാണ് അന്നത്തെ പ്രശ്‌നത്തിന് കാരണമായത്. കിയയുടെ കാര്യം നോക്കിയാൽ ഇന്ത്യയിൽ 2022-ൽ EV6 പുറത്തിറക്കിയതിന് ശേഷം വലിയ വിജയം കൈവരിക്കാനും ബ്രാൻഡായിട്ടുണ്ട്. അൽപം വില കൂടിയ വണ്ടിയാണെങ്കിലും ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഇലക്‌ട്രിക് കാറും ജനസമ്മതനായിട്ടുണ്ട്.

ഈ സ്വീകാര്യത കണക്കിലെടുത്ത് ഇന്ത്യയിലേക്ക് പുത്തനൊരു ഇലക്‌ട്രിക് വാഹനം കൂടി കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. ബ്രാൻഡിന്റെ EV9 ഇലക്ട്രിക് എസ്‌യുവിയുടേതാണ് അടുത്ത ഊഴം. ടാറ്റയെ ഒതുക്കി ഇവി വിപണിയിൽ ആളാവാനുള്ള അടുത്ത ചുവടുവെപ്പായിരിക്കും ഈ വലിയ ഫാമിലി കാർ. ഈ വർഷം അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന EV9 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ ആദ്യമായി പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. EV6 പോലെ തന്നെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് ആയാവും (CBU) EV9 ഇവിയുടം ഇന്ത്യയിലേക്ക് എത്തുക.
ഇതിന്റെ ബേസ് വേരിയന്റിന് ഏകദേശം 80 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് പ്രാഥമിക നിഗമനം. 5,015 mm നീളവും 1,980 mm വീതിയും 1,780 mm ഉയരവും 3,100 mm വീൽബേസുമുള്ള ഈ മോഡൽ റോഡിലെ മറ്റ് മിക്ക കാറുകളേക്കാളും വലിപ്പമേറിയതാവും. ഇത്രയും വലിപ്പമുള്ളതിനാൽ തന്നെ ഏതൊരു വലിയ കുടുംബത്തിനും ഇതിൽ അനായാസം ദീർഘദൂര യാത്രകൾ വരെ ചെയ്യാൻ സാധിച്ചേക്കും. ഡിസൈനിലേക്ക് നോക്കിയാൽ കാരെൻസിന്റെ ചെറിയ സാദൃശ്യങ്ങളെല്ലാം കാണാനാവും.

Z ആകൃതിയിലുള്ള ഡിആർഎല്ലുകളോട് കൂടിയ ക്യൂബ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്ലോസ്-ഓഫ് ഗ്രിൽ, പ്രൊമിനന്റ് ബമ്പർ എന്നിവയാണ് ഡിസൈനിലെ ചില പ്രധാന ഹൈലൈറ്റുകൾ. ഹ്യുണ്ടായിലേക്ക് വന്നാൽ 2023 ഓട്ടോ എക്‌സ്‌പോയിലായിരുന്നു അയോണിക് 5 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 44.95 ലക്ഷം രൂപ മുതലാണ് ഇവിയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. റേഞ്ചിനെ കുറിച്ചുള്ള ഇന്ത്യക്കാരുടെ ഉത്കണ്ഠ ഇല്ലാതാക്കുന്ന തരത്തില്‍ 631 കിലോമീറ്റര്‍ റേഞ്ചുമായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. കിയ EV6 ക്രോസ്ഓവറുമായിട്ടാണ് പ്രധാന മത്സരം.
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യ ഇവിയായ കോനയില്‍ നിന്ന് വ്യത്യസ്തമായി കമ്പനിയുടെ ഗ്ലോബല്‍ പ്ലാറ്റ്ഫോമായ E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക് 5 ഒരുക്കിയിട്ടുള്ളത്. ആധുനികവും റെട്രോ ഘടകങ്ങളും ഇടകലര്‍ത്തിയാണ് അയോണിക് 5 ഇവിയുടെ രൂപകല്‍പ്പന. പെര്‍ഫോമന്‍സിന്റെ കാര്യത്തിലായാലും ആഡംബരത്തിന്റെ കാര്യത്തിലായാലും ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഇവി 72.6 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പവറെടുക്കുന്നത്.


Click it and Unblock the Notifications








