ആരാധകരുടെ ചങ്ക് തകർക്കുന്ന തീരുമാനവുമായി ബ്രാൻഡ്, ഈ രണ്ട് മോഡലുകൾ നിർത്തി ഹ്യുണ്ടായി
ഹ്യുണ്ടായി ബ്രാൻഡിൻ്റെ ഏത് വാഹനം ഇറങ്ങിയാലും എൻ ലൈൻ മോഡലിന് ഒരുപാട് ആരാധകരുണ്ട്. ക്രെറ്റ ആണെങ്കിലും, വെന്യു ആണെങ്കിലും എല്ലാം സ്ഥിതി ഒന്ന് തന്നെ. പക്ഷേ എൻ ലൈൻ ആരാധകരുടെ നെഞ്ചിൽ ഇടിത്തീ വീഴ്ത്തുന്ന ഒരു തീരുമാനവുമായിട്ടാണ് യൂറോപ്പിൽ ബ്രാൻഡ് ഒരു പ്രഖ്യാപനം നടത്തിയത്. സീറോ-ടെയിൽ പൈപ്പ്-എമിഷൻ ഭാവിയിലേക്കുള്ള ഹ്യുണ്ടായിയുടെ യൂറോപ്യൻ വിപണിയിലെ ഹ്യുണ്ടായ് i30 N, i20 N മോഡലുകളുടെ ഉത്പാദനം ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുകയാണ്.
ഹ്യുണ്ടായി പ്രഖ്യാപിച്ച ഈ തീരുമാനം, 2035-ഓടെ ഉപഭോക്താക്കൾക്ക് പൂർണ്ണമായും സീറോ-എമിഷൻ വാഹന നിര നൽകാനും 2045-ഓടെ 100 ശതമാനം കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുമുള്ള ലക്ഷ്യമാണ് കമ്പനി ഉന്നം വച്ചിരിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റിയിലേക്കും സുസ്ഥിര സമ്പ്രദായങ്ങളിലേക്കുമുള്ള വിശാലമായ വ്യവസായ പ്രവണതയ്ക്ക് അനുസൃതമായാണ് ഈ നീക്കം. ഓട്ടോമോട്ടീവ് വ്യവസായത്തിലെ സുസ്ഥിരതയ്ക്കും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുമുള്ള ആഗോള മുന്നേറ്റവുമായിട്ട് വേണം ഈ നീക്കത്തെ കാണാൻ.

2017-ൽ അവതരിപ്പിച്ച i30 N, അതിൻ്റെ ഷാസി, ടർബോചാർജ്ഡ് എഞ്ചിൻ എന്നിവയ്ക്ക് മികച്ച് അംഗീകാരം നേടിയ മോഡലായിരുന്നു, ഹോട്ട് ഹാച്ച് വിപണിയിലേക്കുള്ള കമ്പനിയുടെ ആദ്യ മുന്നേറ്റമായിരുന്നു ഇത്. 2021 ഫെയ്‌സ്‌ലിഫ്റ്റ് ഇരട്ട-ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനും വർദ്ധിച്ച പവറും ഉൾപ്പെടെ മെച്ചപ്പെടുത്തലുകൾ കൊണ്ടുവന്നിരുന്നു. മിനി സെഗ്‌മെൻ്റിൽ മത്സരിക്കുന്നതിനായി 2021-ൽ അവതരിപ്പിച്ച i20 N, i30 N-ൻ്റെ വിൽപ്പന കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും വാഹനത്തിൻ്റെ ചെറിയ അളവുകൾ, കുറഞ്ഞ ഭാരം, പെർഫോമൻസ് എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചവയാണ്
ഹ്യുണ്ടായിയുടെ N വിഭാഗം ഇപ്പോൾ 2024-ൽ ഓൾ-ഇലക്‌ട്രിക് Ioniq 5 N-ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിലായിരുന്നു അയോണിക് 5 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 44.95 ലക്ഷം രൂപ മുതലാണ് ഇവിയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. റേഞ്ചിനെ കുറിച്ചുള്ള ഇന്ത്യക്കാരുടെ ഉത്കണ്ഠ ഇല്ലാതാക്കുന്ന തരത്തില്‍ 631 കിലോമീറ്റര്‍ റേഞ്ചുമായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. കിയ EV6 ക്രോസ്ഓവറുമായിട്ടാണ് പ്രധാന മത്സരം.

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യ ഇവിയായ കോനയില്‍ നിന്ന് വ്യത്യസ്തമായി കമ്പനിയുടെ ഗ്ലോബല്‍ പ്ലാറ്റ്ഫോമായ E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക് 5 ഒരുക്കിയിട്ടുള്ളത്. ആധുനികവും റെട്രോ ഘടകങ്ങളും ഇടകലര്‍ത്തിയാണ് അയോണിക് 5 ഇവിയുടെ രൂപകല്‍പ്പന. പെര്‍ഫോമന്‍സിന്റെ കാര്യത്തിലായാലും ആഡംബരത്തിന്റെ കാര്യത്തിലായാലും ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഇവി 72.6 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പവറെടുക്കുന്നത്.
ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനാല്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ യാത്രകള്‍ ഇനി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായി മാറും. സിംഗിള്‍ പിഎംഎസ് ഇലക്ട്രിക് മോട്ടോറിന് 214 bhp പരമാവധി കരുത്തില്‍ 350 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 350 kW DC ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ ഇവി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.

ഹ്യുണ്ടായി അയോണിക് 5-ന്റെ വിശാലമായ ക്യാബിനില്‍ റിയര്‍ സീറ്റുകള്‍, സ്ലൈഡിംഗ് സെന്റര്‍ കണ്‍സോള്‍, പ്രീമിയം മെറ്റീരിയലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്‍പ്പെടെ വിദഗ്ദ്ധമായ ഫീച്ചറുകള്‍ ഡ്രൈവിംഗ് അനുഭവത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നു.
സേഫ്റ്റിയുടെ കാര്യത്തിലും ഈ ഇവി വേറെ ലെവലാണ്. ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ് എന്നിവയടക്കമുള്ള നൂതന ഫീച്ചറുകള്‍ സേഫ്റ്റി കിറ്റില്‍ വരുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഇവി ഭാവിയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള ഒരുക്കങ്ങളും ഹ്യുണ്ടായി ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications