ഹ്യുണ്ടായിയുടെ സിഎന്‍ജി കാറുകള്‍ക്കായി ജനങ്ങളുടെ തള്ളിക്കയറ്റം! ശരിക്കും നന്ദി പറയേണ്ടത് ടാറ്റയോട്

എണ്ണ വില ഉയരത്തില്‍ നിന്നും താഴെ ഇറങ്ങാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ സിഎന്‍ജിയിലും പെട്രോളിലും ഒരുപോലെ ഓടുന്ന ബൈ-ഫ്യുവല്‍ കാറുകള്‍ക്ക് (Bi-Fuel Cars) ആവശ്യക്കാര്‍ കൂടുകയാണ്. 2024 സാമ്പത്തിക വര്‍ഷം രാജ്യത്ത് 4.3 ലക്ഷം സിഎന്‍ജി കാറുകളാണ് (CNG Cars) വിറ്റുപോയത്. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ ഇന്ധനവിലയും കുറഞ്ഞ മലിനീകരണവുമെല്ലാം സിഎന്‍ജിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ദീര്‍ഘകാലമായി സിഎന്‍ജി വിഭാഗത്തിലും മാരുതി സുസുക്കിയുടെ ഏകാധിപത്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹ്യുണ്ടായിയും ടാറ്റയും നിരവധി സിഎന്‍ജി മോഡലുകളുമായി സെഗ്‌മെന്റില്‍ മത്സരം കടുപ്പിച്ചിട്ടുണ്ട്.

2024 ഒക്‌ടോബറില്‍ സിഎന്‍ജി കാര്‍ വില്‍പ്പനയില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചു. ഒക്ടോബറില്‍ ഹ്യുണ്ടായിയുടെ മൊത്തം വില്‍പ്പനയുടെ 14.9 ശതമാനം സംഭാവന ചെയ്തത് സിഎന്‍ജി പവേര്‍ഡ് കാറുകളാണ്. ഇത് റെക്കോഡ് ആണ്. സെഗ്മെന്റിലെ ശക്തമായ ഡിമാന്‍ഡും കമ്പനിയുടെ എന്‍ട്രി ലെവല്‍ സിഎന്‍ജി മോഡലുകളുടെ ശക്തമായ പോര്‍ട്ട്ഫോളിയോയുമാണ് ഇതിന് കാരണം.

hyundai exter cng duo

ഗ്രാന്‍ഡ് i10 നിയോസിലും എക്സ്റ്ററിലും കമ്പനി അടുത്തിടെ അതിന്റെ ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. ഈ ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യ ടാറ്റ മോട്ടോര്‍സാണ് ആദ്യം പരീക്ഷിച്ചത്. മികച്ച ബൂട്ട് സ്‌പേസും ഉയര്‍ന്ന ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതിനാല്‍ രണ്ട് മോഡലുകളും മികച്ച വില്‍പ്പനയില്‍ രേഖപ്പെടുത്തി. ഗ്രാന്‍ഡ് i10, എക്സ്റ്റര്‍ എന്നിവയ്ക്ക് പുറമെ ഓറ കോംപാക്ട് സെഡാനിലും ഹ്യുണ്ടായി സിഎന്‍ജി പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബറിലെ ഗ്രാന്‍ഡ് i10 നിയോസിന്റെ വില്‍പ്പനയുടെ 17.4 ശതമാനം സിഎന്‍ജിയാണ്. എക്‌സ്റ്ററിന്‍േറത് 39.7 ശതമാനവും ഓറയുടേത് 90.6 ശതമാനവും ആയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 7 മാസങ്ങളില്‍ (ഏപ്രില്‍-ഒക്ടോബര്‍) ഹ്യുണ്ടായിയുടെ വില്‍പ്പനയില്‍ സിഎന്‍ജി മോഡലുകളുടെ വിഹിതം 12.8 ശതമാനം ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ അതായത് മാര്‍ച്ചില്‍ ഹ്യുണ്ടായിയുടെ മൊത്തം വില്‍പ്പനയുടെ 11.4 ശതമാനം സിഎന്‍ജി വാഹനങ്ങളായിരുന്നു.

hyundai grand i10 nios hy cng duo

ഗ്രാമീണ വിപണിയില്‍ ഹ്യുണ്ടായി സിഎന്‍ജി മോഡലുകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉണ്ട്. റൂറല്‍ ഏരിയകളില്‍ ഹ്യുണ്ടായി സിഎന്‍ജി കാറുകളുടെ വിപണി വിഹിതം 12 ശതമാനം ആയി വര്‍ദ്ധിച്ചു. അതേസമയം നഗര വിപണികളില്‍ ഇത് 10.7 ശതമാനം ആണ്. പൂനെ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹ്യുണ്ടായി സിഎന്‍ജി കാറുകള്‍ വിറ്റ് പോകുന്ന മൂന്ന് നഗരങ്ങള്‍.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും ഏകദേശം 72 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ പാസഞ്ചര്‍ സിഎന്‍ജി വാഹന വിപണി ഒറ്റക്ക് ഭരിക്കുകയാണ് മാരുതി സുസുക്കി. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ സിഎന്‍ജി വാഹനനിരയില്‍ 1 ഡസനിലധികം മോഡലുകള്‍ ഉണ്ട്. മാരുതിയുടെ മൊത്തം വില്‍പ്പനയുടെ 28 ശതമാനം സംഭാവന ചെയ്യുന്നത് സിഎന്‍ജി കാറുകളാണ്. ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിര്‍ത്തിയ മാരുതി ആ വിടവ് നികത്തുന്നത് സിഎന്‍ജി കാറുകളിലൂടെയാണ്.

2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ടാറ്റ മോട്ടോര്‍സിന്റെ വില്‍പനയുടെ 21 ശതമാനവും സിഎന്‍ജി മോഡലുകളാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 16 ശതമാനം ആയിരുന്നു. അടുത്തിടെയാണ് ടാറ്റ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയത്. ടര്‍ബോ എഞ്ചിനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി എസ്‌യുവിയായിരുന്നു നെക്‌സോണ്‍. ഈ വര്‍ഷാവസാനം കര്‍വ് എസ്‌യുവി കൂപ്പെയുടെ സിഎന്‍ജി പതിപ്പും ടാറ്റ പുറത്തിറക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തുടനീളം ഇപ്പോള്‍ സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സിഎന്‍ജി സുലഭമായി ലഭ്യമായി തുടങ്ങിയാല്‍ ഈ മോഡല്‍ കാറുകളുടെ വില്‍പ്പന ഇനിയും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 7,000-ത്തിലധികം സിഎന്‍ജി സ്റ്റേഷനുകളുണ്ട്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സിഎന്‍ജി ഫ്യുവല്‍ സ്‌റ്റേഷനുകളുടെ എണ്ണം 17,500 ആയി ഉയരുമെന്നാണ് കരുതപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 20, 2024, 17:51 [IST]
English summary
Hyundai cng cars contribution to total domestic sales increased to 14 9 per cent all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X