ശ്ശേടാ ഇത് എന്നാ ഡിമാൻഡാ? ലോഞ്ചിന് മുമ്പ് തന്നെ ക്രെറ്റ N-ലൈനിന് മുൻകൂർ ജാമ്യമെടുത്ത് ഹ്യുണ്ടായി, കാര്യം ഇതാ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ N -ലൈൻ മാർച്ച് 11 -ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്ക് എത്തും. പുത്തൻ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ഇന്ത്യൻ വിപണി വളരെ ആകാൺഷയോടെ കാത്തിരുന്ന മോഡലാണിത്. ഓൺലൈനിലും ഡീലർഷിപ്പുകൾ വഴിയും 25,000 രൂപ ടോക്കൺ തുകയ്ക്ക് സ്‌പോർട്ടിയർ എസ്‌യുവിക്കായി ഹ്യുണ്ടായി ഇതിനകം ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
2024 മെയ് മുതൽ ഡെലിവറികൾ ആരംഭിക്കാൻ സാധ്യതയുള്ള ക്രെറ്റ N -ലൈനിൻ്റെ ലോഞ്ചിന് മുന്നോടിയായി തന്നെ ഇപ്പോൾ ആറ് മുതൽ എട്ട് ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് കാർ നിർമ്മാതാക്കൾ കണക്കാക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഹ്യുണ്ടായി ക്രെറ്റ N -ലൈനിന് അതിൻ്റെ നോർമൽ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌പോർട്ടിയർ ലുക്ക് ലഭിക്കുന്നു.

സ്റ്റാൻഡേർഡ് ക്രെറ്റയെ അപേക്ഷിച്ച് ക്രെറ്റ N -ലൈനിലെ മാറ്റങ്ങളിൽ, പുനർരൂപകൽപ്പന ചെയ്ത ഗ്രില്ല്, ട്വീക്ക് ചെയ്ത ബമ്പറുകൾ, എക്സ്റ്റീരിയറിൽ ഒന്നിലധികം 'N -ലൈൻ' ബാഡ്ജുകൾ, റെഡ് ഹൈലൈറ്റുകൾ, ഡ്യുവൽ ടിപ്പ് എക്‌സ്‌ഹോസ്റ്റ്, റെഡ് ബ്രേക്ക് ക്യാലിപ്പറുകളുള്ള വലിയ 18 ഇഞ്ച് അലോയി വീലുകൾ എന്നിവ ഉൾപ്പെടുന്നു. അതോടൊപ്പം കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫുള്ള തണ്ടർ ബ്ലൂ എന്ന പുതിയ കളർ ഷേഡും ഇതിന് ലഭിക്കുന്നു.
അകത്തേക്ക് നീങ്ങുമ്പോൾ, കാർ നിർമ്മാതാക്കൾ ഈ സ്പോർട്ടി മോഡലിന് ഒരു ബ്ലാക്ക് തീം നൽകുന്നു, ഡാഷ്‌ബോർഡിൽ റെഡ് ഹൈലൈറ്റുകളും അപ്ഹോൾസ്റ്ററിക്ക് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ലഭിക്കും. ക്രെറ്റ N -ലൈനിൽ N -ലൈൻ സ്പെക്ക് സ്റ്റിയറിംഗ് വീലും കമ്പനി വാഗ്ദാനം ചെയ്യും.

സ്റ്റാൻഡേർഡ് മോഡലിൻ്റെ ഇൻസ്‌ട്രുമെൻ്റേഷനും, ഇൻഫോടെയ്ൻമെൻ്റിനുമായി വരുന്ന ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ എസി എന്നിവയ്‌ക്കൊപ്പം ഹ്യുണ്ടായി ക്രെറ്റ N -ലൈനും ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
യാത്രക്കാരുടെ സംരക്ഷണത്തിൻ്റെ കാര്യത്തിൽ, കൂടുതൽ സ്പോർട്ടിയായ ഹ്യുണ്ടായി എസ്‌യുവിയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ്, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ നിർമ്മാതാക്കൾ സജ്ജീകരിക്കും. ക്രെറ്റ N -ലൈനിന് ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) കമ്പനി നൽകാനും സാധ്യതയുണ്ട്.

160 PS മാക്സ് പവറും 253 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സ്റ്റാൻഡേർഡ് മോഡലായി ഹ്യുണ്ടായി ക്രെറ്റ N -ലൈനിൽ വാഗ്ദാനം ചെയ്യും, എന്നാൽ ഏഴ് സ്പീഡ് DCT (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) -യ്ക്ക് പുറമേ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിൻ്റെ ഓപ്ഷനും ഇതിന് നൽകാനാണ് സാധ്യത.
നോർമൽ ക്രെറ്റയിൽ നിന്ന് വേറിട്ടു നിൽക്കാൻ മെച്ചപ്പെട്ട ഹാൻഡ്ലിംഗിനായി അല്പം വ്യത്യസ്തമായ സസ്പെൻഷൻ സജ്ജീകരണവും വേഗത്തിലുള്ള സ്റ്റിയറിംഗ് റെസ്പോൺസും ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്‌പോർട്ടി സൗണ്ടിംഗ് എക്‌സ്‌ഹോസ്റ്റും ഹ്യുണ്ടായി ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നു. ആകെ മൊത്തം അകത്തും പുറത്തും ഒരു അഗ്രസ്സീവ് സ്പോർട്ടി അപ്പീൽ ക്രെറ്റ് N -ലൈനിന് ലഭിക്കും.
ഹ്യുണ്ടായി ക്രെറ്റ N -ലൈനിന് 17.50 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില വരാനാണ് സാധ്യത. കിയ സെൽറ്റോസ് GTX+, X -ലൈൻ എന്നിവയ്‌ക്കൊപ്പം ഇത് മത്സരിക്കും, കൂടാതെ സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ GT ലൈൻ, എംജി ആസ്റ്റർ എന്നിവയ്‌ക്ക് പകരം ഒരു സ്‌പോർട്ടി ബദലായി ഇത് പ്രവർത്തിക്കും.


Click it and Unblock the Notifications








