രണ്ടും ക്രെറ്റയല്ലേ, ഇതിൽ എന്നാ ഇപ്പോ മാറ്റം? ഇന്ത്യൻ സ്പെക്ക് vs ഇന്റർനാഷ്ണൽ സ്പെക്ക്

ഇന്ത്യ സ്പെക്ക് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി ഔദ്യോഗികമായി അനാവരണം ചെയ്തു. ജനുവരി 16 -ന് പുതുക്കിയ മോഡലിന്റെ വില നിർമ്മാതാക്കൾ വെളിപ്പെടുത്താനിരിക്കുകയാണ്. എന്നാൽ ആഗോളതലത്തിൽ വാഗ്ദാനം ചെയ്യുന്ന രണ്ടാം തലമുറ ക്രെറ്റയ്ക്ക് ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ ഇതിനകം തന്നെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി നൽകിയിരുന്നു. എസ്‌യുവിയുടെ ഈ രണ്ട് പതിപ്പുകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് നോക്കാം:

ഫ്രണ്ട് എൻഡ് ഡിസൈൻ: മറ്റ് വിപണികളിലെ ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യുണ്ടായി ക്രെറ്റ, പാരാമെട്രിക് ജ്വൽ എൽഇഡി ലൈറ്റിംഗിനൊപ്പം ട്യൂസോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഫ്രണ്ട് ഫാസിയ അവതരിപ്പിക്കുന്നു. എന്നിരുന്നാലും, പുതിയ ഇന്ത്യ സ്‌പെക്ക് ക്രെറ്റയിൽ ഗ്രില്ലിനായി ബോക്‌സിയർ ഡിസൈനും ബോണറ്റിന്റെ വീതിയിൽ ഇൻവേർട്ടഡ് 'L' ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങളുമായി വ്യാപിക്കുന്ന പുതിയ എൽഇഡി ഡിആർഎല്ലുകളും ഉൾപ്പെടുന്നു.

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ സ്പെക്ക് vs ഇന്റർനാഷ്ണൽ സ്പ

രണ്ടിനും സമാനമായി പ്ലേസ് ചെയ്തിരിക്കുന്ന വെർട്ടിക്കൾ ഓറിയന്റഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നു, എന്നാൽ ഇന്ത്യ സ്പെക്ക് ക്രെറ്റയ്ക്ക് ഹൗസിംഗിനും ഫ്രണ്ട് ബമ്പറിനും കൂടുതൽ ബോൾഡ് സ്റ്റൈലിംഗ് ഉണ്ട്. ഒറ്റ നോട്ടത്തിൽ ഇരു മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ ചെറുതാണ് എങ്കിലും പ്രത്യക്ഷത്തിൽ പ്രകടമാണ്.

റിയർ പ്രൊഫൈൽ: പുതിയ ഫ്രണ്ട് എന്റുമായി പൊരുത്തപ്പെടുന്നതിന് ഇന്ത്യയ്ക്കായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ റിയർ സ്‌റ്റൈലിംഗും ഹ്യുണ്ടായി അപ്‌ഡേറ്റുചെയ്‌തു. പുതിയ എൽഇഡി ഡിആർഎല്ലുകളുടെ ലൈറ്റ് സിഗ്‌നേച്ചറുമായി പൊരുത്തപ്പെടുന്ന കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പ് സജ്ജീകരണവും പുതിയ ബമ്പറിൽ കൂടുതൽ ചങ്കിയായ സിൽവർ സ്‌കിഡ് പ്ലേറ്റും ഇതിന് ഇപ്പോൾ ലഭിക്കുന്നു. അതേസമയം, മറ്റ് അന്താരാഷ്ട്ര വിപണികളിലെ പുതുക്കിയ ക്രെറ്റയ്ക്ക് പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്നിൽ വലിയ മാറ്റങ്ങളൊന്നും ലഭിച്ചില്ല എന്നത് വ്യക്തമാണ്.

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ സ്പെക്ക് vs ഇന്റർനാഷ്ണൽ

സൈഡ് പ്രൊഫൈൽ: ഹ്യുണ്ടായി ക്രെറ്റയുടെ സൈഡ് പ്രൊഫൈൽ ഇവിടെ നാം താരതമ്യം ചെയ്യുന്ന ഒരു വിപണിയിലും മുഖം മിനുക്കലിൽ അഥവാ ഫേസ്‌ലിഫ്റ്റിൽ വലിയ തോതിൽ മാറിയതായി കാണുന്നില്ല. എന്നിരുന്നാലും, ഓരോ വിപണിയ്ക്കും അലോയി വീലുകൾക്ക് അതിന്റേതായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കുന്നു എന്നത് നമുക്ക് കാണാനാവും.

ഇന്റീരിയർ: പുനർരൂപകൽപ്പന എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യക്കായുള്ള ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് കൂടുതൽ സമഗ്രമാണ് എന്ന് തോന്നുന്നു. അന്തർദേശീയമായി, മിഡ് സൈസ് എസ്‌യുവി ഇപ്പോഴും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7.0 ഇഞ്ച് TFT യൂണിറ്റുള്ള ഔട്ട്‌ഗോയിംഗ് മോഡലിന്റെ ഡാഷ്‌ബോർഡ് ലേയൗട്ട് വഹിക്കുന്നു.

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ സ്പെക്ക് vs ഇന്റർനാഷ്ണൽ സ്പ

എന്നിരുന്നാലും, ഇന്ത്യ സ്പെക് ക്രെറ്റയ്ക്ക് ഇൻഫോടെയിൻമെന്റിനും ഡ്രൈവർ ഡിസ്‌പ്ലേക്കുമായി ഡ്യുവൽ ഇന്റഗ്രേറ്റഡ് 10.25 ഇഞ്ച് സ്‌ക്രീനുകളും അപ്‌ഡേറ്റ് ചെയ്‌ത ഡാഷ്‌ബോർഡിലെ പുതിയ ക്ലൈമറ്റ് കൺട്രോൾ പാനലും ലഭിക്കുന്നു, ഇത് കൂടുതൽ പ്രീമിയമായി തോന്നുന്നു. എന്നിരുന്നാലും, സീറ്റുകൾക്കിടയിലുള്ള വോവർ സെൻട്രൽ കൺസോൾ ഡിസൈൻ രണ്ട് പതിപ്പുകൾക്കും മാറ്റമില്ലാതെ തുടരുന്നു. വ്യത്യസ്‌ത വിപണികൾക്ക് വ്യത്യസ്‌ത ക്യാബിൻ തീമുകൾ ലഭിക്കുന്നു, ഒന്നുകിൽ ബ്ലാക്ക് അല്ലെങ്കിൽ ഡ്യുവൽ-ടോൺ വൈറ്റ് അപ്‌ഹോൾസ്റ്ററിയാവും വരുന്നത്.

പവർട്രെയിനുകൾ: വിപണിയെ വളരെ സ്വാധീനിക്കുന്ന ഹ്യുണ്ടായി ക്രെറ്റയുടെ ഏറ്റവും വലിയ മാറ്റം എഞ്ചിനുകളുടെ ചോയിസാണ്. ചില വിപണികളിൽ ഇത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് ലഭിക്കുന്നത്, മറ്റു വിപണികൾക്ക് 1.0 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ എന്നിവ തിരഞ്ഞെടുക്കാം. എന്നിരുന്നാലും, ഇന്ത്യയ്ക്ക് നാച്ചുറലി ആസ്പിരേറ്റഡ്, ടർബോചാർജ്ഡ്, ഡീസൽ എന്നിങ്ങനെ മൂന്ന് 1.5 ലിറ്റർ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ സ്പെക്ക് vs ഇന്റർനാഷ്ണൽ

ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യുണ്ടായി ക്രെറ്റ ജനുവരി 16 -ന് വില പ്രഖ്യാപിക്കും. ഏകദേശം 11 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ഇത് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാഖ്, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ്, സിട്രോൺ C3 എയർക്രോസ് എന്നിവയ്‌ക്കെതിരെ ഇത് മത്സരിക്കുന്നത് തുടരും.

More from DriveSpark

Article Published On: Sunday, January 14, 2024, 15:40 [IST]
English summary
Hyundai creta 2024 facelift indian spec vs inetrnational spec compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X