എതിരാളികളുടെ ഇന്ധനക്ഷമതയുമായി നോക്കിയാൽ, ഈ മൈലേജ് കൊണ്ട് 2024 ക്രറ്റയ്ക്ക് മേൽക്കൈ ഉണ്ടാവുമോ?

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അടുത്തിടെ തങ്ങളുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടർബോ പെട്രോൾ എഞ്ചിനിനൊപ്പം ഗണ്യമായി പരിഷ്കരിച്ച ഡിസൈനും ഇന്റീരിയറും ഫീച്ചർ ചെയ്യുന്ന പുതിയ ഹ്യുണ്ടായി ക്രെറ്റയ്ക്ക് 10.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ എസ്‌യുവി ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പിലോ 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാവുന്നതാണ്. 115 PS മാക്സ് പവർ നൽകുന്ന 1.5 ലിറ്റർ NA പെട്രോൾ, 116 PS കരുത്തുമായി വരുന്ന 1.5 ലിറ്റർ ടർബോ ഡീസൽ, 160 PS പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാണ്.

എതിരാളികളെ മുട്ടുകുത്തിക്കുമോ പുത്തൻ ക്രെറ്റയുടെ മൈലേജ്?

1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു, ടർബോ ഡീസൽ പതിപ്പിൽ ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളുണ്ട്. ടർബോ പെട്രോൾ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ.

NA പെട്രോൾ പതിപ്പുകളുടെ മൈലേജ്: പുതിയ ക്രെറ്റ 1.5 ലിറ്റർ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് യഥാക്രമം ലിറ്ററിന് 17.4 കിലോമീറ്റർ, 17.7 കിലോമീറ്റർ എന്നിങ്ങനെ സർട്ടിഫൈഡ് മൈലേജ് കമക്കുകൾ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതേ പവർട്രെയിനുകളുള്ള സെൽറ്റോസ് മാനുവൽ ലിറ്ററിന് 17.0 കിലോമീറ്ററും, ഓട്ടോമാറ്റിക്ക് 17.7 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

എതിരാളികളെ മുട്ടുകുത്തിക്കുമോ പുത്തൻ ക്രെറ്റയുടെ മൈലേജ്?

ആറ് സ്പീഡ് മാനുവൽ, ഏഴ് സ്റ്റെപ്പ് CVT എന്നിവയുള്ള 121 PS പവറുമായി വരുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന് കരുത്തേകുന്നത്. മാനുവൽ പതിപ്പ് ലിറ്ററിന് ARAI സർട്ടിഫൈഡ് 15.31 കിലോമീറ്റർ മൈലേജ് നൽകുന്നു, അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 16.92 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ പെട്രോൾ പതിപ്പുകളാണ് വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡലുകൾ എന്ന് പറയാം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് രണ്ടിലും വരുന്നത്. മാനുവൽ പതിപ്പ് ARAI സാക്ഷ്യപ്പെടുത്തിയ 21.11 കിലോമീറ്റർ ഇന്ധനക്ഷമത തിരികെ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എതിരാളികളെ മുട്ടുകുത്തിക്കുമോ പുത്തൻ ക്രെറ്റയുടെ മൈലേജ്?

ഇവ AWD സജ്ജീകരണത്തോടെ ലിറ്ററിന് 19.38 കിലോമീറ്റർ ആയി കുറയുന്നു എന്നത് . ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 20.58 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ടൈഗൂൺ, കുഷാഖ് എന്നിവ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ യഥാക്രമം ലിറ്ററിന് 19.87 കിലോമീറ്ററും, 18.15 കിലോമീറ്റർ മൈലേജ് എന്നിവ നൽകുന്നു.

ടർബോ പെട്രോൾ പതിപ്പുകൾ: ഹ്യുണ്ടായി ക്രെറ്റ ടർബോ പെട്രോൾ പതിപ്പ് ലിറ്ററിന് 18.4 കിലോമീറ്റർ എന്ന ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത നൽകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. മാനുവൽ ഗിയർബോക്സ് ഓപ്ഷനുകളിൽ ഇത് ലഭ്യമല്ല എന്നത് ശ്രദ്ധേയമാണ്. വാസ്തവത്തിൽ, സെൽറ്റോസ് ടർബോ മാനുവൽ, DCT ഗിയർബോക്‌സ് ഓപ്ഷനുകളിൽ യഥാക്രമം ലിറ്ററിന് 17.7 കിലോമീറ്റർ, 17.9 കിലോമീറ്റർ എന്നീ മൈലേജ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നു.

എതിരാളികളെ മുട്ടുകുത്തിക്കുമോ പുത്തൻ ക്രെറ്റയുടെ മൈലേജ്?

ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും ടർബോ പെട്രോൾ എഞ്ചിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, രണ്ട് എസ്‌യുവികളും ഹൈബ്രിഡ് പവർട്രെയിനുകൾക്കൊപ്പം ലഭ്യമാണ് എന്നതാണ് ഒരു പ്രധാന ഹൈലൈറ്റ്, കൂടാതെ ലിറ്ററിന് 27.97 കിലോമീറ്റർ എന്ന സർട്ടിഫൈഡ് മൈലേജ് ഈ പതിപ്പുകളിൽ ഇരു മോഡലുകളും നൽകുമെന്ന് അവകാശപ്പെടുന്നു. ടൈഗൂൺ & കുഷാഖ് ടർബോ പതിപ്പ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടൊപ്പം യഥാക്രമം ലിറ്ററിന് 18.6 കിലോമീറ്റർ, 19 കിലോമീറ്റർ എന്നീ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഡീസൽ പതിപ്പുകൾ: ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ക്രെറ്റയും സെൽറ്റോസും മാത്രമാണ് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. 116 PS മാക്സ് പവറും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് രണ്ട് മോഡലുകളിലും സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ ക്രെറ്റ മാനുവൽ, torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം യഥാക്രമം ലിറ്ററിന് 21.8 കിലോമീറ്റർ, 19.1 കിലോമീറ്റർ എന്നീ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. മറുവശത്ത്, അതേ എഞ്ചിനിലുള്ള സെൽറ്റോസ് ഡീസൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉപയോഗിച്ച് യഥാക്രമം ലിറ്ററിന് 20.7 കിലോമീറ്റർ, 19.1 കിലോമീറ്റർ എന്നിവ നൽകുന്നു.

More from DriveSpark

Article Published On: Friday, January 19, 2024, 11:00 [IST]
English summary
Hyundai creta 2024 facelift mileage figures compared to competitors explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X