ലുക്കിലും ടെക്കിലും മാത്രമല്ല ഓട്ടത്തിലും പുലി തന്നെ പുത്തൻ ക്രെറ്റ; മൈലേജ് കണക്കുകൾ ഇങ്ങനെ

ഇന്ത്യൻ വിപണി ഏറെ നാളായി കാത്തിരുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി ഒടുവിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ മിഡ് സൈസ് എസ്‌യുവിക്ക് ഏഴ് വേരിയന്റുകളും മൂന്ന് പവർട്രെയിൻ ഓപ്ഷനുകളും ലഭിക്കും. രാജ്യത്തെ എസ്‌യുവി വിപണിയി കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഈ അപ്പ്ഡേറ്റ് സഹായകമാവും.

വേരിയന്റുകൾ, വർണ്ണ ഓപ്ഷനുകൾ, കാത്തിരിപ്പ് കാലയളവ് എന്നിവയുൾപ്പെടെ പുതിയ ക്രെറ്റയുടെ മറ്റ് വിശദാംശങ്ങളിലേക്ക് പോവുന്നതിന് മുന്നോടിയായി, ഈ ലേഖനത്തിൽ, അടുത്തിടെ പുറത്തിറക്കിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിൻ തിരിച്ചുള്ള ARAI- സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ നമുക്ക് ഒന്നു നോക്കാം. ഇന്ത്യൻ വിപണിയിൽ മൈലേജ് ഒരു വാഹനത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണ്ണായക ഘടകമാണ്.

2024 ക്രെറ്റയുടെ മൈലേജ് കണക്കുകൾ ഇങ്ങനെ

1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ ലഭ്യമാകുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iMT, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ, CVT, ഏഴ് സ്പീഡ് DCT ഗിയർബോക്സ് എന്നിവയാണ് വാഹനത്തിന്റെ ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

ഇവയിൽ NA പെട്രോൾ പതിപ്പിനൊപ്പം ആറ് സ്പീഡ് മാനുവലിന് ലിറ്ററിന് 17.4 കിലോമീറ്ററും ആറ് സ്പീഡ് iMT -യ്ക്കൊപ്പം 17.7 കിലോമീറ്റർ മൈലേജുമാണ് ARAI സർട്ടിഫൈ ചെയ്യുന്നത്. അടുത്തതായി 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ്, ഇത് ഏഴ് സ്പീഡ് DCT സിസ്റ്റവുമായി വരുന്നു, ലിറ്ററിന് 18.4 കിലോമീറ്റർ മൈലേജാണ് ഈ സംവിധാനത്തിൽ 2024 ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്.

2024 ക്രെറ്റയുടെ മൈലേജ് കണക്കുകൾ ഇങ്ങനെ

മിഡ് സൈസ് എസ്‌യുവിയിലെ ഡീസൽ പതിപ്പാണ് ഇക്കൂട്ടത്തിൽ മൈലേജിൽ കേമൻ. ആറ് സ്പീഡ് മാനുവലിനൊപ്പം ലിറ്ററിന് 21.8 കിലോമീറ്ററും, ആറ് സ്പീഡ് ഓട്ടോമാറ്റിക്കിനൊപ്പം ലിറ്ററിന് 19.1 കിലോമീറ്റർ മൈലേജും സാക്ഷ്യപ്പെടുത്തുന്നു. ഇനി ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ മറ്റ് കാര്യങ്ങൾ നോക്കിയാൽ, 10,99,900 രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്നു.

E, EX, S, S(O), SX, SX Tech, SX(O) എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്, മുകളിൽ സൂചിപ്പിച്ച പോലെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ രൂപങ്ങളിൽ ക്രെറ്റ ലഭിക്കും. അപ്‌ഡേറ്റുകളുടെ കാര്യത്തിൽ, ഹ്യുണ്ടായി 2024 ക്രെറ്റയുടെ എക്സ്റ്റീരിയറും ഇന്റീരിയറും പൂർണ്ണമായും മാറ്റിമറിച്ചിട്ടുണ്ട്.

2024 ക്രെറ്റയുടെ മൈലേജ് കണക്കുകൾ ഇങ്ങനെ

മുൻവശത്ത്, വലിയ ത്രീ-റോ വെർട്ടിക്കൽ ഗ്രില്ല്, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, H- ആകൃതിയിലുള്ള എൽഇഡി DRL-കൾ, വെർട്ടിക്കലായി സെറ്റ് ചെയ്തിരിക്കുന്ന ഫോഗ് ലാമ്പുകൾ, ഒരു പുതിയ സെറ്റ് LED ഹെഡ്‌ലാമ്പുകൾ എന്നിവയാൽ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ വാഹനത്തിന് ലഭിക്കുന്നു. പിൻഭാഗത്ത്, കണക്റ്റഡ് എൽഇഡി ടെയ്‌ലാമ്പ് സജ്ജീകരണവും ഫോക്‌സ് സ്‌കിഡ് പ്ലേറ്റും ആണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം.

അകത്തളത്തിൽ, 2024 ക്രെറ്റയിൽ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനും വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന ഇൻഫോടെയിൻമെന്റ് സ്‌ക്രീനുമായി ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ വരുന്നു. കൂടാതെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സറൗണ്ട് വ്യൂ മോണിറ്റർ, ലെവൽ 2 ADAS സേഫ്റ്റി സ്യൂട്ട് എന്നിവയും പുതുക്കിയ മോഡലിന് ലഭിക്കുന്നു.

2024 ക്രെറ്റയുടെ മൈലേജ് കണക്കുകൾ ഇങ്ങനെ

പവർട്രെയിനുകളെ സംബന്ധിച്ചിടത്തോളം, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭിക്കും. 113 bhp മാക്സ് പവറും 144 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്ത 1.5 ലിറ്റർ NA പെട്രോൾ, 114 bhp പവറും 250 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും വരുന്നു.

കൂടാതെ 113 bhp പവറും 144 Nm torque ഉം വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോറും ഉൾപ്പെടുന്നു. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് DCT, ഒരു CVT യൂണിറ്റ് എന്നിവയാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, January 16, 2024, 15:35 [IST]
English summary
Hyundai creta 2024 facelift mileage figures revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X