മുഖം മിനുക്കൽ അല്ല ഇത് അടിമുടി മാറ്റം തന്നെ; പുത്തൻ ക്രെറ്റയെ പഴയതുമായി ഒത്തു നോക്കാം
2024 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. 10.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മിഡ് സൈസ് എസ്‌യുവിയുടെ പുത്തൻ ആവർത്തനം വിൽപ്പനയ്ക്ക് എത്തുന്നത്. അടിമുടി മാറ്റങ്ങളുമായിട്ടാണ് പുത്തൻ അപ്പ്ഡേറ്റ് എത്തുന്നത്. പ്രീ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നിന്ന് 2024 മോഡലിൽ വരുന്ന എക്സ്റ്റീരിയർ & ഇന്റീരിയർ മാറ്റങ്ങൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.
ഡിസൈൻ: 2024 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് കാര്യമായ ഡിസൈൻ നവീകരണത്തിന് വിധേയമാട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്, പ്രത്യേകിച്ച് ഫ്രണ്ട് പ്രൊഫൈലിൽ. പുതിയ ചതുരാകൃതിയിലുള്ള ഗ്രില്ലും ഇൻവേർട്ടഡ് 'L' ആകൃതിയിലുള്ള സിഗ്‌നേച്ചറോടുകൂടിയ എൽഇഡി DRL -കളും വാഹനത്തിന്റെ പൂർണ്ണ വീതി കവർ ചെയ്യുന്ന എൽഇഡി ലൈറ്റ്ബാറും ലഭിക്കുന്നു.

നിലവിലെ ക്രെറ്റയെക്കാൾ കൂടുതൽ ബോക്സി രൂപമാണ് ഇത് അവതരിപ്പിക്കുന്നത്. ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും അതിന്റെ മൊത്തത്തിലുള്ള ബോക്‌സി ഫാസിയയെ പൂർത്തീകരിക്കുന്ന ചങ്കി സ്‌കിഡ് പ്ലേറ്റും ഉൾക്കൊള്ളുന്ന ഒരു നവീകരിച്ച ബമ്പറും വാഹനത്തിന് ലഭിക്കുന്നു.
സൈഡ് പ്രൊഫൈലിൽ, പുതിയ അലോയി വീലുകൾ ഒഴികെ, 2024 ക്രെറ്റയുടെ മൊത്തത്തിലുള്ള സിലൗട്ട് നാം റോഡുകളിൽ കാണുന്ന നിലവിലെ മോഡലിന് സമാനമാണ്. പിൻഭാഗത്ത്, DRL -ന് സമാനമായ സിഗ്നേച്ചർ ഫീച്ചർ ചെയ്യുന്ന, കണക്റ്റഡ് LED ടെയിൽ ലാമ്പുകളും നമുക്ക് കാണാം.

ഇന്റീരിയർ: ഹ്യുണ്ടായി 2024 അപ്പ്ഡേറ്റിനൊപ്പം ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളും വരുത്തിയിട്ടുണ്ട്. പ്രീ -ഫേസ്‌ലിഫ്റ്റ് മോഡലിന് വളരെ സിമ്പിളും ഹമ്പിളുമായ ഡിസൈൻ ലഭിക്കുമ്പോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കുമായി ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണത്തോടുകൂടി എത്തുന്ന പുതിയ പതിപ്പ് കൂടുതൽ പ്രീമിയമാണ്. കൂടാതെ, മൾട്ടി -കളർ ആംബിയന്റ് ലൈറ്റിംഗിന്റെ അഡീഷൻ ക്യാബിന്റെ മൊത്തത്തിലുള്ള ഫീൽ മെച്ചപ്പെടുത്തിയിരിക്കുന്നു.
ഫീച്ചറുകൾ: പുതിയ ക്രെറ്റയിലെ എക്യുപ്മെന്റുകളുടെ ലിസ്റ്റ് ഒരു പ്രധാന ചർച്ചാ വിഷയമാണ്. ഔട്ട്‌ഗോയിംഗ് കാർ ഇതിനകം ഉദാരമായി തന്നെ സജ്ജീകരിച്ചിരുന്നു, കൂടാതെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ടു-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ റിയർ സീറ്റ് ബാക്ക്‌റെസ്റ്റ്, 360 -ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ ഫീച്ചറുകളുടെ സമഗ്രമായ സ്യൂട്ട് തുടങ്ങിയ സവിശേഷതകൾ ഹ്യുണ്ടായി ഇതിൽ ചേർത്തിട്ടുണ്ട്.

എന്നാൽ ടോപ്പ് സ്‌പെക്ക് മോഡലുകളിലെ ക്യാമറ അധിഷ്‌ഠിത ADAS സ്യൂട്ട് ആയിരിക്കണം ഏറ്റവും വലിയ സംസാര വിഷയമായി മാറുന്നത്. ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ, ലെയിൻ കീപ്പ് അസിസ്റ്റ് എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഒരു പരിഷ്കരിച്ച സോഫ്റ്റ്‌വെയറിലും പ്രവർത്തിക്കുന്നു.
പവർട്രെയിൻ: 2024 ക്രെറ്റ, പുതിയ വെർണയിൽ വരുന്ന ടർബോ പെട്രോൾ പവർട്രെയിൻ ഉപയോഗിക്കുന്നു. മുമ്പത്തെ മോഡലിൽ വരുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിനെ പുതിയ 1.5 ലിറ്റർ യൂണിറ്റ് മാറ്റിസ്ഥാപിക്കുന്നു. ഇതാണ് പവർട്രെയിനുകളുടെ കാര്യത്തിൽ 2024 പതിപ്പിൽ വരുന്ന പ്രധാന അപ്പ്ഡേറ്റ്.

അതിനുപുറമെ, 116 PS മാക്സ് പവർ നൽകുന്ന 1.5 ലിറ്റർ ഡീസലും 115 PS പവറുമായി വരുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനും ഉൾപ്പെടുന്ന നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിൽ 2024 ഹ്യുണ്ടായി ക്രെറ്റ വാഗ്ദാനം ചെയ്യുന്നത് തുടരും.


Click it and Unblock the Notifications








