വിറ്റാര വിൽക്കുമോ ഇതുപോലെ? മൂന്നു മാസത്തിൽ ക്രെറ്റ കൊയ്തത് ഒരു ലക്ഷത്തിനുമേൽ ബുക്കിംഗ്
ഇന്ത്യൻ വാഹന വിപണി കുറച്ച് കാലമായി എസ്‌യുവികൾക്ക് പിന്നാലെയാണ്, അതിനാൽ തന്നെ പ്രമുഖ വാഹന നിർമ്മതാക്കൾ എല്ലാം തന്നെ ഈ സെഗ്മന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പണ്ട് 2015 കാലഘട്ടത്തിൽ റെനോ ഡസ്റ്റർ, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയുമായി ചേർന്ന് എസ്‌യുവി സെഗ്മെന്റിന് പുത്തൻ മാനങ്ങൾ സമ്മാനിച്ച ഒരു മോഡലാണ് ഹ്യുണ്ടായി ക്രെറ്റ.
വിപണിയിൽ എത്തിയ നാൾ മുതൽ കൊറിയൻ ബ്രാൻഡിന്റെ ഒരു ബെസ്റ്റ് സെല്ലറായി ഇത് നിലകൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ക്രെറ്റയ്ക്ക് അടുമുടി മാറ്റങ്ങളുമായി ഒരു ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. അവതരിപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റ ഒരു ലക്ഷത്തിലധികം ബുക്കിംഗ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) പ്രഖ്യാപിച്ചിരിക്കുകയാണ്.

പഴയതലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, വൻതോതിൽ പരിഷ്കരിച്ച ഹ്യുണ്ടായി ക്രെറ്റയ്ക്ക് അകത്തും പുറത്തും ഒട്ടനവധി അപ്‌ഡേറ്റുകളും മാറ്റങ്ങളും ലഭിക്കുന്നു, കൂടാതെ വാഹനത്തിനുള്ളിലം ഫീച്ചർ ലിസ്റ്റ് മുമ്പത്തേക്കാൾ വിപുലമാക്കിയിട്ടുമുണ്ട്. പുതുതായി ലോഞ്ച് ചെയ്ത ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഇന്ത്യൻ വിപണിയിൽ ലഭിച്ച സ്വീകരണം വളരെ ശ്രദ്ധേയമായി. മൊത്തം ബുക്കിംഗിൻ്റെ 71 ശതമാനവും സൺറൂഫുള്ള മോഡലുകൾക്കാണ് ലഭിച്ചിരിക്കുന്നത്, കൂടാതെ ഇതിൽ 52 ശതമാനം വരെ കണക്റ്റഡ് കാർ വേരിയന്റുകളും ഉൾപ്പെടുന്നു.
പുതിയ ഹ്യുണ്ടായി ക്രെറ്റയിലൂടെ, ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ' എന്നതിനായുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ വിപണിയിൽ കൂടുതൽ മികവുറ്റ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള തങ്ങളുടെ ശ്രമം തുടരുകയാണ് എന്ന് പുതിയ നാഴികക്കല്ല് പിന്നിട്ടതിനെ കുറിച്ച് സംസാരിച്ച ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിൻ്റെ CEO തരുൺ ഗാർഗ് പറഞ്ഞു. ക്രെറ്റ ബ്രാൻഡ് എല്ലായ്‌പ്പോഴും പുതിയ മാനദണ്ഡങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ 2024 ഹ്യുണ്ടായി ക്രെറ്റ, പ്രധാന ജോയിന്റുകളിൽ സ്ട്രക്ച്ചറൽ റീഎൻഫോവ്സ്മെന്റും, നൂതനവും ഹൈ സ്ട്രെംഗ്ത്ത് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ശക്തമായ ബോഡി സ്ട്രക്ച്ചർ പ്രദാനം ചെയ്യുന്ന എക്‌സോസ്‌കെലിറ്റണോടുകൂടിയ സെൻസസ് സ്‌പോർട്ടിനെസ് ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാണ്. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളുമായി വരുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളും ഇതോടൊപ്പം ലഭ്യമാണ്.
സ്റ്റാൻഡേർഡായി, മിഡ് സൈസ് എസ്‌യുവിയിൽ ആറ് എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും മൂന്ന് പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ് (VSM), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ TPMS ഹൈലൈൻ, ഡ്രൈവർ ആങ്കർ പ്രീറ്റെൻഷനറിനൊപ്പം ഫ്രണ്ട് സീറ്റ്ബെൽറ്റ് പ്രീറ്റെൻഷനർ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

വാഹനത്തിന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ടെലിമാറ്റിക്‌സ് സ്വിച്ചുകളുള്ള ഇലക്‌ട്രോ ക്രോമിക് മിറർ (ESM) ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട് പാർക്കിംഗ് സെൻസർ, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ (BVM), ലെവൽ 2 ADAS സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു.
ഈ അഡ്വാൻസ്ഡ് സേഫ്റ്റി സിസ്റ്റത്തിൽ ഫോർവേഡ് കോളീഷൻ വാർണിംഗ് & അവോയിഡൻസ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ വാർണിംഗ് & അവോയിഡൻസ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റൻഷൻ വാർണിംഗ്, സേഫ് എക്സിറ്റ് വാർണിംഗ്, സ്റ്റോപ്പ് & ഗോ, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവയെല്ലാം വരുന്നു.


Click it and Unblock the Notifications








