400 കി.മീ റേഞ്ചുള്ള ഹ്യുണ്ടായി ഇലക്ട്രിക് കാര്‍ ഇത്രയും കുറഞ്ഞ വിലക്കോ! ടാറ്റക്ക് ഇനി ഉറക്കമില്ലാ രാവുകള്‍

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്ലോക്ക്ബസ്റ്റര്‍ ലോഞ്ചിലൂടെ 2024-ന് ഉജ്വല തുടക്കമാണിട്ടത്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ അതികായനായ ക്രെറ്റയുടെ മുഖംമിനുക്കിയ പതിപ്പിന്റെ ബുക്കിംഗ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കാല്‍ ലക്ഷം യൂണിറ്റും കടന്ന കുതിക്കുകയാണ്. പുതിയ ഇലക്ട്രിക് പതിപ്പ് കൊണ്ടുവന്ന് ഹ്യുണ്ടായി ക്രെറ്റ റേഞ്ച് വിപുലീകരിക്കാന്‍ പോകുന്ന വിവരം ഇതിനോടകം എല്ലാവര്‍ക്കുമറിയാം.

ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്രെറ്റ ഇവി ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ക്രെറ്റ ഇവി കഴിഞ്ഞ ദിവസം ആദ്യമായി ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. ഹ്യുണ്ടായിയുടെ 'സെന്‍സസ് സ്പോര്‍ട്ടിനസ്' ഡിസൈന്‍ ഭാഷയിലായിരിക്കും ക്രെറ്റ ഇലക്ട്രിക്കിന്റെ രൂപകല്‍പ്പന. ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ ഹെഡ്ലൈറ്റുകളും ടെയില്‍ ലൈറ്റുകളും ഇതിന് ലഭിക്കുമെന്നാണ് സ്‌പൈ ഷോട്ടുകള്‍ സൂചിപ്പിക്കുന്നത്.

2024 hyundai creta launch

ക്രെറ്റ ഇവിയുടെ മൊത്തത്തിലുള്ള സിലൗട്ടും അതിന്റെ ഐസി എഞ്ചിന്‍ പതിപ്പിന് സമാനമായിരിക്കും. എന്നിരുന്നാലും ക്ലോസ്ഡ് ഓഫ് ഗ്രില്‍ പോലെ ഇവി സ്‌പെസിഫിക്കായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍, മസ്‌കുലര്‍ ബോണറ്റ്, ഡിസൈനര്‍ എയര്‍ ഡാം, റൂഫ് റെയിലുകള്‍, പുതുക്കിയ അലോയ് വീലുകള്‍ എന്നിവ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിച്ചേക്കാം. എയറോഡൈനാമിക് കാര്യക്ഷമമായ അലോയ് വീലുകള്‍ 17 ഇഞ്ച് യൂണിറ്റുകളാണെന്നാണ് തോന്നുന്നത്.

എന്നാല്‍ 18 ഇഞ്ച് വീലുകളും ഓഫര്‍ ചെയ്‌തേക്കാം. കോന ഇലക്ട്രിക്കിനെ അനുമരിപ്പിച്ച് മധ്യഭാഗത്ത് നോസ് മൗണ്ടഡ് ചാര്‍ജിംഗ് പോര്‍ട്ട് ഫീച്ചര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. .റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റ്, ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവ ഈ ഇലക്ട്രിക് കാറിന്റെ പിന്‍വശത്തെ രൂപകല്‍പ്പന മികവുറ്റതാക്കുന്നു. പരീക്ഷണയോട്ടത്തിനിടെ കാര്‍ മറച്ചിരിക്കുന്നതിനാല്‍ കൃത്യമായ ഡിസൈന്‍ പ്രവചിക്കാന്‍ കഴിയില്ല.

hyundai creta ev spied in india

ക്രെറ്റ ഫെയ്സ്ലിഫ്റ്റിനോട് സാമ്യമുള്ള ഇന്റീരിയറായിരിക്കും ഇലക്ട്രിക് പതിപ്പില്‍ വരിക. അതേസമയം തന്നെ ചില ഇന്റീരിയര്‍ ബിറ്റുകള്‍ അയോണിക് 5 ഇവിയില്‍ നിന്നും കടമെടുക്കും. സാധാരണ മോഡല്‍ പോലെ ഇതിനും 5 സീറ്റര്‍ ക്യാബിന്‍ ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്ററും ഇതിനകത്ത് സജ്ജീകരിക്കും.

മള്‍ട്ടി എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷക്കായി സജ്ജീകരിക്കും. വോയ്സ് കമാന്‍ഡ് ടെക്നോളജി ഉള്‍പ്പെടെയുള്ള ഹൈടെക് ഫീച്ചറുകള്‍ കൂടാതെ അകത്തളം കൂടുതല്‍ മനോഹരമാക്കാന്‍ ആംബിയന്റ് ലൈറ്റിംഗും സജ്ജീകരിച്ചേക്കും. വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ പവര്‍ട്രെയിന്‍ വശങ്ങളെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും എല്‍ജി കെമില്‍ നിന്നുള്ള 45 kWh ബാറ്ററി പായ്ക്കായിരിക്കും ക്രെറ്റ ഇവിക്ക് പവര്‍ നല്‍കുകയെന്നാണ് തോന്നുന്നത്.

2024 hyundai creta interior

എംജി ZS ഇവി (50.3kWh), വരാനിരിക്കുന്ന മാരുതി eVX (48-60kWh) പോലുള്ള എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അല്‍പ്പം ചെറുതായി തോന്നാം. എന്നാല്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിന്റെ 40.5 kWh യൂണിറ്റിനേക്കാള്‍ വലുതായിരിക്കുമിത്. ഫുള്‍ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ റേഞ്ച് ഏകദേശം 250 കിലോമീറ്റര്‍ ആയിരിക്കും.

അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനക്ക് വെക്കുന്ന പുതിയ തലമുറ കോന ഇവിയുടെ ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ക്രെറ്റ ഇവിക്ക് തുടിപ്പേകുക. ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് മോട്ടോര്‍ ഏകദേശം 138 bhp പവറും 255 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവി എത്ര രൂപയ്ക്ക് വില്‍പ്പനക്കെത്തിക്കുമെന്നറിയാനായിരിക്കും ഏവര്‍ക്കും ആകാംക്ഷ.

2024 hyundai creta instrument cluster

നിലവില്‍ കോന ഇവി, അയോണിക്‌ള 5 എന്നീ കാറുകളാണ് ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഇലക്ട്രിക് മോഡല്‍നിരയിലുള്ളത്. നിലവില്‍ 23.84 ലക്ഷം രൂപയാണ് കോന ഇലക്ട്രിക്കിന്റെ പ്രാരംഭ വില. അതേ സമയം ടോപ് വേരിയന്റിന് 24.03 ലക്ഷം രൂപയാണ് വില. 45.95 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് അയോണിക് 5 ഓഫര്‍ ചെയ്യുന്നത്. അത്യന്ത്യം മത്സരം നിറഞ്ഞ വിഭാഗമായതിനാല്‍ ഏകദേശം 17 ലക്ഷം രൂപ വിലയിലായിരിക്കും ക്രെറ്റ ഇവി പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായിയുടെ മറ്റ് രണ്ട് മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നതിനാല്‍ ക്രെറ്റ ഇവി കമ്പനിയുടെ എന്‍ട്രി ലെവല്‍ ഇവിയാകും. അതേസമയം മൈക്രോ എസ്‌യുവി വിഭാഗത്തിലെ ഹ്യുണ്ടായിയുടെ ഭാഗ്യനക്ഷത്രമായി മാറിയ എക്സെറ്ററിന്റെ ഇലക്ട്രിക് മോഡലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ടാറ്റ പഞ്ചുമായിട്ടാണ് എക്‌സ്റ്ററിന്റെ നേരിട്ടുള്ള മത്സരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ പഞ്ച് ഇവി പുറത്തിറക്കിയതിനാല്‍ എക്‌സ്റ്റര്‍ ഇവിയുടെ വരവും വൈകാനിടയില്ല.

Source: Autocar India

More from DriveSpark

Article Published On: Thursday, January 25, 2024, 16:33 [IST]
English summary
Hyundai creta ev spotted testing in india expected price features launching date
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X