ഹ്യുണ്ടായി ഷോറൂമുകള്‍ നിറഞ്ഞുകവിയും! ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് തുടങ്ങി

2015 ജൂലൈയിലാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ക്രെറ്റയെന്ന മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിന് ശേഷം കഴിഞ്ഞ 8 വര്‍ഷമായി സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്രെറ്റ. മോഡലിന്റെ മുഖംമിനുക്കിയ പതിപ്പ് ജനുവരി 16-ാം തീയതി അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്.

രാജ്യം കാത്തിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവിയുടെ ബുക്കിംഗ് വിന്‍ഡോ തുറന്നിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോള്‍. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ഹ്യുണ്ടായി ഡീലര്‍ഷിപ്പില്‍ നിന്നോ അല്ലെങ്കില്‍ ഓണ്‍ലൈനായോ വണ്ടി ബുക്ക് ചെയ്യാം. 25,000 രൂപയാണ് ടോക്കണ്‍ തുകയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള ക്രെറ്റ ബുക്കിംഗ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ ബുക്കിംഗ് പുതിയ ക്രെറ്റയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

hyundai creta facelift bookings open

E, EX, S, S(O), SX, SX Tech, SX(O) എന്നിങ്ങനെ ഏഴ് വ്യത്യസ്ത വേരിയന്റുകളിലായാണ് എസ്‌യുവി വരുന്നത്. ആറ് മോണോ ടോണിലും ഒരു ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനുകളിലും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാകും. പുതിയ റോബസ്റ്റ് എമറാള്‍ഡ് പേള്‍, ഫിയറി റെഡ്, റേഞ്ചര്‍ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ എന്നിവയാണ് മോണോടോണ്‍ നിറങ്ങള്‍. ബ്ലാക്ക് റൂഫിനൊപ്പം അറ്റ്ലസ് വൈറ്റിലും കാര്‍ ലഭ്യമാണ്.

വരാനിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ടീസറും ഹ്യുണ്ടായി പുറത്തുവിട്ടിട്ടുണ്ട്. കാറിന്റെ ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകളും ഡാഷ്‌ബോര്‍ഡും ടീസറിലൂടെ ഹ്യുണ്ടായി വെളിപ്പെടുത്തുന്നുണ്ട്. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍വശം കാര്യമായ അപ്‌ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഹ്യുണ്ടായി വെന്യുവിന് സമാനമായ രീതിയില്‍ മികച്ച ഡിസൈനുള്ള വലിയ ഫ്രണ്ട് ഗ്രില്ലാണ് വരുന്നത്. ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് മോട്ടിഫും മാറ്റിയിട്ടുണ്ട്.

hyundai creta facelift bookings open

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ ഷാര്‍പ്പാണ്. ഇത് ലംബമായാണ് സ്ഥാപിച്ചിരിക്കുന്നത്. ബോണറ്റിന്റെ എഡ്ജില്‍ ഒരു സ്ലീക്ക് എല്‍ഇഡി ബാര്‍ നല്‍കിയിട്ടുണ്ട്. ബോണറ്റില്‍ ഷാര്‍പ്പ് ക്രീസുകള്‍ കാണാം. പിന്‍വശത്ത് ടെയില്‍ലൈറ്റ്, ടെയില്‍ഗേറ്റ് എന്നിവയും നവീകരണത്തിന് പാത്രമായി. ടെയില്‍ഗേറ്റിന്റെ മധ്യത്തിലൂടെ തിരശ്ചീനമായി ഒരു എല്‍ഇഡി ബാര്‍ പോകുന്നു. ഇത് പുനര്‍രൂപകല്‍പ്പന ചെയ്ത സ്‌ക്വയര്‍ എല്‍ഇഡി ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്നു.

പുറത്ത് മാത്രമല്ല എസ്‌യുവിയുടെ അകത്തളത്തിലും വമ്പന്‍ മാറ്റങ്ങളുണ്ട്. ഡാഷ്ബോര്‍ഡ് ലേഔട്ടില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ കാണാനാകും. ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നു. എസി വെന്റുകളും അപ്ഡേറ്റ് ചെയ്യുകയും സെന്റര്‍ സ്‌ക്രീനിനോട് ചേര്‍ന്ന് ഹൊറിസോണ്ടലായി നല്‍കുന്നു. എസ്‌യുവിക്ക് വലിയ ഡിസ്പ്ലേയാട് കൂടിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുമെന്നാണ് ടീസര്‍ ചിത്രം സൂചിപ്പിക്കുന്നത്.

hyundai creta facelift bookings open

പരമ്പരാഗത പുഷ് കണ്‍ട്രോള്‍ ബട്ടണുകളേക്കാള്‍ കൂടുതല്‍ ടച്ച് അധിഷ്ഠിത കണ്‍ട്രോള്‍ പാനലുകളിലേക്ക് കൊറിയന്‍ കമ്പനി മാറുമെന്നാണ് തോന്നുന്നത്. 360-ഡിഗ്രി സറൗണ്ട് ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, വെന്റിലേഷനോടുകൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത HVAC കണ്‍ട്രോള്‍സ് തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍.

കാറിന്റെ സേഫ്റ്റി ഫീച്ചറുകളിലും വമ്പന്‍ അപ്‌ഡേറ്റാണ് പ്രതീക്ഷിക്കുന്നത്. ലെവല്‍ 2 ADAS ആയിരിക്കും ക്രെറ്റ ഫെയ്സ്ലിഫ്റ്റിലെ ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍. പുത്തന്‍ ക്രെറ്റ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും. സ്‌പോര്‍ട്ടി, പവര്‍ പാക്ക്ഡ് 1.5l കപ്പ ടര്‍ബോ GDi പെട്രോള്‍, 1.5l MPi പെട്രോള്‍, 1.5l U2 CRDi ഡീസല്‍ എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കാം.

hyundai creta facelift bookings open

6 സ്പീഡ് മാനുവല്‍, IVT (ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍), 7 സ്പീഡ് DCT (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍), 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുള്‍പ്പെടെ നാല് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ വരുന്നത്. ജനപ്രിയ മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടെ കാത്തിരിക്കാം.

More from DriveSpark

Article Published On: Tuesday, January 2, 2024, 15:18 [IST]
English summary
Hyundai creta facelift bookings open now teaser out ahead of january 16th launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X