വിറ്റാരയുടെ വിൽപ്പന മുട്ടിക്കുമോ പുത്തൻ ക്രെറ്റ? ഹ്യുണ്ടായി എസ്‌യുവിയുടെ പുത്തൻ ടീസറുമായി ദീപികയും ഷാറൂഖും
ദക്ഷിണ കൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അടുത്തിടെ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ബോളിവുഡ് താരം ദീപിക പദുകോണുമായി കരാർ ഒപ്പുവച്ചു. ഇപ്പോൾ, ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനായി കമ്പനി ഒരു പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ്.
ഈ പുതിയ ടീസറിൽ ദീപിക പദുകോണും ബ്രാൻഡിന്റെ ആദ്യ അംബാസഡറായ സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. ഹ്യുണ്ടായിയുടെ ഈ ടീസറിലാണ് രണ്ട് സെലിബ്രിറ്റികളെയും ആദ്യമായി ഒന്നിച്ചു കാണുന്നത്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഈ പുതിയ ടീസർ 'X' -ലും ഹ്യുണ്ടായി ഇന്ത്യയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കമ്പനി പങ്കിട്ടു.

ബ്രാൻഡ് അതിന്റെ എക്‌സ് പോസ്റ്റിൽ ഇങ്ങനെ പ്രസ്താവിച്ചു, "ആക്ഷൻ ബ്ലോക്ക്ബസ്റ്റർ അല്ലെങ്കിൽ ഒരു സ്പൈ മിഷൻ? ഊഹാപോഹങ്ങൾ ഒഴുകുന്നു! ആത്യന്തികമായ കൗണ്ട്ഡൗൺ ഇപ്പോൾ ആരംഭിക്കുന്നു!" എന്ന കുറിപ്പോടെയാണ് ഈ ടീസർ നിർമ്മാതാക്കൾ പങ്കുവെയ്ക്കുന്നത്. ദീപിക പദുക്കോണും കിംഗ് ഖാനും ചേർന്ന് വളരെ ഡ്രമാറ്റിക്കായിട്ടാണ് ഈ ടീസർ ഒരുക്കിയിരിക്കുന്നത്.
ഇതിൽ നിലവിൽ സെഗ്മെന്റ് ലീഡറായ ക്രെറ്റയെ ഒരു രാജാവിന്റെ രഹസ്യ ആയുധം അല്ലെങ്കിൽ സ്വകാര്യ അഹങ്കാരം എന്ന നിലയിൽ പരിചയപ്പെടുത്തുന്നു. താരങ്ങൾക്കൊപ്പം വരാനിരിക്കുന്ന വാഹനത്തിന്റെ ഒരു ചെറിയ വ്യൂ മാത്രം നൽകിക്കൊണ്ട് ഈ ടീസർ വാഹന പ്രേമികൾക്കിടയിൽ ആകാംഷ വർധിപ്പിക്കുന്നു എന്ന് നിസംശയം പറയാം.
ജനുവരി 16 -ലേക്കുള്ള കലണ്ടർ ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞ മാസം ആദ്യം കമ്പനി മാധ്യമ സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകിയിരുന്നു. കുറച്ച് കാലമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ കവറുകൾ കമ്പനി ഒടുവിൽ ഇതേ ദിവസം മാറ്റും. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടെസ്റ്റ് മോഡലുകൾ പല ആവൃത്തി കഴിഞ്ഞ കുറച്ച് മാസങ്ങളായി വർധിച്ചു വരികയാണ്.
പുതിയ കാറിനൊപ്പം കമ്പനി വിപുലമായി പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും ചെറുതായി അപ്പ്ഡേറ്റ് ചെയ്ത ഇന്റീരിയറും വാഗ്ദാനം ചെയ്യും. മുൻവശത്ത്, പുതുക്കിയ എസ്‌യുവിക്ക് ഒരു പുതിയ ഫ്രണ്ട് ഫാസിയ ലഭിക്കും. ഇത്തവണ, കമ്പനി തങ്ങളുടെ അന്താരാഷ്ട്ര മുൻനിര മോഡലുകളായ പാലിസേഡ് ഫുൾ സൈസ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു രൂപഭാവവുമായിട്ടാണ് എത്തുന്നത്.

പുതിയ ക്രെറ്റയിൽ വെർട്ടിക്കലായി പ്ലേസ് ചെയ്തിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകളും പുതിയ പാരാമെട്രിക് ഗ്രില്ലും ഉണ്ടായിരിക്കും. അതോടൊപ്പം പുതുക്കിയ ഫ്രണ്ട് ബമ്പറും ഇതിന് ലഭിക്കും. കൂടാതെ, കമ്പനി പുതിയ അലോയി വീൽ ഡിസൈനും ഇതോടൊപ്പം അവതരിപ്പിക്കും, കൂടാതെ പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ എക്‌സ്‌റ്ററിലും ഗ്ലോബൽ സ്പെക്ക് സാന്താ ഫെയിലും കാണുന്ന പുതിയ H -പാറ്റേണുമായി വരുന്ന കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.
ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ മിക്കവാറും വലിയ മാറ്റങ്ങൾ ഇല്ലാതെ അതേപടി നിലനിൽക്കുമെങ്കിലും ചെറിയ അപ്‌ഡേറ്റുകൾ ലഭിച്ചേക്കാം. വേരിയന്റുകൾക്ക് അനുസരിച്ച് പുതിയ അപ്ഹോൾസ്റ്ററി കളറുൾ ലഭിക്കുമെന്നും പുതിയ ഫീച്ചറുകളും ലഭിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റിന് ഫ്രഷ്നെസ് നൽകാനായി നിർമ്മാതാക്കൾ ചില ട്വീക്ക്സ് നൽകും എന്ന കാര്യത്തിൽ സംശയമില്ല.

പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്റർ, ADAS ലെവൽ 2, 360 -ഡിഗ്രി ക്യാമറ, കൂടാതെ മറ്റ് നിരവധി ഫീച്ചർ അപ്‌ഗ്രേഡുകൾ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ. 158 bhp മാക്സ് പരഴും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ പുതിയ അഡീഷൻ ഒഴിച്ചാൽ, മറ്റ് പവർട്രെയിൻ ഓപ്ഷനുകൾ അതേപടി നിലനിൽക്കും.


Click it and Unblock the Notifications








