ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല...! എക്‌സ്റ്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്
ഈ വര്‍ഷം വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്‍ ലോഞ്ചാണ് 2024 ഹ്യൂണ്ടായി ക്രെറ്റ. അടിമുടി മാറ്റങ്ങളുമായി വരുന്ന മിഡ്സൈസ് എസ്‌യുവി ഈ മാസം 16-ാം തീയതി അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. ലോഞ്ചിന് മുന്നോടിയായി ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
പുതിയ കാറിന്റെ പുറംഭാഗം ഇപ്പോള്‍ പൂര്‍ണമായി വെളിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ കുറിച്ച് നമുക്ക് നോക്കാം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് എസ്‌യുവിയുടെ ബുക്കിംഗ് വിന്‍ഡോ തുറക്കുന്നതിനൊപ്പം കാറിന്റെ ഇന്റീരിയറും ഫീച്ചറുകളും ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. കാറിന്റെ ഗ്രില്ലടങ്ങുന്ന ഫ്രണ്ട് ഭാഗത്തിലേക്ക് വെളിച്ചം വീശുന്ന ടീസര്‍ ചിത്രവും അന്ന് ഹ്യുണ്ടായി പങ്കുവെച്ചു. ഇപ്പോള്‍ ഡീലര്‍ഷിപ്പ് യാര്‍ഡില്‍ കിടക്കുന്ന പുതുപുത്തന്‍ ഹ്യുണ്ടായി ക്രെറ്റയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

2024 ഹ്യുണ്ടായി ക്രെറ്റ ട്യൂസോണ്‍, വെന്യൂ എന്നീ എസ്‌യുവികളില്‍ നിന്ന് വളരെയധികം ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടതായാണ് തോന്നുന്നത്. 2024 ഹ്യുണ്ടായി ക്രെറ്റ ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ബോക്‌സി ഡിസൈനിലാണ് വരുന്നത്. ട്യൂസോണിന് സമാനമായ രീതിയില്‍ ക്രെറ്റയുടെ മുന്‍വശം പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 2024 ക്രെറ്റക്ക് പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളും റെക്ടാംഗുലാര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ലഭിക്കുന്നു.
ലംബമായി ബമ്പറിന് പുറത്താണ് ഹെഡ്ലാമ്പ് സ്ഥാനം പിടിക്കുന്നത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് മുകളില്‍ സ്ഥാനം പിടിക്കുകയും ഒരു എല്‍ഇഡി ലൈറ്റ്ബാര്‍ വഴി കണക്ട് ചെയ്യുകയും ചെയ്യുന്നു. ഡാര്‍ക്ക് ക്രോം ഫിനിഷിലാണ് ക്രെറ്റയുടെ ഗ്രില്‍ വരുന്നത്. ഇതിന് പരുക്കന്‍ ശൈലിയിലുള്ള ഒരു പുതിയ സ്‌കിഡ് പ്ലേറ്റും ഹ്യുണ്ടായി നല്‍കിയിരിക്കുന്നു.

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഒരു പുതിയ സെറ്റ് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ അല്ലാതെ കാര്യമായ മാറ്റങ്ങള്‍ പ്രകടമല്ല. ഗ്രേ കളറിലുള്ള റൂഫ് റെയിലുകളും റൂഫിലൂടെ സി-പില്ലറിലേക്ക് നീളുന്ന ഒരു പീസും വശങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. എസ്‌യുവിയുടെ പിന്‍ഭാഗവും പൊളിച്ചുപണിതിട്ടുണ്ട്. ലൈറ്റ് ബാര്‍ ഉപയോഗിച്ച് കണക്ട് ചെയ്ത ഹെറിസോണ്ടല്‍ ടെയില്‍ ലാമ്പുകളാണ് പിന്‍വശത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
പിന്‍വശത്തും പരുക്കന്‍ ലുക്കിലുള്ള പുതിയ സ്‌കിഡ് പ്ലേറ്റ് ലഭിക്കുന്നു. 3D ഹ്യുണ്ടായി ലോഗോ, ലംബമായി വരുന്ന റിഫ്ലക്ടറുകള്‍, ഹൈ മൗണ്ടഡ് സ്പോയിലര്‍ എന്നിവയും റിയര്‍ എന്‍ഡിലെ പ്രധാന ഹൈലൈറ്റുകളാണ്. എസ്‌യുവിയുടെ നമ്പര്‍ പ്ലേറ്റ് ബൂട്ടില്‍ തന്നെ ഘടിപ്പിക്കും. കാറില്‍ എന്തൊക്കെ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു.

പുതിയ ഡ്യുവല്‍ കണക്റ്റഡ് സ്‌ക്രീനുകളും HVAC കണ്‍ട്രോളുകള്‍ക്കായുള്ള ടച്ച് പാനലോടുകൂടിയ റീഡിസൈന്‍ ചെയ്ത സെന്റര്‍ കണ്‍സോളും ഉപയോഗിച്ച് എസ്‌യുവിയുടെ ഡാഷ്‌ബോര്‍ഡ് പൂര്‍ണമായും റീഡിസൈന്‍ ചെയ്തിട്ടുണ്ട്. അല്‍കസാറില്‍ നിന്ന് കടമെടുത്ത 26.03 സെന്റിമീറ്റര്‍ മള്‍ട്ടി-ഡിസ്‌പ്ലേ ഡിജിറ്റല്‍ ക്ലസ്റ്ററുമായാണ് പുതിയ ക്രെറ്റ വരുന്നത്. ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 8-വേ പവര്‍ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയെല്ലാമാണ് എടുത്തു പറയേണ്ട പുതിയ സവിശേഷതകള്‍.
സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാല്‍ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റമാണ് (ADAS) ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍. 19-ലധികം ഫീച്ചറുകളാണ് ഈ സേഫ്റ്റി സ്യൂട്ടില്‍ വരുന്നത്. 6 എയര്‍ബാഗുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് 2024 ക്രെറ്റയിലെ മറ്റ് സേഫ്റ്റി ഫീച്ചറുകള്‍. 1.5 പെട്രോള്‍, 1.5 ടര്‍ബോ പെട്രോള്‍, 1.5 ഡീസല്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍.

മാനുവല്‍, സിവിടി ഓട്ടോമാറ്റിക്, ഡിസിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ക്രെറ്റയിലെ ഗിയര്‍ബോക്‌സ് കോമ്പിനേഷനുകള്‍. പുതിയ ടര്‍ബോ മോഡല്‍ ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഡിസിടി ഓട്ടോമാറ്റിക്കില്‍ മാത്രമേ വാങ്ങാനാവൂവെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. ക്രെറ്റ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 25000 രൂപ നല്‍കി എസ്‌യുവി ബുക്ക് ചെയ്യാം. കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ് എന്നിവയാണ് എതിരാളികള്‍.


Click it and Unblock the Notifications